ദുബായ്: ഇന്ത്യൻ പ്രീമിയർ ലീഗ് 2024 നു മുന്നോടിയായുള്ള താരലേലത്തിൽ ഏറ്റവും വിലയേറിയ താരമായി ഓസ്‌ട്രേലിയൻ താരം മിച്ചൽ സ്റ്റാർക്. 24.75 കോടി രൂപയ്ക്ക് സ്റ്റാർക്കിനെ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ടീമിലെത്തിക്കുകയായിരുന്നു. ഓസ്‌ട്രേലിയൻ നായകൻ പാറ്റ് കമിൻസ് നേടിയ റെക്കോർഡ് ആണ് സ്റ്റാർക്ക് തകർത്തത്. ഗുജറാത്ത് ടൈറ്റൻസുമായി നടന്ന കടുത്ത പോരാട്ടങ്ങൾക്കൊടുവിൽ കൊൽക്കത്ത താരത്തെ സ്വന്തമാക്കുകയായിരുന്നു.
20.50 കോടി രൂപയ്ക്കാണ് ഓസീസ് നായകൻ പാറ്റ് കമിൻസിനെ സൺറൈസേഴ്സ് ഹൈദരാബാദ് ടീമിലെത്തിച്ചത്. ചെന്നൈയും മുംബൈയും തമ്മിലുള്ള പോരാട്ടത്തിന് ശേഷം റോയൽ ചാലഞ്ചേഴ്സ് ബാംഗ്ലൂരും കമിൻസിനായി രംഗത്തെത്തി. ഒടുവിൽ സൺറൈസേഴ്സ് ഹൈദരാബാദ് 20.50 കോടിയുടെ ഭീമൻ തുകയ്ക്ക് കമ്മിൻസിനെ നേടുകയായിരുന്നു. ന്യൂസീലൻഡ് ഓൾ റൗണ്ടര്‍ ഡാരിൽ മിച്ചലിനു വേണ്ടിയും മികച്ച പോരാട്ടമാണ് നടന്നത്. പഞ്ചാബ് കിങ്സും ഡല്‍ഹി ക്യാപിറ്റൽസും താരത്തിനു വേണ്ടി പൊരുതിയതോടെ 10 കോടിയുടെ കടന്നു മുന്നേറി. ഒടുവിൽ 14 കോടി രൂപയ്ക്ക് ചെന്നൈ സൂപ്പർ കിങ്സ് വിളിച്ചെടുക്കുകയായിരുന്നു.
മധ്യനിര ബാറ്ററായും പേസ് ബോളറായും ഉപയോഗിക്കാവുന്ന വെസ്റ്റിൻഡീസ് ബാറ്റർ റോവ്മൻ പവലും ലേലത്തിൽ നേട്ടമുണ്ടാക്കി. താരത്തെ ഏഴു കോടി 40 ലക്ഷം രൂപയ്ക്കാണു രാജസ്ഥാൻ റോയൽസ് സ്വന്തമാക്കിയത്. താരത്തിനു വേണ്ടി തുടക്കം മുതൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സും രംഗത്തുണ്ടായിന്നെങ്കിലും അവസാന നിമിഷം പിൻവാങ്ങി. ഒരു കോടി രൂപയായിരുന്നു പവലിന്റെ അടിസ്ഥാന വില. ഏകദിന ലോകകപ്പില്‍ ഓസ്ട്രേലിയയുടെ ഹീറോ ആയ ട്രാവിസ് ഹെഡിന് 6.8 കോടി ലഭിച്ചു. സൺറൈസേഴ്സ് ഹൈദരാബാദാണു താരത്തെ വിളിച്ചെടുത്തത്.
Read Also:ഓസ്‌ട്രേലിയൻ നായകന് റെക്കോർഡ് വില; ഐപിഎൽ ലേലത്തിൽ ചരിത്ര നേട്ടവുമായി പാറ്റ് കമിൻസ്