ബ്രീട്ടീഷ് മോട്ടോർസൈക്കിൾ ദമ്പതികളെ ചാരവൃത്തി ആരോപിച്ച് അറസ്റ്റ് ചെയ്ത് ഇറാൻ

ഏതാനും ദിവസം മുൻപ് ഇറാനിൽ തടഞ്ഞുവെച്ച മോട്ടോർ സെക്കിളിൽ ലോകം ചുറ്റുന്ന ബ്രിട്ടീഷ് ദമ്പതിമാരെ ഇറാൻ ചാരവൃത്തി ആരോപിച്ച് അറസ്റ്റ് ചെയ്തതായി റിപ്പോർട്ട്. ദമ്പതികളായ ക്രെയ്‌ലും ലിൻഡ്‌സെ ഫോർമാനുമാണ് അറസ്റ്റിലായത്.

ഇവർ രണ്ടുപേരും രാജ്യത്തിന്റെ വിവിധ പ്രദേശങ്ങളിൽ നിന്നും വിവരങ്ങൾ ശേഖരിച്ചുവെന്ന് ഇറാനിയൻ ജുഡീഷ്യറിയുടെ വാർത്ത ഏജൻസിയായ മീസാൻ വാർത്താക്കുറിപ്പിൽ അറിയിച്ചു. അഞ്ചു ദിവസത്തെ സന്ദർശനത്തിനായി ഡിസംബർ 30 നാണ് ദമ്പതികൾ അർമേനിയയിൽ നിന്നും ഇറാനിലേക്ക് കടന്നത്. ജനുവരി മൂന്നിനാണ് ഇവർ ഇറാനിലെ ഇസ്ഫഹാനിൽ നിന്നും അവസാനമായി ഫേസ്ബുക്ക് പേജിൽ പോസ്റ്റ് ഇട്ടത്.

ഇറാനുമേൽ അമേരിക്ക വീണ്ടും ഉപരോധം ഏർപ്പെടുത്തിയതാണ് അമേരിക്കയും പാശ്ചാത്യ രാജ്യങ്ങളുമായി ഇറാൻ അകലാൻ കാരണമായത്. ഇറാനിൽ ചാരവൃത്തിയ്ക്ക് വധശിക്ഷ വരെ ലഭിക്കാം എന്നത് അറസ്റ്റിന്റെ ഗൗരവം വർധിപ്പിക്കുന്നു. 2010 മുതൽ 66 വിദേശ പൗരന്മാരെയും ഇരട്ട പൗരത്വമുള്ളവരെയും ഇറാൻ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

മഹ്‌സ അമീനിയെന്ന കുർദിഷ് വംശജയുടെ മരണ ശേഷം ഉണ്ടായ പ്രക്ഷോഭത്തിന് വിദേശ ബന്ധമുണ്ടെന്ന് ഇറാൻ ആരോപിച്ചിരുന്നു. ഇറാന്റെ തെക്കൻ നഗരമായ കെർമാനിലാണ് ദമ്പതികൾ തടവിലാക്കപ്പെട്ടിരിക്കുന്നത്. ഇറാനിലേക്കുള്ള എല്ലാ യാത്രകളും ഒഴിവാക്കണമെന്ന് യു.കെ.സർക്കാർ തങ്ങളുടെ പൗരന്മാർക്ക് നിർദേശം നൽകി.

spot_imgspot_img
spot_imgspot_img

Latest news

ജയിലിലെ വീഴ്ചകൾ

ജയിലിലെ വീഴ്ചകൾ കണ്ണൂർ: കേരളം കണ്ട അതിക്രൂരനായ കുറ്റവാളി ഗോവിന്ദച്ചാമി ജയിൽ ചാടിയത്...

ഗോവിന്ദച്ചാമി പിടിയിലായ ആശ്വസത്തില്‍ നാട്ടുകാര്‍

ഗോവിന്ദച്ചാമി പിടിയിലായ ആശ്വസത്തില്‍ നാട്ടുകാര്‍ കണ്ണൂർ: സെൻട്രൽ ജയിലിൽ നിന്ന് രക്ഷപ്പെട്ട സൗമ്യ...

ഗോവിന്ദച്ചാമി പിടിയില്‍

ഗോവിന്ദച്ചാമി പിടിയില്‍ കണ്ണൂര്‍: കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന് രക്ഷപ്പെട്ട, സൗമ്യാ വധക്കേസ്...

ഗോവിന്ദചാമി ജയിൽ ചാടി

ഗോവിന്ദചാമി ജയിൽ ചാടി കണ്ണൂർ: ഓടുന്ന ട്രെയിനിൽ നിന്ന് പെൺകുട്ടിയെ തള്ളിയിട്ട് ക്രൂരമായി...

നാവുപിഴയില്‍ ഖേദം പ്രകടിപ്പിച്ച് ശ്രീകണ്ഠന്‍ നായര്‍

നാവുപിഴയില്‍ ഖേദം പ്രകടിപ്പിച്ച് ശ്രീകണ്ഠന്‍ നായര്‍ തിരുവനന്തപുരം: മരിച്ച മുൻ മുഖ്യമന്ത്രി വിഎസ്...

Other news

അടുത്ത ദിവസങ്ങളിലും ശക്തമായ മഴ

അടുത്ത ദിവസങ്ങളിലും ശക്തമായ മഴ തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴ തുടരുമെന്ന് മുന്നറിയിപ്പ്....

ജയിലിലെ വീഴ്ചകൾ

ജയിലിലെ വീഴ്ചകൾ കണ്ണൂർ: കേരളം കണ്ട അതിക്രൂരനായ കുറ്റവാളി ഗോവിന്ദച്ചാമി ജയിൽ ചാടിയത്...

റംബുട്ടാൻ തൊണ്ടയിൽ കുരുങ്ങി കുട്ടി മരിച്ചു

റംബുട്ടാൻ തൊണ്ടയിൽ കുരുങ്ങി കുട്ടി മരിച്ചു കൊച്ചി: കളിക്കുന്നതിനിടെ റംബുട്ടാൻ തൊണ്ടയിൽ കുരുങ്ങി...

തായ്ലൻഡ് – കമ്പോഡിയ യുദ്ധം രൂക്ഷമാകുന്നു

തായ്ലൻഡ് - കമ്പോഡിയ യുദ്ധം രൂക്ഷമാകുന്നു അയൽരാജ്യങ്ങളായ കംബോഡിയയും തായ്‌ലാൻഡും തമ്മിലുള്ള സൈനികസംഘർഷം...

അമ്മ: മത്സരിക്കാൻ പത്രിക നൽകിയത് 74 പേർ

അമ്മ: മത്സരിക്കാൻ പത്രിക നൽകിയത് 74 പേർ കൊച്ചി: താരസംഘടനയായ ‘അമ്മ’യുടെ തിരഞ്ഞെടുപ്പിൽ...

രാജ്യത്തെ ” മിഗ് 21” യുഗാന്ത്യം

രാജ്യത്തെ '' മിഗ് 21'' യുഗാന്ത്യം ആറു പതിറ്റാണ് നീണ്ട എല്ലാ സംഘർഷങ്ങളിലും...

Related Articles

Popular Categories

spot_imgspot_img