ഇന്ത്യക്ക് ഇംഗ്ലണ്ടിനെതിരെ ചരിത്ര വിജയം
ബർമിങ്ങാം: എഡ്ജ്ബാസ്റ്റണില്‍ ഇന്ത്യക്ക് ചരിത്ര വിജയം.
രണ്ടാം ടെസ്റ്റില്‍ ഇന്ത്യ ഉയര്‍ത്തിയ കൂറ്റന്‍ വിജയലക്ഷ്യം പിന്തുടര്‍ന്ന ഇംഗ്ലണ്ട് ഇന്ന് രണ്ടാം സെഷനില്‍ 271 റണ്‍സിന് പുറത്തായിയി.
ഇന്ത്യ 338 റണ്‍സിന്റെ വിജയം സ്വന്തമാക്കി. ആകാശ് ദീപ് ഇന്ത്യക്ക് ആയി രണ്ടാം ഇന്നിംഗ്സില്‍ 6 വിക്കറ്റ് സ്വന്തമാക്കി.
99 പന്തിൽ നിന്ന് നാലു സിക്സും ഒമ്പത് ഫോറുമടക്കം 88 റൺസെടുത്ത താരത്തെ ആകാശ് ദീപാണ് എറിഞ്ഞു വീഴ്ത്തിയത്.
ആദ്യ ഇന്നിംഗ്സില്‍ 587 റണ്‍സ് നേടിയ ഇന്ത്യ, രണ്ടാം ഇന്നിംഗ്സില്‍ അതിവേഗം 427/6 റണ്‍സ് നേടി.
ഡിക്ലയര്‍ ചെയ്തതോടെ കളി പൂര്‍ണ്ണമായും ഇന്ത്യയുടെ വരുതിയിലായി. 608 എന്ന വലിയ ലീഡ് ഇംഗ്ലണ്ടിനെ പ്രതിരോധാത്തില്‍ ആക്കി.
ഇന്നലെ അവര്‍ ബാറ്റിംഗ് ആരംഭിച്ചത് മുതല്‍ ആകാശ് ദീപും സിറാജും തീ പന്തുകള്‍ എറിഞ്ഞു.
മഴമൂലം ഒന്നര മണിക്കൂർ വൈകിയാണ് മത്സരം തുടങ്ങിയത്.
മൂന്നിന് 72 റൺസെന്ന നിലയിൽ അഞ്ചാം ദിനം ബാറ്റിങ് തുടങ്ങിയ ഇംഗ്ലണ്ടിന്
എട്ടു റൺസ് കൂട്ടിച്ചേർത്തപ്പോഴേക്കും ഒലി പോപ്പിന്റെ വിക്കറ്റ് നഷ്ടമായിരുന്നു.
50 പന്തിൽ നിന്ന് 24 റൺസെടുത്ത താരത്തെ ആകാശ് ദീപാണ് പുറത്താക്കിയത്.
ഇതിനു പിന്നാലെ സ്കോർ 83-ൽ എത്തിയപ്പോൾ ഹാരി ബ്രൂക്കിനെ ആകാശ് ദീപ് വിക്കറ്റിനു മുന്നിൽ കുടുക്കി.
31 പന്തിൽ നിന്ന് 23 റൺസായിരുന്നു ഒന്നാം ഇന്നിങ്സിൽ സെഞ്ചുറി നേടിയ ബ്രൂക്കിന്റെ ആകെ സമ്പാദ്യം.
ഇതിന്പിന്നാലെ ആറാം വിക്കറ്റിൽ ക്രീസിൽ ഒന്നിച്ച ക്യാപ്റ്റൻ ബെൻ സ്റ്റോക്ക്സ് – ജാമി സ്മിത്ത് സഖ്യം
70 റൺസ് കൂട്ടിച്ചേർത്ത് ഇന്ത്യയ്ക്കു മുന്നിൽ പ്രതിരോധം തീർത്തിരുന്നു.
എന്നാൽ ഉച്ചഭക്ഷണ ഇടവേളയ്ക്കു തൊട്ടുമുമ്പ് സ്റ്റോക്ക്സിനെ വിക്കറ്റിനു മുന്നിൽ കുടുക്കി വാഷിങ്ടൺ സുന്ദർ ഈ കൂട്ടുകെട്ട് പൊളിച്ചു.
73 പന്തിൽ നിന്ന് 33 റൺസായിരുന്നു ഇംഗ്ലീഷ് ക്യാപ്റ്റന്റെ സമ്പാദ്യം.
പിന്നാലെ ക്രിസ് വോക്സിനെ (7) പുറത്താക്കി പ്രസിദ്ധ് കൃഷ്ണ ഇംഗ്ലണ്ടിന്റെ ഏഴാം വിക്കറ്റ് വീഴ്ത്തി.
ബെൻ ഡെക്കറ്റ് (25), സാക് ക്രോളി (0), ജോ റൂട്ട് (6) എന്നിവരുടെ വിക്കറ്റുകൾ നാലാം ദിനം തന്നെ ഇംഗ്ലണ്ടിന് നഷ്ടമായിരുന്നു.
രണ്ടാമിന്നിങ്സിൽ സെഞ്ചുറിയോടെ ക്യാപ്റ്റൻ ശുഭ്മാൻ ഗിൽ മുന്നിൽനിന്ന് നയിക്കുകയും
മറ്റ് ബാറ്റർമാർ മികച്ച പിന്തുണ നൽകുകയും ചെയ്തപ്പോൾ രണ്ടാംക്രിക്കറ്റ് ടെസ്റ്റിൽ
608 റൺസ് വിജയലക്ഷ്യമാണ് ഇന്ത്യ, ഇംഗ്ലണ്ടിനു മുന്നിൽ വെച്ചത്.
English Summary :
India secured a historic victory at Edgbaston by defeating England by 338 runs in the second Test. Chasing a massive target set by India, England were bowled out for 271 runs in the second session today. Akash Deep was the star performer for India in the second innings, claiming 6 wickets to seal the emphatic win