പ്രിയപ്പെട്ടവർക്ക് വിഷുക്കൈനീട്ടം നൽകാം തപാൽ വഴി; ഇക്കുറിയും പ്രത്യേക സംവിധാനം ഒരുക്കി തപാൽ വകുപ്പ്, ബുക്കിങ് തുടങ്ങി

കണ്ണൂര്‍: പ്രിയപ്പെട്ടവർക്ക് ‘വിഷുക്കൈനീട്ടം’ തപാല്‍ വഴി അയക്കാന്‍ അവസരവുമായി തപാല്‍ വകുപ്പ്. തുടർച്ചയായ മൂന്നാം വർഷമാണ് തപാൽ വഴി വിഷുകൈനീട്ടം അയക്കാൻ അവസരമൊരുക്കുന്നത്. ഇതിനായി ഈ മാസം ഒന്‍പതുവരെ കൈനീട്ടം ബുക്ക് ചെയ്യാം. വിഷു ദിനത്തിൽ കൈനീട്ടം പ്രിയപ്പെട്ടവരുടെ കയ്യിലെത്തും. വിഷുപ്പുലരിയില്‍ കൈനീട്ടം കിട്ടും. രാജ്യത്തെ ഏത് പോസ്റ്റ് ഓഫീസില്‍നിന്നും വിഷുക്കൈനീട്ടം ബുക്ക് ചെയ്ത് അയക്കാം. എന്നാല്‍ കേരളത്തിലേക്ക് മാത്രമേ അയക്കാനാകൂ.

കുറഞ്ഞത് 101 രൂപയാണ് കൈനീട്ടം അയക്കാൻ കഴിയുക. ഇതിന് 19 രൂപ തപാല്‍ ഫീസായി ഈടാക്കും. മൊത്തം 120 രൂപയ്ക്ക് കൈനീട്ടം പ്രിയപ്പെട്ടവരിലേക്ക് എത്തിക്കാം. 201 രൂപ, 501 രൂപ, 1001 രൂപ എന്നിങ്ങനെയും കൈനീട്ടം അയക്കാം. ഇതിന് യഥാക്രമം 29, 39, 49 രൂപ തപാല്‍ ഫീസാകും. ഇന്റര്‍നെറ്റ് സൗകര്യമുള്ള എല്ലാ പോസ്റ്റ് ഓഫീസുകളില്‍നിന്നും വിഷുക്കൈനീട്ടം അയക്കാം. പോസ്റ്റ് ഓഫീസുകളില്‍ ഇതിനായി പ്രത്യേക അപേക്ഷാഫോം ലഭിക്കും.

2022ല്‍ ആരംഭിച്ച ‘കൈനീട്ടം’ സംരംഭത്തിന് കഴിഞ്ഞ രണ്ട് വിഷുക്കാലത്തും നല്ല പ്രതികരണമാണ് ലഭിച്ചത്. 2022ല്‍ കേരള സര്‍ക്കിളില്‍ മാത്രം 13,000 ബുക്കിങ് ലഭിച്ചിരുന്നു. 2023 വിഷുവിനാകട്ടെ 20,000 ബുക്കിങ്ങും നടന്നു. ബുക്കിങ് സമയം തീരാന്‍ അഞ്ചുദിവസം മാത്രം ശേഷിക്കെ കേരള സര്‍ക്കിളില്‍ ഇത്തവണ 25,000ലധികം ബുക്കിങ് പ്രതീക്ഷിക്കുന്നുണ്ടെന്ന് കണ്ണൂര്‍ പോസ്റ്റല്‍ സൂപ്രണ്ട് സി.കെ. മോഹനന്‍ പറഞ്ഞു.

 

Read Also: ലുലു ഹൈപ്പർ മാർക്കറ്റിൽ ഒന്നരക്കോടിയുടെ തിരിമറി; ഒളിവിലായിരുന്ന കണ്ണൂർ സ്വദേശി പിടിയിൽ; ​ പിടികൂടിയത് അബൂദബി അൽ ഖാലിദിയ പൊലീസ്​

spot_imgspot_img
spot_imgspot_img

Latest news

ശാന്തിദൂതൻ വിടവാങ്ങി;ഫ്രാൻസിസ് മാർപാപ്പ കാലംചെയ്തു

വത്തിക്കാൻ സിറ്റി: ആഗോള കത്തോലിക്കാ സഭയുടെ പരമാധ്യക്ഷൻ ഫ്രാൻസിസ് മാർപാപ്പ (88)...

തല്ലിന് പിന്നാലെ തലോടൽ;വ്യാജമൊഴി നല്‍കിയതിന് കേസെടുക്കാം;രാഷ്ട്രപതിയുടെ വിശിഷ്ട സേവാ മെഡലും നൽകാം!

എഡിജിപി എം ആര്‍ അജിത് കുമാറിന്  രാഷ്ട്രപതിയുടെ വിശിഷ്ട സേവാ മെഡലിന്...

രണ്ടുനില ട്രെയിനിൻ്റെ ചൂളം വിളിക്ക് കാതോർത്ത് കേരളം; ഓടുന്നത് ഈ റൂട്ടിൽ

സംസ്ഥാനത്തെ ആദ്യ ഡബിള്‍ ഡെക്കര്‍ ട്രെയിന്‍ കോയമ്പത്തൂര്‍-പാലക്കാട് റൂട്ടില്‍ ഓടാന്‍ സാധ്യതയെന്ന്...

യേശുക്രിസ്തുവിന്റെ ഉത്ഥാനത്തെ അനുസ്മരിച്ച് ഇന്ന് ഈസ്റ്റർ: ലോകമെമ്പാടും ആഘോഷങ്ങൾ

യേശുക്രിസ്തുവിന്റെ ഉത്ഥാനത്തെ അനുസ്മരിച്ച്ലോകമെമ്പാടുമുള്ള ക്രൈസ്തവ വിശ്വാസികള്‍ ഇന്ന് ഈസ്റ്റർ ആഘോഷിക്കുകയാണ്. വിവിധ...

ലഹരിക്കേസിൽ നടൻ ഷൈൻ ടോം ചാക്കോ അറസ്റ്റില്‍: കഞ്ചാവും മെത്താംഫെറ്റമിനും ഉപയോഗിക്കുമെന്ന് നടൻ

നടൻ ഷൈൻ ടോം ചാക്കോ അറസ്റ്റില്‍. ഇന്ന് നോർത്ത് പൊലീസ് സ്റ്റേഷനിൽ...

Other news

പ്രതീക്ഷകൾ തകിടം മറിച്ച് സ്വർണം; കുതിപ്പ് മുക്കാൽ ലക്ഷത്തിലേക്കോ?

കൊച്ചി: സംസ്ഥാനത്ത് ഇന്നും സ്വർണവിലയിൽ വൻ വർധനവ്. പവന് 560 രൂപയാണ്...

കഴുത്തറുത്ത് കസേരയിൽ ഇരിക്കുന്ന നിലയിൽ വയോധികയുടെ മൃതദേഹം; സംഭവം കോഴിക്കോട്

കോഴിക്കോട്: വയോധികയെ കഴുത്തറുത്ത് മരിച്ച നിലയിൽ കണ്ടെത്തി. കോഴിക്കോട് തിരുവമ്പാടി ആനക്കാംപൊയിലാണ്...

കോട്ടയത്ത് നിന്ന് കാ​ണാ​താ​യ ഗ്രേ​ഡ് എ​സ്ഐ സു​ര​ക്ഷി​ത​നെന്ന് സ​ഹോ​ദ​ര​ൻ

കോ​ട്ട​യം: കോട്ടയം വെ​സ്റ്റ് പൊ​ലീ​സ് സ്റ്റേ​ഷ​നി​ൽ നി​ന്ന് കാ​ണാ​താ​യ ഗ്രേ​ഡ് എ​സ്ഐ...

കോഴിക്കോട് 72 കാരി കഴുത്ത് മുറിച്ച് മരിച്ചനിലയിൽ: കൈ ഞരമ്പും മുറിച്ചു

കോഴിക്കോട്: 72 കാരിയെ കഴുത്ത് മുറിച്ച് മരിച്ച നിലയിൽ കണ്ടെത്തി.കോഴിക്കോട് തിരുവമ്പാടിയിൽ...

എയർപോർട്ടിൽ നിന്നും വരുന്ന വഴി മസാലദോശ കഴിച്ചു; മൂന്നുവയസ്സുകാരിയുടെ മരണം ഭക്ഷ്യവിഷബാധയെ തുടർന്ന്?

വെണ്ടോർ: മൂന്നുവയസ്സുകാരിയുടെ മരണം ഭക്ഷ്യവിഷബാധയെ തുടർന്നെന്ന് സംശയം. മസാലദോശ കഴിച്ചതിന് പിന്നാലെയാണ്...

നിർത്തിയിട്ടിരുന്ന വിമാനത്തിൽ ടെമ്പോ ട്രാവലർ ഇടിച്ചു കയറി; ഡ്രൈവർക്ക് പരിക്ക്

ബംഗളൂരു: നിർത്തിയിട്ടിരുന്ന വിമാനത്തിൽ ടെമ്പോ ട്രാവലർ ഇടിച്ച് അപകടം. കെംമ്പഗൗഡ അന്താരാഷ്ട്ര...

Related Articles

Popular Categories

spot_imgspot_img