ക്വാറികൾ പകുതിയിലധികവും പൂട്ടി; അയൽ സംസ്ഥാനങ്ങളിൽ നിന്നെത്തിക്കാനും കടമ്പകൾ ഏറെ; നിർമ്മാണ മേഖല പ്രതിസന്ധിയിൽ

കൊച്ചി: കരിങ്കല്ല് ക്ഷാമംമൂലം നിർമ്മാണ മേഖല പ്രതിസന്ധിയിൽ. സംസ്ഥാനത്ത് ക്വാറികളുടെ എണ്ണം കുറഞ്ഞതും അന്യസംസ്ഥാനങ്ങളിൽ നിന്നെത്തുന്ന ലോഡുകൾ അതിർത്തികളിൽ തടയുന്നതുമാണ് കാരണം. മെറ്റൽ, പാറപ്പൊടി, എം സാൻഡ് തുടങ്ങിയവയുടെ വില കൂടിയതും പ്രതിസന്ധിയുടെ ആഴംകൂട്ടി. സംസ്ഥാനത്തുണ്ടായിരുന്നത് 686 അംഗീകൃത ക്വാറികളാണ്. എന്നാൽ ഇപ്പോൾ പ്രവർത്തിക്കുന്നത് 260 എണ്ണം. ഇതേ തുടർന്ന് വില കൂടുതലാണെങ്കിലും നിർമ്മാണ മേഖല ആശ്രയിച്ചിരുന്നത് തമിഴ്‌നാട്, കർണാടക സംസ്ഥാനങ്ങളിൽ നിന്നെത്തുന്ന കരിങ്കല്ലുകളെയാണ്. എന്നാൽ, ഇവിടേക്ക് വരുന്ന ലോഡുകൾ പലതും അതിർത്തികളിൽ തടയുകയാണ്. പാസില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് … Continue reading ക്വാറികൾ പകുതിയിലധികവും പൂട്ടി; അയൽ സംസ്ഥാനങ്ങളിൽ നിന്നെത്തിക്കാനും കടമ്പകൾ ഏറെ; നിർമ്മാണ മേഖല പ്രതിസന്ധിയിൽ