ചെന്നൈ: വന്ദേ ഭാരത് ട്രെയിനിൽ വിളമ്പിയ ഭക്ഷണത്തിനെതിരെ പരാതിയുമായി യാത്രക്കാരൻ. സാമ്പാറിൽ കറുത്ത പ്രാണികളെ ലഭിച്ചെന്നാണ് ആരോപണം. സംഭവത്തിന്റെ ദൃശ്യങ്ങളും ഇയാൾ പങ്കുവെച്ചിട്ടുണ്ട്. (Insects In Sambar On Vande Bharat Train)
തിരുനെൽവേലിയിൽ നിന്ന് ചെന്നൈയിലേക്കുള്ള വന്ദേ ഭാരത് ട്രെയിനിൽ നൽകിയ ഭക്ഷണത്തിൽ നിന്നാണ് പ്രാണിയെ ലഭിച്ചതായി പരാതി ഉയർന്നത്. കോൺഗ്രസ് എംപി മാണിക്കം ടാഗോർ ഈ വീഡിയോ എക്സിൽ പങ്കുവെച്ചിട്ടുണ്ട്.
പരാതിയിൽ ഉടൻ അന്വേഷണം നടത്തിയതായി റെയിൽവേ അറിയിച്ചു. ഭക്ഷണപ്പൊതി ഡിണ്ടിഗൽ സ്റ്റേഷനിലെ ഹെൽത്ത് ഇൻസ്പെക്ടർക്ക് കൈമാറിയെന്നും റെയിൽവേ പ്രതികരിച്ചു. ഭക്ഷണപ്പൊതിയുടെ മൂടിയിൽ പ്രാണി കുടുങ്ങിയതായി അന്വേഷണത്തിൽ കണ്ടെത്തിയതായും സംഭവത്തിൽ സേവന ദാതാവിൽ നിന്ന് 50,000 രൂപ പിഴയും ഈടാക്കിയെന്നും അധികൃതർ വ്യക്തമാക്കി.
ഒന്നാം പിറന്നാൾ ആഘോഷിക്കാനിരിക്കെ അഥീനയുടെ അപ്രതീക്ഷിത വേർപാട്; മൃതദേഹം നാട്ടിലെത്തിക്കും; സംസ്കാരം കുറുപ്പുംപടി സെന്‍റ് പീറ്റേഴ്സ് ആൻഡ് സെന്‍റ് പോൾസ് ഫെറോന പള്ളി സെമിത്തേരിയിൽ