കട്ടപ്പനയിൽ സ്വകാര്യ സ്ഥാപനത്തിലെ ഇരുമ്പ് ജനൽ മോഷ്ടിച്ച് ആക്രിക്കടയിൽ വിറ്റ പ്രതികൾ അറസ്റ്റിലായി. പുതിയ ബസ് സ്റ്റാൻഡ് പരിസരത്ത് ആൽവിൻ തോമസ് എന്ന വ്യക്തിയുടെ കെട്ടിടത്തിലാണ് മോഷണം നടന്നത്.
സംഭവത്തിൽ കട്ടപ്പന വില്ലേജിൽ മുളകരമേട് കരയിൽ ടി ഭാഗത്ത് ചെറുവള്ളിൽ വീട്ടിൽ റിനു റെജി ( 29. ) കട്ടപ്പന വില്ലേജിൽ കട്ടപ്പന കരയിൽ കുന്തളം പാറ ഭാഗത്ത് ആലപ്പാട്ട് വീട്ടിൽ സുനിൽ രങ്കപ്പൻ (32.) , തങ്കമണി വില്ലേജിൽ ടി കരയിൽ നീലിവയൽ ഭാഗത്ത് പുത്തൻപുരയ്ക്കൽ വീട്ടിൽ കണ്ണൻ എന്നു വിളിക്കുന്ന ബിബിൻ ( 37.) വെള്ളയാംകുടി കരയിൽ കാണക്കാലി പടി ഭാഗത്ത് ഇലവും പാറയിൽ വീട്ടിൽ ജോസഫ് സ്കറിയാ (54 ) എന്നിവരെ അറസ്റ്റ് ചെയ്തു റിമാൻഡ് ചെയ്തു.