ഐക്യൂ പ്രേമികളുടെ കാത്തിരിപ്പുകൾക്ക് അവസാനമിട്ടുകൊണ്ട് ഐക്യൂ നിയോ 9 സീരീസ് സ്മാർട്ട്‌ഫോൺ മോഡലുകൾ ചൈനയിൽ ലോഞ്ച് ചെയ്തു. ഐക്യൂ നിയോ 9, ഐക്യൂ നിയോ 9 പ്രൊ എന്നീ രണ്ട് മോഡലുകളാണ് പുറത്തിറങ്ങിയിരിക്കുന്നത്. മൂന്ന് കളർ ഓപ്ഷനുകളിലും നാല് റാമിലും സ്റ്റോറേജ് കോൺഫിഗറേഷനുകളിലും പുറത്തിറങ്ങിയ ഫോൺ ഉടൻ തന്നെ വിൽപ്പനയ്‌ക്കെത്തും. 120W വയർഡ് ഫാസ്റ്റ് ചാർജിംഗ് പിന്തുണയുള്ള 16-മെഗാപിക്സൽ ഫ്രണ്ട് ക്യാമറകളും 5,160mAh ബാറ്ററികളും ആണ് ഫോണിന്റെ പ്രധാന സവിശേഷതകൾ.
മറ്റു സവിശേഷതകൾ
> 2,800 x 1,260 പിക്സൽ റെസല്യൂഷനുള്ള 6.78 ഇഞ്ച് AMOLED ഡിസ്പ്ലേയാണ് രണ്ട് മോഡലുകളിലുമുള്ളത്.144Hz വരെ റിഫ്രഷ് റേറ്റും, 20:9 വീക്ഷണാനുപാതം, HDR10+ പിന്തുണയും ഇതിനുണ്ട്.
>അഡ്രിനോ 740 GPU ഉള്ള സ്‌നാപ്ഡ്രാഗൺ 8 Gen 2 SoC ആണ് ഐക്യൂ നിയോ 9നുള്ളത്. ഐക്യൂ നിയോ 9 പ്രോയ്ക്ക് Immortalis-G720 GPU ഉള്ള MediaTek Dimensity 9300 ചിപ്‌സെറ്റ് ആണ് കരുത്ത് പകരുന്നത്.
>ഫോണുകൾ 16GB വരെ LPDDR5X റാമും 1TB വരെ UFS 4.0 ഇൻബിൽറ്റ് സ്റ്റോറേജും പിന്തുണയ്ക്കുന്നുണ്ട്.
>ഒപ്‌റ്റിക്‌സിലേക്ക് വന്നാൽ, ഐക്യൂ നിയോ 9, നിയോ 9 പ്രൊ എന്നിവയിൽ 16-മെഗാപിക്‌സൽ ഫ്രണ്ട് ക്യാമറ സെൻസർ, ഡിസ്‌പ്ലേയുടെ മുകളിൽ ഒരു കേന്ദ്രീകൃത ഹോൾ-പഞ്ച് സ്ലോട്ടിൽ സ്ഥാപിച്ചിരിക്കുന്നു. പിൻഭാഗത്ത്, വാനില ഐക്യൂ നിയോ 9-ന് 50-മെഗാപിക്സൽ സോണി IMX920 പ്രൈമറി സെൻസറും ഒപ്റ്റിക്കൽ ഇമേജ് സ്റ്റെബിലൈസേഷനും (OIS) ഉണ്ട്, ഒപ്പം അൾട്രാ-വൈഡ് ലെൻസുള്ള 8-മെഗാപിക്സൽ സെൻസറും ഉണ്ട്. അടിസ്ഥാന മോഡലിന്റെ അതേ പ്രധാന ക്യാമറയുമായാണ് നിയോ 9 പ്രോയും വരുന്നത്. എന്നാൽ 50 മെഗാപിക്സൽ അൾട്രാ വൈഡ് ആംഗിൾ ക്യാമറയുമായാണ് ഇത് ജോഡിയായിരിക്കുന്നത്.
> ഐക്യൂ നിയോ 9, നിയോ 9 പ്രൊ എന്നിവ 5,160mAh ബാറ്ററിയാണ് പായ്ക്ക് ചെയ്യുന്നത്. USB ടൈപ്പ്-സി പോർട്ട് വഴി 120W വയർഡ് ഫാസ്റ്റ് ചാർജിംഗ് പിന്തുണയും ഇത് നൽകുന്നുണ്ട്. 5G, 4G VoLTE, Wi-Fi 7, ബ്ലൂടൂത്ത് 5.3, OTG, GPS, Beidou, Galileo, QZSS, NFC എന്നിവയാണ് ഫോണിന്റെ കണക്റ്റിവിറ്റി ഓപ്ഷനുകളിൽ ഉൾപ്പെടുന്നത്. ഹാൻഡ്‌സെറ്റുകളിൽ ഐആർ ബ്ലാസ്റ്ററും ഇൻ-ഡിസ്‌പ്ലേ ഫിംഗർപ്രിന്റ് സെൻസറും സജ്ജീകരിച്ചിട്ടുണ്ട്.
> 12GB + 256GB, 16GB + 256GB,16GB + 512GB, 16GB + 1TB എന്നിങ്ങനെയാണ് ഈ ലൈനപ്പിൽ ഉൾപ്പെടുന്ന ഫോണുകൾ ലഭ്യമാക്കുന്ന വേരിയന്റുകൾ. രണ്ട് ഐക്യൂ നിയോ 9 സ്മാർട്ട്‌ഫോണുകളും നിലവിൽ ഔദ്യോഗിക വിവോ വെബ്‌സൈറ്റ് വഴി ചൈനയിൽ പ്രീ-ഓർഡറിനായി തയ്യാറാണ്.