web analytics

റോ‍ഡിൽവച്ച് നിയന്ത്രണം നഷ്ടമായ കാർ പലതവണ മലക്കം മറിഞ്ഞു; വാഹനാപകടത്തിൽ ഇന്ത്യൻ ക്രിക്കറ്റ് താരത്തിന് പരിക്ക്; നഷ്ടമാകുക പ്രധാന മത്സരങ്ങൾ

വാഹനാപകടത്തിൽ ഇന്ത്യൻ ക്രിക്കറ്റ് താരം മുഷീർ ഖാന് പരുക്ക്. പിതാവ് നൗഷാദ് ഖാനോടൊപ്പം കാറില്‍ യാത്ര ചെയ്യുന്നതിനിടെയാണ് അപകടമുണ്ടായത്. റോ‍ഡിൽവച്ച് നിയന്ത്രണം നഷ്ടമായ കാർ പലതവണ മലക്കം മറിഞ്ഞതായി ഒരു ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്തു. അപകട കാരണം എന്താണെന്നു വ്യക്തമല്ല. Indian cricketer injured in car accident

ഓൾ റൗണ്ടറുടെ റോളിൽ തിളങ്ങുന്ന താരം ഫസ്റ്റ് ക്ലാസിൽ ഒൻപതു മത്സരങ്ങളിൽനിന്ന് എട്ട് വിക്കറ്റുകൾ വീഴ്ത്തിയിട്ടുണ്ട്. ഇന്ത്യ അണ്ടർ 19 ടീമിലും താരം കളിച്ചിട്ടുണ്ട്. ഇറാനി കപ്പ് കളിക്കാനായി അസംഗഡിൽനിന്ന് ലക്നൗവിലേക്കു പോകുന്നതിനിടെയായിരുന്നു അപകടം.

മുഷീർ ഖാന്റെ കഴുത്തിനാണു പരുക്കേറ്റത്. ഇന്ത്യൻ ക്രിക്കറ്റ് താരം സർഫറാസ് ഖാന്റെ സഹോദരനാണ് 19 വയസ്സുകാരനായ മുഷീർ. ആഭ്യന്തര ക്രിക്കറ്റിൽ മികച്ച ഫോമിൽ കളിക്കുന്നതിനിടെയാണു താരത്തിനു പരുക്കേൽക്കുന്നത്.

മുംബൈയുടെ താരമായ മുഷീറിന് ഇറാനി കപ്പ് മത്സരം നഷ്ടമാകും. മൂന്നൂ മാസത്തിലേറെ താരം പുറത്തിരിക്കേണ്ടി വരുമെന്നാണു റിപ്പോർട്ടുകൾ. രഞ്ജി ട്രോഫിയിലെ ഏതാനും മത്സരങ്ങളും മുഷീർ ഖാന് നഷ്ടമായേക്കും.

spot_imgspot_img
spot_imgspot_img

Latest news

പാലക്കാട് പീഡന പരാതി: ഷാഫി പറമ്പിലിനെ വീഡിയോ കോൾ ചെയ്ത് കാണിച്ചു! കോൺഗ്രസ് കൗൺസിലർക്കെതിരെ അതിജീവിത

പാലക്കാട് പീഡന പരാതി: ഷാഫി പറമ്പിലിനെ വീഡിയോ കോൾ ചെയ്ത് കാണിച്ചു!...

കൊവിഡ് കാലത്തിന് ശേഷം വീണ്ടും മുഖ്യമന്ത്രിമാരുമായി യോഗം നടത്തി മോദി; പ്രതിസന്ധി നേരിടാൻ ഏകോപനം അനിവാര്യം

കൊവിഡ് കാലത്തിന് ശേഷം വീണ്ടും മുഖ്യമന്ത്രിമാരുമായി യോഗം നടത്തി മോദി; പ്രതിസന്ധി...

ജെഇഇ പരീക്ഷ: ഈസ്റ്റർ ദിനത്തിൽ എഴുതാൻ കഴിയാത്തവർക്ക് മറ്റൊരു അവസരം

ജെഇഇ പരീക്ഷ: ഈസ്റ്റർ ദിനത്തിൽ എഴുതാൻ കഴിയാത്തവർക്ക് മറ്റൊരു അവസരം ഡൽഹി: ജെഇഇ...

ചായയ്ക്കും വില കൂടി! ഗ്യാസ് ക്ഷാമത്തിൽ പൊറുതിമുട്ടി ഹോട്ടൽ മേഖല

ചായയ്ക്കും വില കൂടി! ഗ്യാസ് ക്ഷാമത്തിൽ പൊറുതിമുട്ടി ഹോട്ടൽ മേഖല കണ്ണൂർ: പാചകവാതക...

പെട്രോൾ, ഡീസൽ എക്സൈസ് നികുതി വെട്ടിക്കുറച്ച് കേന്ദ്രം; പെട്രോളിന് 24 രൂപയും ഡീസലിന് 30 രൂപയും നഷ്ടമെന്ന് മന്ത്രി

പെട്രോൾ, ഡീസൽ എക്സൈസ് നികുതി വെട്ടിക്കുറച്ച് കേന്ദ്രം; പെട്രോളിന് 24 രൂപയും...

Other news

Related Articles

Popular Categories

spot_imgspot_img