വന്ദേ ഭാരതിൽ വിതരണം ചെയ്ത പരിപ്പിൽ ‘പ്രാണി’
ന്യൂഡല്‍ഹി: വന്ദേ ഭാരത് എക്‌സ്പ്രസില്‍ വിതരണം ചെയ്യുന്ന ഭക്ഷണത്തിൽ നിന്ന് പ്രാണിയെ കണ്ടെത്തി. ന്യൂഡല്‍ഹി വന്ദേ ഭാരത് എക്‌സ്പ്രസിലെ യാത്രക്കാരന് നല്‍കിയ പരിപ്പിലാണ് പ്രാണിയെ കണ്ടെത്തിയത്.
എക്‌സില്‍ പങ്കുവെച്ച പോസ്റ്റില്‍ കറിയില്‍ കറുത്ത പ്രാണി പൊങ്ങിക്കിടക്കുന്ന ചിത്രം യാത്രക്കാരന്‍ പങ്കു വെച്ചപ്പോഴാണ് സംഭവം പുറം ലോകമറിയുന്നത്. ചൊവ്വാഴ്ചയായിരുന്നു സംഭവം.
22440 നമ്പര്‍ വണ്ഡേഭാരത്തിലെ സി3 കോച്ചിലെ സീറ്റ് നമ്പര്‍ 53-ലെ യാത്രക്കാരനാണ് കറിയില്‍ നിന്ന് പ്രാണിയെ കിട്ടിയത്. അതേസമയം യാത്രക്കാരന്‍ ചിത്രം പോസ്റ്റു ചെയ്തതിനു പിന്നാലെ ക്ഷണാപണം നടത്തി റെയില്‍വേ രംഗത്തെത്തി.
റെയില്‍വേ സേവയുടെ ഔദ്യോഗിക അക്കൗണ്ടിലൂടെയായിരുന്നു ക്ഷമാപണം നടത്തിയത്. ചിത്രങ്ങൾ വൈറലായതോടെ നിരവധിയാളുകളാണ് വിവിധ വന്ദേ ഭാരത് എക്‌സ്പ്രസ് ട്രെയിനുകളില്‍ വിതരണം ചെയ്യുന്ന ഭക്ഷണത്തെക്കുറിച്ചുള്ള പരാതികളുമായി രംഗത്തെത്തിയിട്ടുണ്ട്.
ഇന്ത്യന്‍ റെയില്‍വേയുടെ കാറ്ററിങ് സേവനങ്ങളില്‍ കൂടുതല്‍ ഉത്തരവാദിത്വം കാണിക്കണമെന്നും ഭക്ഷണ വില്‍പ്പനക്കാരുടെ മേല്‍ കര്‍ശനമായ മേല്‍നോട്ടം വേണമെന്നും പൊതു ജനം ആവശ്യപ്പെട്ടു.
ശുചിത്വ ഓഡിറ്റുകള്‍ പതിവാക്കണമെന്നും സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ ജീവനക്കാര്‍ക്ക് പരിശീലനം നല്‍കണമെന്നും ആണ് ചിലര്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
അതേസമയം വന്ദേ ഭാരതിലെ ഭക്ഷണത്തിന്റെ ഗുണനിലവാരത്തെയും ശുചിത്വ മാനദണ്ഡങ്ങളെയും കുറിച്ച് വ്യാപക വിമര്‍ശനങ്ങളാണ് ഉയരുന്നത്.
കഴിഞ്ഞ വര്‍ഷം ഇതേ ട്രെയിനില്‍ വെച്ച് ഒരു യാത്രക്കാരന് സാമ്പാറില്‍ നിന്ന് പ്രാണികളെ ലഭിച്ചിരുന്നു. ഇക്കഴിഞ്ഞ ജൂലായ് ഏഴാം തീയതി തിരുവനന്തപുരം – മംഗലാപുരം വന്ദേഭാരതില്‍ യാത്രക്കാരന് നല്‍കിയ ഭക്ഷണത്തില്‍ ചത്ത പല്ലിയെയും കണ്ടെത്തിയിരുന്നു.
യാത്രക്കാരന്‍ കഴിച്ച കറിയില്‍ നിന്നാണ് പല്ലിയെ കിട്ടിയത്. ഇദ്ദേഹം കോഴിക്കോട് ഇറങ്ങി സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടുകയും ചെയ്തിരുന്നു.
പരമ സാത്വികനാണ് ഈ വന്ദേഭാരത് എക്സ്പ്രസ്; ഇന്ത്യയിലെ ആദ്യത്തെ പ്യൂർ വെജ് ട്രെയിൻ
ന്യൂഡൽഹി: സസ്യാഹാരം മാത്രം വിളമ്പുന്ന രാജ്യത്തെ ആദ്യ ട്രെയിൻ. ഈ സവിശേഷത ന്യൂഡൽഹി-കത്ര റൂട്ടിൽ സർവീസ് നടത്തുന്ന വന്ദേഭാരത് എക്സ്പ്രസ്സിന് സ്വന്തം.
കശ്മീരിലെ ശ്രീ മാതാ വൈഷ്‌ണോ ദേവീ ക്ഷേത്രത്തിലേക്കുള്ള ഭക്തരെ ലക്ഷ്യമിട്ടാണ് ഡൽഹി-കത്ര വന്ദേഭാരത് ട്രെയിൻ സർവീസ് നടത്തുന്നത്.
ഈ ട്രെയിനിൽ ഭക്ഷണമായോ ചെറുകടികളായോ നോൺ വെജ് ഭക്ഷണം ലഭിക്കില്ല. യാത്രക്കാർക്ക് സസ്യാഹാരംമാത്രം നൽകുന്ന രാജ്യത്തെ ആദ്യത്തെ ട്രെയിനാണിത്.
സാത്വിക് ട്രെയിൻ എന്നാണ് ട്രെയിൻ യാത്രക്കാർ ഇതിനെ വിശേഷിപ്പിക്കുന്നത്. വെജ്- നോൺ വെജ് ഭക്ഷണം ഇടകലർത്തി നൽകുന്നത് ശുദ്ധാശുദ്ധി ചിന്തയുടെ അടിസ്ഥാനത്തിൽ ചിലർ ചോദ്യം ചെയ്തതോടെയാണ് പൂർണ വെജ് ഫുഡുമായി ഒരു ട്രെയിൻ എത്തുന്നത്.
സസ്യാഹാരം മാത്രം ലഭിക്കുന്ന രാജ്യത്തെ ആദ്യ ട്രെയിനാകും ഇത്. മാത്രമല്ല, യാത്രക്കാര്‍ നോൺ വെജ് ഭക്ഷണമോ ലഘുകടികളോ ട്രെയിനിൽ കൊണ്ടുവരുന്നതും വിലക്കി.
ഇന്ത്യന്‍ റെയില്‍വേയുടെ കാറ്ററിങ് സര്‍വീസും (IRCTC) ‘സാത്വിക് കൗണ്‍സില്‍ ഓഫ് ഇന്ത്യ’യും തമ്മിലുള്ള കരാര്‍ പ്രകാരം ഈ ട്രെയിന്‍ ഔദ്യോഗികമായി പൂര്‍ണ വെജ് ട്രെയിനായി പ്രഖ്യാപിച്ചു.
ഈ ട്രെയിനിന്റെ അടുക്കളയില്‍ മാംസാഹാരം തയ്യാറാക്കാന്‍ അനുവാദമില്ല. അതേസമയം, പൂർണ സസ്യാഹാരം ആക്കിയതിനെതിരെ വൻ വിമർശനങ്ങളും ഉയരുന്നുണ്ട്.
Summary: Insect found in food served on Vande Bharat Express; incident reported on New Delhi-bound train, raising food safety concerns.