ഡൽഹി: പ്ലേ ഓഫ് സാധ്യതകൾക്കായി പൊരുതുന്ന ഡൽഹി ക്യാപിറ്റൽസിന് കനത്ത തിരിച്ചടി. നായകനും വിക്കറ്റ് കീപ്പറുമായ റിഷഭ് പന്തിന് അടുത്ത മത്സരത്തിൽ ബിസിസിഐ വിലക്കേർപ്പെടുത്തി. രാജസ്ഥാൻ റോയൽസിനെതിരായ മത്സരത്തിലും കൃത്യസമയത്ത് മത്സരം പൂർത്തിയാക്കാൻ ഡൽഹിക്ക് കഴിഞ്ഞിരുന്നില്ല. തുടർച്ചയായ മൂന്നാം മത്സരത്തിലും കുറഞ്ഞ ഓവർ നിരക്ക് ഉണ്ടായതോടെയാണ് പന്തിനെതിരെ നടപടി സ്വീകരിച്ചത്. നാളെ റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവിനെതിരെയാണ് ഡല്‍ഹിയുടെ അടുത്ത മത്സരം. പന്തിന്റെ അഭാവം ഡൽഹിക്ക് കനത്ത തിരിച്ചടിയായേക്കും. ബെംഗളൂരുവിന്റെ ഹോം സ്റ്റേഡിയത്തിലാണ് നാളത്തെ മത്സരം. ഐപിഎല്ലില്‍ 12 […]
ഒരേ ബോളിൽ രണ്ടു തവണ പുറത്താകുക സാധ്യമാണോ ? അതെ എന്ന് തെളിയിച്ചിരിക്കുകയാണ് ഇന്ത്യൻ ക്രിക്കറ്റ് താരം ഋഷഭ് പന്ത്. ഇന്ത്യൻ പ്രീമിയർ ലീഗിൽ ഡൽഹി ക്യാപിറ്റൽസ് ലഖ്നൗവിനെ തോൽപ്പിച്ച മത്സരത്തിലാണ് ഡൽഹി നായകനായപന്തിനു അബദ്ധം പറ്റിയത്. റിഷഭ് പന്തിന്റെ വിക്കറ്റാണ് സമൂഹമാധ്യമങ്ങളിൽ തരംഗമാകുന്നത്. ഡൽഹി ഇന്നിംഗ്സിന്റെ 16-ാം ഓവറിലെ മൂന്നാം പന്തിൽ രവി ബിഷ്ണോയ്ക്കെതിരെ സ്റ്റെപ് ഔട്ട് നടത്തിയ റിഷഭിന് പിഴച്ചു. റിഷഭിനെ മറികടന്ന് വിക്കറ്റ് കീപ്പർ കെ എൽ രാഹുലിന്റെ കൈകളിലെത്തി. ലഖ്നൗ നായകൻ […]
ബെംഗളൂരു: വാഹനാപകടത്തിന്റെ നടുക്കുന്ന ഓർമ്മകൾ പങ്കുവെച്ച് ഇന്ത്യൻ ക്രിക്കറ്റ് താരം ഋഷഭ് പന്ത്. ജീവിതം അവസാനിച്ചുവെന്നു തോന്നിപ്പോയതായും, വലതുകാൽ മുറിച്ചുമാറ്റേണ്ടി വരുമോയെന്നു ആശങ്കപ്പെട്ടതായും ഋഷഭ് പന്ത് പറഞ്ഞു. അപകടത്തിനു ശേഷം ആദ്യമായാണ് ഋഷഭ് പന്ത് മനസ്സുതുറക്കുന്നത്. ‘‘ഞരമ്പിന് എന്തെങ്കിലും പ്രശ്നമുണ്ടായിരുന്നെങ്കിൽ വലതു കാൽ തന്നെ ചിലപ്പോൾ മുറിച്ചുമാറ്റേണ്ടിവരുമായിരുന്നു. ഇക്കാര്യത്തിൽ ഞാന്‍ വളരെയധികം ഭയപ്പെട്ടു. മുറിവുകളെപ്പറ്റി അപകട സമയത്തു തന്നെ ബോധ്യമുണ്ടായിരുന്നു. അതു കൂടുതൽ ഗുരുതരമാകാതിരുന്നതു വലിയ ഭാഗ്യമായിട്ടാണു കാണുന്നത്.’’– പന്ത് ഒരു ദേശീയ മാധ്യമത്തോടു പറഞ്ഞു. 13 […]
ഇന്ത്യൻ വിക്കറ്റ് കീപ്പർ ബാറ്റർ ഋഷഭ് പന്തിനെ സംബന്ധിച്ച ശുഭകരമായ വാർത്തയാണ് കഴിഞ്ഞ ദിവസം പുറത്തു വന്നത്. പ്രിയ താരത്തിന്റെ മടങ്ങി വരവ് ആഘോഷമാക്കാനുള്ള ഒരുക്കത്തിലാണ് ആരാധകർ. വാഹനാപകടത്തെ തുടർന്ന് ഏറെ നാളായി ചികിത്സയിലായിരുന്ന താരം ഐപിഎല്ലിൽ ഡൽഹി ക്യാപിറ്റൽസിനൊപ്പം ചേരുമെന്ന് ടീം ഉറപ്പിച്ചിട്ടുണ്ട്. ഡൽഹിയുടെ നായകനായി തന്നെ പന്ത് എത്തുമെന്നാണ് റിപ്പോർട്ട്. നായകനായി തന്നെ റിഷഭ് പന്ത് മടങ്ങി വരുന്നു. അപകടത്തിൽ കാൽമുട്ടിലെ ലിഗമെന്റിനു ഗുരുതര പരിക്കേറ്റ താരം മടങ്ങി വരുമ്പോൾ പല ചോദ്യങ്ങളും ബാക്കിയാകുന്നുണ്ട്. […]
© Copyright News4media 2024. Designed and Developed by Horizon Digital