തകർന്നടിഞ്ഞ് ഇംഗ്ലണ്ട്; രാജ്കോട്ട് ടെസ്റ്റിലെ ഒന്നാം ഇന്നിങ്സിൽ ഇന്ത്യയ്ക്ക് മേൽക്കൈ

രാജ്‌കോട്ട്: ഇന്ത്യക്കെതിരായ മൂന്നാം ടെസ്റ്റിന്റെ മൂന്നാം ദിനത്തിൽ തകർന്നടിഞ്ഞ് ഇംഗ്ലണ്ട്. ഇന്ത്യ പടുത്തുയർത്തിയ 445 റൺസ് ഇംഗ്ലണ്ടിന് മറികടക്കാനായില്ല. 319 റൺസ് മാത്രമാണ് എതിരാളികൾക്ക് നേടാനായത്. ഇതോടെ രാജ്കോട്ട് ടെസ്റ്റിലെ ഒന്നാം ഇന്നിങ്സിൽ 126 റൺസിന്റെ ലീഡിലാണ് ഇന്ത്യ.

മൂന്നാം ദിനം രണ്ടിന് 207 എന്ന നിലയിലാണ് ഇം​ഗ്ലണ്ട് ബാറ്റിം​ഗ് ആരംഭിച്ചത്. 18 റൺസെടുത്ത ജോ റൂട്ടിന്റെ വിക്കറ്റാണ് ഇന്ന് ഇംഗ്ലണ്ടിന് ആദ്യം നഷ്ടമായത്. പിന്നാലെ ജോണി ബെയർസ്റ്റോ റൺസ് ഒന്നും എടുക്കാതെ പുറത്തായി. 153 റൺസെടുത്ത ബെൻ ഡക്കറ്റിന്റെ വിക്കറ്റും രാവിലത്തെ സെഷനിൽ ഇന്ത്യയ്ക്ക് വീഴ്ത്താൻ കഴിഞ്ഞു. റൂട്ടിനെ ബുംറയും ബെയർസ്റ്റോയെയും ഡക്കറ്റിനെയും കുൽദിപ് യാദവും പുറത്താക്കി. ബെൻ സ്റ്റോക്സ് 41 റൺസും ബെൻ ഫോക്സ് 13 റൺസും നേടി പുറത്തായി.

അതേസമയം, ഇംഗ്ലണ്ടിനെതിരായ മൂന്നാം ടെസ്റ്റില്‍ രവിചന്ദ്രൻ അശ്വിന് പകരം ദേവ്ദത്ത് പടിക്കൽ കളത്തിലിറങ്ങി. എന്നാൽ ബാറ്റിങ്ങോ ബൗളിങ്ങോ പടിക്കലിന് ചെയ്യാൻ കഴിയില്ല. ഫീൽഡിംഗിൽ മാത്രമാണ് ഇന്ത്യയ്ക്ക് കർണാടക താരത്തിന്റെ സഹായം ലഭിക്കുക. വ്യക്തിപരമായ കാരണത്താൽ രവിചന്ദ്രൻ അശ്വിൻ നാട്ടിലേക്ക് മടങ്ങിയതോടെയാണ് പടിക്കലിന് അവസരം ലഭിച്ചത്.

 

Read Also: രക്ഷകരായെത്തി നൂറടിച്ച് രോഹിത്തും ജഡേജയും, സർഫറാസ് ഖാന് അർദ്ധ സെഞ്ചുറി; ഇംഗ്ലണ്ടിനെതിരെ ഇന്ത്യ മുന്നേറുന്നു

spot_imgspot_img
spot_imgspot_img

Latest news

71-ാമത് നെഹ്റുട്രോഫി വള്ളംകളി; ജലരാജാവായി വീയപുരം ചുണ്ടൻ; കൈനകരി വില്ലേജ് ബോട്ട് ക്ലബിനിത് മധുര പ്രതികാരം

71-ാമത് നെഹ്റുട്രോഫി വള്ളംകളി; ജലരാജാവായി വീയപുരം ചുണ്ടൻ; കൈനകരി വില്ലേജ് ബോട്ട്...

വള്ളം കളിക്കെത്തിയ ചുണ്ടൻ വള്ളം അപകടത്തിൽപ്പെട്ടു

വള്ളം കളിക്കെത്തിയ ചുണ്ടൻ വള്ളം അപകടത്തിൽപ്പെട്ടു ആലപ്പുഴ: കേരളത്തിന്റെ അഭിമാനമായ നെഹ്‌റു ട്രോഫി...

അനൂപ് മാലിക് മുൻപും പ്രതി

അനൂപ് മാലിക് മുൻപും പ്രതി കണ്ണൂർ: കണ്ണപുരം കീഴറയിൽ വാടകവീട്ടിലുണ്ടായ സ്‌ഫോടനം പടക്കനിർമാണത്തിനിടെയെന്ന്...

കണ്ണൂരിൽ പുലർച്ചെ വൻ സ്ഫോടനം

കണ്ണൂരിൽ പുലർച്ചെ വൻ സ്ഫോടനം കണ്ണൂർ: കണ്ണൂർ കണ്ണപുരത്തെ വാടക വീട്ടിൽ പുലർച്ചെ...

നേതാജിയുടെ ഭൗതികാവശിഷ്ടങ്ങൾ തിരിച്ചെത്തിക്കണം

നേതാജിയുടെ ഭൗതികാവശിഷ്ടങ്ങൾ തിരിച്ചെത്തിക്കണം ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജപ്പാൻ സന്ദർശനവുമായി ബന്ധപ്പെട്ട്, സ്വാതന്ത്ര്യസമര...

Other news

രാജസ്ഥാൻ റോയൽസ് വിട്ട് രാഹുൽ ദ്രാവിഡ്

രാജസ്ഥാൻ റോയൽസ് വിട്ട് രാഹുൽ ദ്രാവിഡ് ജയ്പൂർ: ഐപിഎല്ലിൽ സഞ്ജു സാംസൺ നായകനായ...

ഈ പുഴയിൽ കുളിച്ചാൽ ഏതു രോ​ഗവും മാറും

ഈ പുഴയിൽ കുളിച്ചാൽ ഏതു രോ​ഗവും മാറും കേരളത്തിലെ കൊല്ലം ജില്ലയിലെ മനോഹരമായ...

‘മുഖ്യമന്ത്രി എന്നോടൊപ്പം’; ഭരണവുമായി ജനങ്ങളെ നേരിട്ട് ബന്ധിപ്പിക്കാൻ ജനസമ്പർക്ക പദ്ധതിയുമായി പിണറായി സർക്കാർ

‘മുഖ്യമന്ത്രി എന്നോടൊപ്പം’; ഭരണവുമായി ജനങ്ങളെ നേരിട്ട് ബന്ധിപ്പിക്കാൻ ജനസമ്പർക്ക പദ്ധതിയുമായി പിണറായി...

കാഞ്ഞിരപ്പള്ളിയിൽ കാർ നിയന്ത്രണം വിട്ട് കെട്ടിടത്തിലേക്ക് ഇടിച്ചുകയറി; യുവാവിന് ദാരുണാന്ത്യം: വീഡിയോ

കാഞ്ഞിരപ്പള്ളിയിൽ കാർ നിയന്ത്രണം വിട്ട് കെട്ടിടത്തിലേക്ക് ഇടിച്ചു കയറി; യുവാവിന് ദാരുണാന്ത്യം:...

പുഴയിൽ ചാടിയ 21കാരിയുടെ മൃതദേഹം കണ്ടെത്തി

പുഴയിൽ ചാടിയ 21കാരിയുടെ മൃതദേഹം കണ്ടെത്തി മലപ്പുറം: 21 കാരിയായ യുവതി കൂട്ടിലങ്ങാടി...

സ്വർണവില 77000 ത്തിനു തൊട്ടരികെ

സ്വർണവില 77000 ത്തിനു തൊട്ടരികെ കൊച്ചി: സംസ്ഥാനത്ത് സ്വർണവിലയിൽ റെക്കോർഡ് മുന്നേറ്റം. ഇന്ന്...

Related Articles

Popular Categories

spot_imgspot_img