web analytics

ഇഷാനും ഹർദിക്കും തകർത്താടി; ട്വന്റി-20 ലോകകപ്പിൽ നമീബിയയ്‌ക്കെതിരെ ഇന്ത്യയ്ക്ക് 93 റൺസിന്റെ കൂറ്റൻ ജയം

ട്വന്റി-20 ലോകകപ്പിൽ നമീബിയയ്‌ക്കെതിരെ ഇന്ത്യയ്ക്ക് 93 റൺസിന്റെ കൂറ്റൻ ജയം

ട്വന്റി-20 ലോകകപ്പിൽ നമീബിയയ്‌ക്കെതിരെ ആധികാരിക ജയം സ്വന്തമാക്കി ടീം ഇന്ത്യ. 93 റൺസിന്റെ കൂറ്റൻ വിജയമാണ് ഇന്ത്യ നേടിയത്.

ഇതോടെ ടൂർണമെന്റിൽ തുടർച്ചയായ രണ്ടാം ജയമാണ് ഇന്ത്യ കുറിച്ചത്. ആദ്യ മത്സരത്തിൽ യുഎസ്എയെ പരാജയപ്പെടുത്തിയ ഇന്ത്യ, നമീബിയയ്‌ക്കെതിരെയും സർവ്വാധിപത്യം പുലർത്തി.

ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ഉയർത്തിയ 210 റൺസ് എന്ന വിജയലക്ഷ്യം പിന്തുടർന്ന നമീബിയയ്ക്ക് 116 റൺസെടുക്കാനേ സാധിച്ചുള്ളൂ.

ഇന്ത്യൻ ബൗളിങ് നിരയിൽ മൂന്ന് വിക്കറ്റുകൾ വീഴ്ത്തിയ വരുൺ ചക്രവർത്തിയുടെ പ്രകടനമാണ് നമീബിയയുടെ നട്ടെല്ലൊടിച്ചത്.

മത്സരത്തിന്റെ തുടക്കത്തിൽ നമീബിയ മികച്ച രീതിയിലാണ് പൊരുതിയത്. കൂറ്റൻ വിജയലക്ഷ്യം മുന്നിലുണ്ടായിട്ടും തളരാതെ ബാറ്റ് ചെയ്ത അവരുടെ മുൻനിര ബാറ്റർമാർ പവർപ്ലേ ഓവറുകളിൽ ഇന്ത്യൻ ബൗളർമാരെ കടന്നാക്രമിച്ചു.

ആറ് ഓവർ പൂർത്തിയാകുമ്പോൾ ഒരു വിക്കറ്റ് മാത്രം നഷ്ടത്തിൽ 57 റൺസ് എന്ന ശക്തമായ നിലയിലായിരുന്നു നമീബിയ.

ഒൻപത് ഓവർ പിന്നിടുമ്പോൾ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 85 റൺസ് എടുത്ത് അവർ വിജയപ്രതീക്ഷ നിലനിർത്തിയിരുന്നു.

എന്നാൽ പത്താം ഓവറിൽ വരുൺ ചക്രവർത്തി നടത്തിയ ഇരട്ട പ്രഹരം മത്സരത്തിന്റെ ഗതി മാറ്റി. പിന്നീട് വന്ന ബാറ്റർമാർക്ക് ഇന്ത്യൻ ബൗളിംഗിന് മുന്നിൽ പിടിച്ചുനിൽക്കാനായില്ല.

നമീബിയൻ നിരയിൽ 29 റൺസെടുത്ത ലൗറൻ സ്റ്റീൻകാംപ് ആണ് ടോപ്പ് സ്കോറർ. ജാൻ ഫ്രൈലിങ്ക് (22), ജെറാർഡ് ഇറാസ്മസ് (18) എന്നിവരും ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ചെങ്കിലും മറ്റാർക്കും രണ്ടക്കം കടക്കാനായില്ല.

ഇന്ത്യൻ ബൗളർമാർ കൃത്യമായ ഇടവേളകളിൽ വിക്കറ്റുകൾ വീഴ്ത്തിയതോടെ നമീബിയയുടെ ഇന്നിങ്‌സ് 116 റൺസിൽ അവസാനിച്ചു. വരുൺ ചക്രവർത്തിയുടെ സ്പിൻ തന്ത്രങ്ങൾക്ക് മുന്നിൽ നമീബിയൻ മധ്യനിര പാടേ തകർന്നു.

നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ നിശ്ചിത ഓവറിൽ ഒൻപത് വിക്കറ്റ് നഷ്ടത്തിലാണ് 209 റൺസെന്ന കൂറ്റൻ സ്കോർ പടുത്തുയർത്തിയത്.

അർദ്ധ സെഞ്ചുറികൾ നേടിയ ഇഷാൻ കിഷന്റെയും ഹർദിക് പാണ്ഡ്യയുടെയും വെടിക്കെട്ട് ബാറ്റിംഗാണ് ഇന്ത്യയെ മികച്ച നിലയിലെത്തിച്ചത്.

പരിക്കേറ്റ അഭിഷേക് ശർമ്മയ്ക്ക് പകരം ടീമിലെത്തിയ മലയാളി താരം സഞ്ജു സാംസൺ മികച്ച തുടക്കം നൽകിയെങ്കിലും വലിയ സ്കോറിലേക്ക് നീങ്ങാനായില്ല.

വെറും 8 പന്തിൽ നിന്ന് മൂന്ന് സിക്സറുകളും ഒരു ഫോറും ഉൾപ്പെടെ 22 റൺസെടുത്താണ് സഞ്ജു മടങ്ങിയത്.

സഞ്ജുവിന് പിന്നാലെ ക്രീസിലെത്തിയ ഇഷാൻ കിഷൻ നമീബിയൻ ബൗളർമാരെ നിർദാക്ഷിണ്യം പ്രഹരിച്ചു.

24 പന്തിൽ നിന്ന് 61 റൺസ് നേടിയ ഇഷാൻ, ജെജെ സ്മിത് എറിഞ്ഞ ആറാം ഓവറിൽ മാത്രം നാല് സിക്സറുകളും ഒരു ഫോറും നേടി. ഹർദിക് പാണ്ഡ്യ 28 പന്തിൽ നിന്ന് 52 റൺസ് നേടി ഇന്നിങ്സിന് കരുത്ത് പകർന്നു.

ശിവം ദുബെ 16 പന്തിൽ നിന്ന് 23 റൺസ് കൂടി ചേർത്തതോടെ ഇന്ത്യ 200 കടന്നു. നമീബിയൻ ക്യാപ്റ്റൻ ജെറാർഡ് ഇറാസ്മസ് നാല് വിക്കറ്റുകൾ വീഴ്ത്തിയെങ്കിലും റൺസ് വഴങ്ങുന്നതിൽ നിയന്ത്രണമുണ്ടായിരുന്നില്ല.

spot_imgspot_img
spot_imgspot_img

Latest news

വേനലിൽ വില്ലനായി ഷിഗെല്ല; ഭീതി പടർത്തി മൂന്നര വയസുകാരിയുടെ മരണം; അതീവ ജാഗ്രത വേണമെന്ന് ആരോഗ്യവകുപ്പ്

വേനലിൽ വില്ലനായി ഷിഗെല്ല; ഭീതി പടർത്തി മൂന്നര വയസുകാരിയുടെ മരണം; അതീവ...

ശബരിമലയിൽ യുവതി പ്രവേശനത്തിന് എതിർപ്പ്; ദേവസ്വം ബോർഡ് സുപ്രീംകോടതിയിൽ

ശബരിമലയിൽ യുവതി പ്രവേശനത്തിന് എതിർപ്പ്; ദേവസ്വം ബോർഡ് സുപ്രീംകോടതിയിൽ ഡൽഹി: ശബരിമലയിലെ യുവതീ...

നാമനിർദേശ സമർപ്പണം പൂർത്തിയായി: 140 മണ്ഡലങ്ങളിൽ 1269 പത്രികകൾ; നാളെ സൂക്ഷ്മപരിശോധന

നാമനിർദേശ സമർപ്പണം പൂർത്തിയായി: 140 മണ്ഡലങ്ങളിൽ 1269 പത്രികകൾ; നാളെ സൂക്ഷ്മപരിശോധന തിരുവനന്തപുരം:...

ഹോർമുസ് കടലിടുക്ക് കടക്കാൻ 2 മില്യൺ ഡോളർ ഫീസ്; ഇറാന്റെ നീക്കം ആഗോള ഇന്ധന വിപണിയെ ബാധിക്കുമോ?

ഹോർമുസ് കടലിടുക്ക് കടക്കാൻ 2 മില്യൺ ഡോളർ ഫീസ്; ഇറാന്റെ നീക്കം...

പാചകവാതക ക്ഷാമം രൂക്ഷം; കരിഞ്ചന്തയിൽ സിലിണ്ടർ വില…

പാചകവാതക ക്ഷാമം രൂക്ഷം; കരിഞ്ചന്തയിൽ സിലിണ്ടർ വില… തിരുവനന്തപുരം: വീടുകളിൽ ഉപയോഗിക്കുന്ന പാചകവാതക...

Other news

വലിയകുളങ്ങര ക്ഷേത്രത്തിൽ ആക്രമണം; ദേവസ്വം ഓഫീസ് അടിച്ചുതകർത്തു

വലിയകുളങ്ങര ക്ഷേത്രത്തിൽ ആക്രമണം; ദേവസ്വം ഓഫീസ് അടിച്ചുതകർത്തു ആലപ്പുഴ: കാർത്തികപ്പള്ളി മഹാദേവികാട് വലിയകുളങ്ങര...

വിജയം, ധനലാഭം, ബന്ധുസമാഗമം… ഇന്നത്തെ നക്ഷത്രഫലം 

വിജയം, ധനലാഭം, ബന്ധുസമാഗമം… ഇന്നത്തെ നക്ഷത്രഫലം  മേടം: പ്രഭാതത്തിൽ ചില തടസ്സങ്ങളും നഷ്ടങ്ങളും നേരിടാം. രാവിലെ...

11 വർഷത്തെ കാത്തിരിപ്പ് അവസാനിച്ചു; രൂപേഷ് ജയിൽ മോചിതനായി

11 വർഷത്തെ കാത്തിരിപ്പ് അവസാനിച്ചു; രൂപേഷ് ജയിൽ മോചിതനായി തൃശൂർ: മാവോയിസ്റ്റ് കേസുകളിലെ...

ഹരിപ്പാട് ചൈനീസ് ഡ്രോൺ പിടികൂടി; 50 കിലോ ഭാരം വഹിക്കാൻ ശേഷി; കള്ളക്കടത്തെന്ന് സംശയം

ഹരിപ്പാട് ചൈനീസ് ഡ്രോൺ പിടികൂടി; 50 കിലോ ഭാരം വഹിക്കാൻ ശേഷി;...

റിപ്പോർട്ടർ ടിവിക്ക് കുരുക്ക്; ലൈസൻസ് പരാതിയിൽ 2 മാസത്തിനകം തീരുമാനമെടുക്കാൻ കേന്ദ്രത്തിന് ഹൈക്കോടതി നിർദ്ദേശം

റിപ്പോർട്ടർ ടിവിക്ക് കുരുക്ക്; ലൈസൻസ് പരാതിയിൽ 2 മാസത്തിനകം തീരുമാനമെടുക്കാൻ കേന്ദ്രത്തിന്...

സഭാതർക്കം: പള്ളികൾ സർക്കാർ ഏറ്റെടുക്കണമെന്ന ഉത്തരവ് ഹൈക്കോടതി റദ്ദാക്കി; വിശ്വാസികളുടെ അവകാശം തടയാനാവില്ലെന്ന് കോടതി

സഭാതർക്കം: പള്ളികൾ സർക്കാർ ഏറ്റെടുക്കണമെന്ന ഉത്തരവ് ഹൈക്കോടതി റദ്ദാക്കി; വിശ്വാസികളുടെ അവകാശം...

Related Articles

Popular Categories

spot_imgspot_img