ചെന്നൈ: ശബരിമല തീര്‍ഥാടകര്‍ക്ക് മുന്നറിയിപ്പ് നൽകി ദക്ഷിണ റെയിൽവേ. ട്രെയിനിൽ കർപ്പൂരം കത്തിച്ചുള്ള പൂജ ചെയ്യരുതെന്നാണ് മുന്നറിയിപ്പ്. ഇത്തരം കാര്യങ്ങൾ ആവർത്തിച്ചാൽ ശിക്ഷ ലഭിക്കുമെന്നും മുന്നറിയിപ്പിൽ പറയുന്നു.(Indian Railway warns Sabarimala pilgrims)
ആയിരം രൂപ പിഴയോ മൂന്നുവര്‍ഷം തടവോ ആയിരിക്കും ശിക്ഷ.ശബരിമല തീർത്ഥാടകർ ട്രെയിനിൽ കര്‍പ്പൂരം കത്തിച്ച് പൂജ നടത്തുന്നതായി വ്യാപകമായി പരാതി ഉയര്‍ന്നതിനെ തുടര്‍ന്നാണ് നടപടി. യാത്രക്കാരുടെ സുരക്ഷ കണക്കിലെടുത്ത് ട്രെയിനിലും റെയില്‍വേ സ്റ്റേഷന്‍ പരിസരങ്ങളിലുമുള്ള തീ കൊളുത്തിയുള്ള പൂജകള്‍ക്ക് നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്.
തീപിടിക്കാന്‍ സാധ്യതയുള്ള വസ്തുക്കളുമായും യാത്ര ചെയ്യരുത്. ഇത്തരം പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നതുകണ്ടാല്‍ 130 എന്ന ടോള്‍ ഫ്രീ നമ്പറില്‍ പരാതി അറിയിക്കാമെന്നും റെയില്‍വേ അറിയിച്ചു.