കണ്ടം ചെയ്യാനുള്ള കോച്ചുകൾ ഹോട്ടലാക്കാനൊരുങ്ങി ഇന്ത്യൻ റെയിൽവേ; വെറും ഹോട്ടലല്ല, അത്യാധുനിക സൗകര്യങ്ങളുള്ള ആഡംബര ഹോട്ടലുകൾ

ഉപയോഗ ശൂന്യമായി കിടക്കുന്ന കോച്ചുകൾ ഹോട്ടലുകളായി മാറ്റിയെടുക്കാനൊരുങ്ങി ഇന്ത്യൻ റെയിൽവേ. കാലാവധി കഴിഞ്ഞ കോച്ചുകളാണ് ഇതിനായി തെരഞ്ഞെടുക്കുന്നതെന്ന് ഉദ്യോഗസ്ഥർ പറയുന്നു. ആധുനിക സൗകര്യങ്ങളുള്ള ഹോട്ടലുകളാക്കി മാറ്റിയെടുക്കുയാണ് പദ്ധതി.

പൊളിച്ചു വിൽക്കുന്നതിനായി മാറ്റിയിട്ടിരിക്കുന്ന കോച്ചുകളും വരുമാനമില്ലാതെ കിടക്കുന്ന ഭൂമിയും ഇനി ഈ പദ്ധതിയിലൂടെ റെയിൽവേക്കു അധിക വരുമാനം നേടിക്കൊടുക്കുമെന്നാണ് പ്രതീക്ഷ. ഇരുപതു വർഷമായ കോച്ചുകളാണ് ഉപയോഗിക്കാതെ മാറ്റിയിടുന്നത്. ഈ കോച്ചുകൾ മുഖം മിനുക്കി എത്തുമ്പോൾ വലിയ ഹോട്ടലുകൾ വരെ മാറിനിൽക്കുമെന്നുറപ്പാണ്.

അത്രയേറെ സൗകര്യങ്ങളോടെയായിരിക്കും ഇവയെത്തുക. അഞ്ചു വർഷത്തേക്ക് കോച്ചുകൾ കിടക്കുന്ന ഭൂമി പാട്ടത്തിനു നൽകാനാണ് പദ്ധതി. ബെംഗളൂരുവിലാണ് ഈ ആശയത്തിന് ചുവടുപിടിച്ചുള്ള ഭക്ഷണശാല തുറന്നിരിക്കുന്നത്. പുറം കാഴ്ചയിൽ ട്രെയിൻ ബോഗിയെന്നു തോന്നുമെങ്കിലും അകത്തള കാഴ്ച ആഡംബരം നിറഞ്ഞതു തന്നെയാണ്. ഒരേ സമയം നാൽപതു പേർക്ക് ഇരുന്നു ഭക്ഷണം കഴിക്കാനുള്ള സൗകര്യമുണ്ട്.

മുംബൈയിൽ നിന്നുമുള്ള ഹാൽദിറാം ഗ്രൂപ്പാണ് ആദ്യമായി ബെംഗളൂരു മജസ്റ്റിക്കിലുള്ള കോച്ചിനെ റസ്റ്ററന്റ് ആക്കി മാറ്റിയെടുത്തത്. ബെംഗളൂരുവിലാണെന്നു കരുതി ദക്ഷിണേന്ത്യൻ വിഭവങ്ങൾ മാത്രമല്ല, ഉത്തരേന്ത്യൻ വിഭവങ്ങളും ഇവിടെ വിളമ്പുന്നുണ്ട്. ഈ റസ്റ്ററന്റിന്റെ ഏറ്റവും വലിയ പ്രത്യേകത മറ്റൊന്നാണ്. ഇരുപത്തിനാലു മണിക്കൂറും പ്രവർത്തിക്കുമെന്ന ഹോട്ടലാണ് ഇത്. ദക്ഷിണേന്ത്യയിലെ ആദ്യത്തെ കോച്ച് റസ്റ്റോറന്റ് ഹൈദരാബാദിലെ കച്ചിഗുഡയിലാണ് തുറന്നത്. ബെംഗളൂരുവിൽ രണ്ടിടങ്ങളിൽ ഈ കോച്ച് റസ്റ്ററന്റുകളുണ്ട്. മജസ്റ്റിക്കിലും ബൈപ്പിനഹള്ളി എസ് എം ബി ടി സ്റ്റേഷനിലുമാണ് ഇവ പ്രവർത്തിക്കുന്നത്.

 

Read Also: റദ്ദാക്കിയത് 930 ലോക്കൽ ട്രെയിനുകൾ; ഇന്ന് അർദ്ധരാത്രി മുതൽ ട്രെയിൻ സർവീസിന് നിയന്ത്രണം; യാത്രക്കാർ ശ്രദ്ധിക്കണമെന്ന് സെൻട്രൽ റെയിൽവേ

spot_imgspot_img
spot_imgspot_img

Latest news

സംസ്ഥാനത്ത് വീണ്ടും നിപ മരണം

സംസ്ഥാനത്ത് വീണ്ടും നിപ മരണം പെരിന്തൽമണ്ണ: സംസ്ഥാനത്ത് വീണ്ടും നിപ മരണം. നിപ...

5 മാസത്തിനിടെ മരിച്ച 5 പേരും വാക്സിൻ എടുത്തവർ

5 മാസത്തിനിടെ മരിച്ച 5 പേരും വാക്സിൻ എടുത്തവർ കൊച്ചി: ഈ വർഷം...

നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു

നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു പാലക്കാട്: പാലക്കാട് ജില്ലയിലെ നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു. എന്നാൽ...

വൈദികനെ ഹണിട്രാപ്പിൽ കുടുക്കി 60 ലക്ഷം കവർന്നു

വൈദികനെ ഹണിട്രാപ്പിൽ കുടുക്കി 60 ലക്ഷം കവർന്നു കോട്ടയം: വെെദികനെ ഹണിട്രാപ്പിൽ കുടുക്കി...

29 പേർക്കെതിരെ കേസെടുത്ത് ഇഡി

ന്യൂഡൽഹി: സോഷ്യൽ മീഡിയ വഴി ഓൺലൈൻ ചൂതാട്ടം ഗെയിമുകൾ, വാതുവെപ്പ് പരസ്യങ്ങൾ...

Other news

ഞെട്ടിച്ച് പുതിയ തീരുവയുമായി ട്രംപ്…!

ഞെട്ടിച്ച് പുതിയ തീരുവയുമായി ട്രംപ് യൂറോപ്യൻ യൂണിയനിൽ നിന്നും മെക്‌സിക്കോയിൽ നിന്നുമുള്ള ഇറക്കുമതി...

സ്റ്റാര്‍ട്ട് ചെയ്യുന്നതിനിടെ കാര്‍ കത്തുമോ?

സ്റ്റാര്‍ട്ട് ചെയ്യുന്നതിനിടെ കാര്‍ കത്തുമോ? പാലക്കാട്: പൊല്‍പ്പുള്ളിയില്‍ കാര്‍ പൊട്ടിത്തെറിച്ച് രണ്ട് കുട്ടികള്‍...

വിപഞ്ചികയുടെയും കുഞ്ഞിന്‍റെയും മൃതദേഹങ്ങൾ വീണ്ടും പോസ്റ്റ്മോർട്ടം നടത്തും

കൊല്ലം: ഷാർജയിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച വിപഞ്ചികയുടെയും കുഞ്ഞിന്‍റെയും മൃതദേഹങ്ങൾ നാട്ടിലെത്തിച്ച് വീണ്ടും...

രാസ ലഹരി പിടികൂടി

കൊച്ചി: ഇന്നലെ രാത്രിയിൽ കൊച്ചിയിൽ പിടിയിലായത് ബെംഗളൂരുവിൽ നിന്ന് കൊച്ചിയിലേക്ക് രാസലഹരി...

നാല് വയസുള്ള കുഞ്ഞ് മരിച്ചത് ഡ്രൈവറുടെ അശ്രദ്ധ കൊണ്ട്

കോട്ടയം: ചാര്‍ജ് ചെയ്യാനെത്തിയ കാര്‍ നിയന്ത്രണംവിട്ട് ഇടിച്ചുകയറി നാലു വയസുള്ള കുഞ്ഞ്...

5 മാസത്തിനിടെ മരിച്ച 5 പേരും വാക്സിൻ എടുത്തവർ

5 മാസത്തിനിടെ മരിച്ച 5 പേരും വാക്സിൻ എടുത്തവർ കൊച്ചി: ഈ വർഷം...

Related Articles

Popular Categories

spot_imgspot_img