ബെംഗളൂരു: വാഹനാപകടത്തിന്റെ നടുക്കുന്ന ഓർമ്മകൾ പങ്കുവെച്ച് ഇന്ത്യൻ ക്രിക്കറ്റ് താരം ഋഷഭ് പന്ത്. ജീവിതം അവസാനിച്ചുവെന്നു തോന്നിപ്പോയതായും, വലതുകാൽ മുറിച്ചുമാറ്റേണ്ടി വരുമോയെന്നു ആശങ്കപ്പെട്ടതായും ഋഷഭ് പന്ത് പറഞ്ഞു. അപകടത്തിനു ശേഷം ആദ്യമായാണ് ഋഷഭ് പന്ത് മനസ്സുതുറക്കുന്നത്.
‘‘ഞരമ്പിന് എന്തെങ്കിലും പ്രശ്നമുണ്ടായിരുന്നെങ്കിൽ വലതു കാൽ തന്നെ ചിലപ്പോൾ മുറിച്ചുമാറ്റേണ്ടിവരുമായിരുന്നു. ഇക്കാര്യത്തിൽ ഞാന്‍ വളരെയധികം ഭയപ്പെട്ടു. മുറിവുകളെപ്പറ്റി അപകട സമയത്തു തന്നെ ബോധ്യമുണ്ടായിരുന്നു. അതു കൂടുതൽ ഗുരുതരമാകാതിരുന്നതു വലിയ ഭാഗ്യമായിട്ടാണു കാണുന്നത്.’’– പന്ത് ഒരു ദേശീയ മാധ്യമത്തോടു പറഞ്ഞു.
13 മാസം മുൻപാണ് ഡൽഹിയിൽ നിന്ന് ജന്മനാടായ റൂർക്കിയിലേക്കു പോകുമ്പോൾ ഡിവൈഡറിൽ വാഹനം ഇടിച്ചു കയറി താരത്തിന് പരിക്കേറ്റത്. അപകടത്തിനു പിന്നാലെ പന്ത് സഞ്ചരിച്ച കാറിനു തീപിടിച്ചെങ്കിലും താരം അദ്ഭുതകരമായി രക്ഷപ്പെട്ടു. ക്രിക്കറ്റിലേക്കു തിരിച്ചുവരുന്നതിന്റെ ഭാഗമായി ബെംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാദമിയുടെ മേൽനോട്ടത്തിലാണ് താരത്തിന്റെ ചികിത്സയും പരിശീലനവും നടക്കുന്നത്. 2022 ലെ ഇന്ത്യയുടെ ബംഗ്ലദേശ് പര്യടനത്തിലാണ് പന്ത് ഇന്ത്യയ്ക്കായി ഒടുവിൽ കളിച്ചത്. 2024 ഐപിഎല്ലിൽ താരത്തിന്റെ മടങ്ങി വരവിനായുള്ള കാത്തിരിപ്പിലാണ് ആരാധകർ.
Read Also: പിഴവുകൾ തിരുത്താൻ ഇന്ത്യ കളത്തിലേക്ക്; ഇംഗ്ലണ്ടിന് തിരിച്ചടി, രണ്ടാം ടെസ്റ്റ് നാളെ