ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് മത്സരത്തിന്റെ ആദ്യ ദിനം നിറഞ്ഞാടി ഇന്ത്യൻ പെൺപുലികൾ. ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ഇന്ത്യ ആദ്യ ദിനം കളി നിർത്തുമ്പോൾ 7 വിക്കറ്റ് നഷ്ടത്തിൽ 410 റൺസെടുത്തിട്ടുണ്ട്. ആദ്യമായാണ് ഇന്ത്യൻ ടീം ഈ നേട്ടം കൈവരിക്കുന്നത്. ടോസ് നേടിയ ഇന്ത്യൻ ക്യാപ്റ്റൻ ഹർമൻപ്രീത് കൗർ ആദ്യം ബാറ്റ് ചെയ്യാൻ തീരുമാനിക്കുകയായിരുന്നു. വനിതാ ടെസ്റ്റ് ചരിത്രത്തിൽ ഇത് മൂന്നാം തവണയാണ് ഒരു ടീം ആദ്യ ദിനം 400 റൺസിന് മുകളിൽ സ്കോർ ചെയ്യുന്നത്. കളി അവസാനിക്കുമ്പോൾ ദീപ്തി ശർമ (60) പൂജ വസ്ട്രാക്കർ (4) എന്നിവരാണ് ക്രീസിൽ. വനിതാ ടെസ്റ്റ് ചരിത്രത്തിൽ ഇത് മൂന്നാം തവണയാണ് ഒരു ടീം ആദ്യ ദിനം 400 റൺസിന് മുകളിൽ സ്കോർ ചെയ്യുന്നത്.
അത്ര മികച്ച തുടക്കമായിരുന്നില്ല ഇന്ത്യക്ക് ലഭിച്ചത്. തുടക്കത്തിൽ ഓപ്പണിംഗ് ജോഡികളായ സ്മൃതി മന്ദാന (17), ഷെഫാലി വർമ (19) എന്നിവരുടെ വിക്കറ്റ് നഷ്ടമായി. എന്നാൽ മൂന്നാം വിക്കറ്റിൽ അരങ്ങേറ്റ മത്സരം കളിച്ച ശുഭ സതീഷും ജെമിമ റോഡ്രിഗസും ചേർന്ന് 115 റൺസിന്റെ കൂട്ടുകെട്ടുണ്ടാക്കി ഇന്ത്യൻ ഇന്നിങ്സിന് അടിത്തറപാകി. പിന്നീട് കൃത്യമായ ഇടവേളകളിൽ വിക്കറ്റ് വീണതോടെ, ഇന്ത്യക്ക് 400 റൺസ് കടക്കാൻ സാധിക്കുമോ എന്ന ആശ്കങ്കയുയർന്നു. എന്നാൽ, ഏഴാം വിക്കറ്റിൽ ദീപ്തി ശർമയും സ്നേഹ് റാണയും ചേർന്ന് മികച്ച ഒരു കൂട്ടുകെട്ട് കെട്ടിപ്പടുത്തതോടെ ചരിത്രത്തിലാദ്യമായി ഇന്ത്യ 400 റൺസ് എന്ന നേട്ടം കൈവരിച്ചു.