പാരിസ്: പാരിസ് ഒളിംപിക്‌സിൽ പുരുഷ വിഭാഗം 57 കിലോഗ്രാം ഫ്രീസ്റ്റൈൽ ഗുസ്തിയിൽ ഇന്ത്യക്ക് വെങ്കലം. പോർട്ടറിക്കോ താരത്തിനെ പരാജയപ്പെടുത്തു അമൻ സെഹ്റാവത് ആണ് വെങ്കല മെഡൽ നേടിയത്.India wins bronze in men’s 57kg freestyle wrestling at Paris Olympics
പാരീസ് ഒളിംപിക്സിൽ ഇന്ത്യയുടെ ആറാം മെഡൽ നേട്ടമാണിത്. ഗംഭീര ആധിപത്യത്തോടെ 13-5നാണ് അമൻറെ വിജയം.
പ്രീ ക്വാർട്ടറിലും ക്വാർട്ടറിലും തകർപ്പൻ വിജയങ്ങളോടെ മുന്നേറിയ അമൻ, സെമിയിൽ തോറ്റതോടെയാണ് വെങ്കല പോരാട്ടത്തിന് ഇറങ്ങിയത്.
നേരത്തെ സെമി ഫൈനലിൽ ലോക ഒന്നാം നമ്പർ താരവും ലോക ചാമ്പ്യനുമായ ജപ്പാന്റെ ഹിഗൂച്ചിയാണ് 21ക്കാരനായ അമനെ തോൽപ്പിച്ചത്.