web analytics

വെടിയുണ്ട ചട്ടിയിലിട്ട് വറുത്ത എസ്.ഐയുടെ പണി പോകുമോ?ആഭ്യന്തര അന്വേഷണ റിപ്പോർട്ട് ഇങ്ങനെ

കൊച്ചി: വെടിയുണ്ട ചട്ടിയിലിട്ട് വറുത്ത സംഭവത്തിൽ പൊലീസ് ഉദ്യോഗസ്ഥന് വീഴ്ച പറ്റിയെന്ന് ആഭ്യന്തര അന്വേഷണ റിപ്പോർട്ട്.

അന്വേഷണോദ്യോഗസ്ഥനായ എറണാകുളം എ.ആർ ക്യാമ്പ് കമാൻഡന്റ് ഇന്നലെ കൊച്ചി സിറ്റി പൊലീസ് കമ്മിഷണർ പുട്ട വിമലാദിത്യയ്ക്ക് നൽകിയ റിപ്പോർട്ടിലാണ് ഇക്കാര്യം പറയുന്നത്.

റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ വകുപ്പു തല നടപടി തുടങ്ങിയതായി കമ്മിഷണർ അറിയിച്ചു.

എറണാകുളം എ.ആർ ക്യാമ്പിൽ ഈമാസം പത്തിനായിരുന്നു സേനയ്‌ക്ക് നാണക്കേടായ സംഭവം നടന്നത്. ക്യാമ്പിൽ ആയുധങ്ങളുടെ ചുമതലയുള്ള എസ്.ഐ സി.വി.സജീവിനാണ് അബദ്ധം പിണഞ്ഞത്.

ഔദ്യോഗിക ബഹുമതികളോടെയുള്ള സംസ്‌കാര ചടങ്ങുകൾക്ക് ആകാശത്തേക്ക് വെടിവയ്ക്കാൻ ഉപയോഗിക്കുന്ന വെടിയുണ്ടയാണ് (ബ്ലാങ്ക് അമ്യൂണിഷൻ) ചട്ടിയിലിട്ട് വറുത്തത്.

ഇവ വെയിലത്തിട്ട് ഉണക്കുകയാണ് പതിവ്. എന്നാൽ ഇടപ്പള്ളി സ്റ്റേഷനിലെ ഒരു പൊലീസ് ഉദ്യോഗസ്ഥന്റെ സംസ്‌കാരത്തിന് പെട്ടെന്ന് പോകേണ്ടതിനാൽ ക്ലാവ് പിടിച്ച വെടിയുണ്ട അടുക്കളയിൽ ചട്ടിയിലിട്ട് ചൂടാക്കുന്നതിനിടെ പൊട്ടിത്തെറിക്കുകയായിരുന്നു. വലിയ അപകടമാണ് തലനാരിഴയ്ക്ക് ഒഴിവായത്.

spot_imgspot_img
spot_imgspot_img

Latest news

കുട്ടി ഡ്രൈവർമാരെ ജുവൈനൽ ഹോമിലാക്കും, ഉടമകളെ ജയിലിലും; പ്രായപൂർത്തിയാവാത്തവർക്ക് വാഹനം നൽകുന്നതിന് മുമ്പ് ഇതൊന്ന് വായിക്കു

കുട്ടി ഡ്രൈവർമാരെ ജുവൈനൽ ഹോമിലാക്കും, ഉടമകളെ ജയിലിലും; പ്രായപൂർത്തിയാവാത്തവർക്ക് വാഹനം നൽകുന്നതിന്...

റെയിൽവെ നടപ്പാലത്തിന് കീഴെ ഉപേക്ഷിച്ച നിലയിൽ ബാഗ്; കണ്ടെത്തിയത് 5 ലക്ഷം രൂപയുടെ കഞ്ചാവ്

റെയിൽവെ നടപ്പാലത്തിന് കീഴെ ഉപേക്ഷിച്ച നിലയിൽ ബാഗ്; കണ്ടെത്തിയത് 5 ലക്ഷം...

കോഴിക്കോട് ടൗൺ സ്റ്റേഷനു മുന്നിൽ എസ്ഐക്ക് കുത്തേറ്റു; പ്രതി പിടിയിൽ

കോഴിക്കോട് ടൗൺ സ്റ്റേഷനു മുന്നിൽ എസ്ഐക്ക് കുത്തേറ്റു; പ്രതി പിടിയിൽ കോഴിക്കോട്: കോഴിക്കോട്...

Other news

തല തേങ്ങ കൊണ്ട് ഇടിച്ചു പൊട്ടിച്ച നിലയിൽ; ശ്രീനാരായണ ഗുരുവിന്റെ പ്രതിമ തകർത്തയാൾ പിടിയിൽ

തല തേങ്ങ കൊണ്ട് ഇടിച്ചു പൊട്ടിച്ച നിലയിൽ; ശ്രീനാരായണ ഗുരുവിന്റെ പ്രതിമ...

കുട്ടി ഡ്രൈവർമാരെ ജുവൈനൽ ഹോമിലാക്കും, ഉടമകളെ ജയിലിലും; പ്രായപൂർത്തിയാവാത്തവർക്ക് വാഹനം നൽകുന്നതിന് മുമ്പ് ഇതൊന്ന് വായിക്കു

കുട്ടി ഡ്രൈവർമാരെ ജുവൈനൽ ഹോമിലാക്കും, ഉടമകളെ ജയിലിലും; പ്രായപൂർത്തിയാവാത്തവർക്ക് വാഹനം നൽകുന്നതിന്...

ക്യാമ്പിൽ ഡി.ജെ. പാർട്ടി; പാട്ടിനിടയിൽ ആനക്കൊമ്പ് ‘മുക്കി’! കള്ളൻ കപ്പലിൽ തന്നെ!

ക്യാമ്പിൽ ഡി.ജെ. പാർട്ടി; പാട്ടിനിടയിൽ ആനക്കൊമ്പ് 'മുക്കി'! കള്ളൻ കപ്പലിൽ തന്നെ! തിരുവനന്തപുരം:...

പ്രതീക്ഷിച്ച കാര്യങ്ങൾ വിജയത്തിലേക്ക് എത്തും; ഇന്നത്തെ നക്ഷത്രഫലം

പ്രതീക്ഷിച്ച കാര്യങ്ങൾ വിജയത്തിലേക്ക് എത്തും; ഇന്നത്തെ നക്ഷത്രഫലം ഇന്നത്തെ ദിനം ചിലർക്കു പ്രതീക്ഷകളുടെ...

ഷേക്ക് അടിച്ച് ‘ഷോക്ക്’ ആകരുത്! മിൽക്ക് ഷേക്കിൽ കെമിക്കൽ!

പാലിൽ ഫോർമാലിൻ; ഷേക്ക് അടിച്ച് 'ഷോക്ക്' ആകരുത്! മിൽക്ക് ഷേക്കിൽ കെമിക്കൽ...

മഹേശ്വരന് ആപത്തൊന്നും സംഭവിക്കാതെ പാർവതീദേവി ഉറക്കമൊഴിഞ്ഞ് പ്രാർത്ഥിച്ച ദിവസം; മഹാശിവരാത്രി ഇന്ന്

മഹേശ്വരന് ആപത്തൊന്നും സംഭവിക്കാതെ പാർവതീദേവി ഉറക്കമൊഴിഞ്ഞ് പ്രാർത്ഥിച്ച ദിവസം; മഹാശിവരാത്രി ഇന്ന് തിരുവനന്തപുരം:...

Related Articles

Popular Categories

spot_imgspot_img