web analytics

ഈ ലോകകപ്പില്‍ പാക്കിസ്ഥാന്‍ ഇന്ത്യയുമായി ഏറ്റുമുട്ടിയില്ലെങ്കില്‍ എന്തുസംഭവിക്കും? ആരുടെ പോക്കറ്റ് കീറും? നഷ്ടം 4500 കോടി?

ഈ ലോകകപ്പില്‍ പാക്കിസ്ഥാന്‍ ഇന്ത്യയുമായി ഏറ്റുമുട്ടിയില്ലെങ്കില്‍ എന്തുസംഭവിക്കും? ആരുടെ പോക്കറ്റ് കീറും? നഷ്ടം 4500 കോടി?

തിരുവനന്തപുരം: ലോകത്ത് ഒരു ക്രിക്കറ്റ് മത്സരത്തിനും ഇല്ലാത്ത സാമ്പത്തിക മൂല്യമാണ് ഇന്ത്യ–പാക്കിസ്ഥാന്‍ ട്വന്റി20 മത്സരങ്ങള്‍ക്ക്. ലോകകപ്പില്‍ ഈ മൂല്യം കൂടുതല്‍ ഉയരുകയും ചെയ്യും.

അതുകൊണ്ടുതന്നെ ഈയാഴ്ച ആരംഭിക്കുന്ന ട്വന്റി20 ലോകകപ്പില്‍ ഇന്ത്യക്കെതിരായ മത്സരം ബഹിഷ്‌കരിക്കാനുള്ള പാക്കിസ്ഥാന്റെ തീരുമാനം വലിയ ചര്‍ച്ചയാകുകയാണ്.

സംപ്രേഷണാവകാശം, പ്രീമിയം പരസ്യവരുമാനം, സ്പോണ്‍സര്‍ഷിപ്പ്, ടിക്കറ്റിങ്, വാണിജ്യ പരിപാടികള്‍, നിയമപരമായ ബെറ്റിങ് ഉള്‍പ്പെടെ ശതകോടികള്‍ ഒഴുകുന്ന ഇവന്റാണ് ഓരോ ഇന്ത്യ–പാക് പോരാട്ടവും.

കണക്കുകള്‍ പ്രകാരം ഒരു ഇന്ത്യ–പാക് മത്സരം മാത്രം ഏകദേശം 4,500 കോടി രൂപയുടെ സാമ്പത്തിക മൂല്യം സൃഷ്ടിക്കുന്നുവെന്നാണ് വിലയിരുത്തല്‍.

മത്സരം നടന്നില്ലെങ്കില്‍ ആര്‍ക്കാണ് നഷ്ടം?

ഈ ലോകകപ്പില്‍ പാക്കിസ്ഥാന്‍ ഇന്ത്യയുമായി ഏറ്റുമുട്ടിയില്ലെങ്കില്‍ ഏറ്റവും വലിയ പ്രഹരം ഏറ്റുവാങ്ങുക സംപ്രേഷണാവകാശം കൈവശമുള്ള ബ്രോഡ്കാസ്റ്റര്‍മാരാകുമെന്ന് വിലയിരുത്തപ്പെടുന്നു.

ഇന്ത്യയില്‍ ഔദ്യോഗിക ബ്രോഡ്കാസ്റ്റര്‍മാര്‍ സ്റ്റാര്‍ സ്പോര്‍ട്സ് നെറ്റ്‌വര്‍ക്ക് ആണെങ്കില്‍ ഡിജിറ്റല്‍ റൈറ്റ്സ് ജിയോ–ഹോട്‌സ്റ്റാറിനുമാണ്.

മത്സരം റദ്ദാക്കിയാല്‍ ശരാശരി 300 കോടി രൂപയുടെ പരസ്യവരുമാനം ഒറ്റയടിക്ക് ഇല്ലാതാകും. ഇന്ത്യ–പാക് മത്സരങ്ങളില്‍ പ്രീമിയം റേറ്റില്‍ പരസ്യ നിരക്ക് കുത്തനെ ഉയരും.

ഓരോ 10 സെക്കന്‍ഡ് പരസ്യത്തിനും 25 ലക്ഷം മുതല്‍ 40 ലക്ഷം രൂപവരെ ലഭിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതിനിടെ, ജിയോ ഹോട്‌സ്റ്റാര്‍ ബ്രോഡ്കാസ്റ്റ് നിരക്കില്‍ ഇളവ് ആവശ്യപ്പെട്ട് ഐസിസിയോട് നേരത്തെ തന്നെ റിബേറ്റ് ആവശ്യപ്പെട്ടതായും സൂചനയുണ്ട്.

ഐസിസിക്കും ബോര്‍ഡുകള്‍ക്കും തിരിച്ചടി

ബ്രോഡ്കാസ്റ്റര്‍മാര്‍ പണം തിരികെ ആവശ്യപ്പെടുകയോ റിബേറ്റ് ആവശ്യപ്പെടുകയോ ചെയ്താല്‍ ഐസിസിക്ക് വന്‍ നഷ്ടമാണ്. ഐസിസി നഷ്ടം ഏറ്റെടുത്താല്‍ അത് നേരിട്ട് ഐസിസി അംഗങ്ങളായ ക്രിക്കറ്റ് ബോര്‍ഡുകളെയും ബാധിക്കും.

പല രാജ്യങ്ങളുടെയും ക്രിക്കറ്റ് സംവിധാനങ്ങള്‍ നിലനില്‍ക്കുന്നത് ഐസിസിയില്‍ നിന്ന് ലഭിക്കുന്ന വിഹിതം/സഹായം വഴിയാണെന്നതിനാല്‍ ഇത് കൂടുതല്‍ ഗൗരവകരമായ പ്രത്യാഘാതങ്ങള്‍ക്ക് വഴിയൊരുക്കും.

ബിസിസിഐക്കും പിസിബിക്കും വരുമാന നഷ്ടം

ഐസിസിക്ക് മാത്രമല്ല, ബിസിസിഐക്കും പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡിനും (PCB) വലിയ വരുമാന നഷ്ടം സംഭവിക്കുമെന്നാണ് കണക്കാക്കുന്നത്.

നേരിട്ടും പരോക്ഷമായും ലഭിക്കുന്ന വരുമാനത്തില്‍ ഏകദേശം 200 കോടി രൂപ വീതം കുറയാം. ബിസിസിഐക്ക് ഇത് താങ്ങാനാകുമെങ്കിലും പാക്കിസ്ഥാനെ സംബന്ധിച്ച് ഇത് സാമ്പത്തികമായി വലിയ പ്രതിസന്ധിയിലേക്ക് നയിക്കുമെന്നാണ് വിലയിരുത്തല്‍.

ഐസിസിയുടെ വരുമാനത്തില്‍ നിന്ന് പാക്കിസ്ഥാന്റെ വാര്‍ഷിക വിഹിതം 5.57 ശതമാനം (ഏകദേശം 316 കോടി രൂപ) ആണെന്നും, ഐസിസിയുടെ മാനദണ്ഡങ്ങളും നടപടിക്രമങ്ങളും പാലിച്ചാല്‍ മാത്രമേ ഇത് പൂര്‍ണമായി ലഭിക്കൂ എന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.

സ്വമേധയാ മത്സരം ബഹിഷ്‌കരിക്കുന്നതുപോലുള്ള നീക്കങ്ങള്‍ പാക്കിസ്ഥാന് വലിയ തിരിച്ചടിയാകാനിടയുണ്ട്.

നിയമപ്രശ്നങ്ങളും പിഴയും സാധ്യത

ഐസിസിയുടെ മാര്‍ഗരേഖകള്‍ ലംഘിച്ചാല്‍ പാക്കിസ്ഥാന്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ ഉള്‍പ്പെടെയുള്ള ആനുകൂല്യങ്ങള്‍ ലഭിക്കാതിരിക്കാന്‍ സാധ്യതയുണ്ട്.

ഐസിസി മെമ്പര്‍ പാര്‍ട്ടിസിപ്പേഷന്‍ എഗ്രിമെന്റ് ലംഘിക്കുന്ന സാഹചര്യം ഉണ്ടായാല്‍ ടൂര്‍ണമെന്റില്‍ നിന്ന് ലഭിക്കേണ്ട വരുമാനം പിടിച്ചുവയ്ക്കാനും പിഴ ചുമത്താനും സാധ്യതയുണ്ടെന്നും വിലയിരുത്തപ്പെടുന്നു.

ബ്രോഡ്കാസ്റ്റര്‍മാര്‍ നഷ്ടപരിഹാരം തേടി കോടതിയെ സമീപിച്ചാല്‍ വലിയ സാമ്പത്തിക ബാധ്യതയും ഉണ്ടാകാം.

ഭാവിയില്‍ സ്പോണ്‍സര്‍ഷിപ്പിലും സംപ്രേഷണത്തിലും തിരിച്ചടി

ഇതിനു പുറമെ, ഭാവിയില്‍ പാക്കിസ്ഥാനെ സംബന്ധിച്ച് ഈ തീരുമാനം വലിയ വില കൊടുക്കേണ്ട സാഹചര്യം സൃഷ്ടിക്കുമെന്നാണ് നിരീക്ഷകര്‍ പറയുന്നത്.

സ്പോണ്‍സര്‍മാരും ബ്രോഡ്കാസ്റ്റര്‍മാരും സ്ഥിരതയും വിശ്വാസ്യതയും മുന്‍നിര്‍ത്തിയാണ് പണം മുടക്കുന്നത്.

പാക്കിസ്ഥാന്‍ ടീമിന്റെ സ്ഥിരതയെക്കുറിച്ച് ഇതിനകം സംശയങ്ങള്‍ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ബഹിഷ്‌കരണ തീരുമാനം കൂടുതല്‍ പ്രതികൂലമായ പ്രതീതി സൃഷ്ടിക്കാം.

ഇതോടെ പാക്കിസ്ഥാന്‍ പങ്കെടുക്കുന്ന ടൂര്‍ണമെന്റുകള്‍ക്ക് സംപ്രേഷണാവകാശം വാങ്ങാനോ സ്പോണ്‍സര്‍ഷിപ്പ് നല്‍കാനോ കമ്പനികള്‍ പിന്നോട്ടടിയ്ക്കാന്‍ സാധ്യതയുണ്ടെന്നും വിലയിരുത്തുന്നു.

ആരാധകര്‍ക്കും നഷ്ടം

രാഷ്ട്രീയമോ ഈഗോയോ എന്തായാലും, ഇന്ത്യ–പാക് മത്സരം നടക്കാതെ വന്നാല്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് യാത്രയും ടിക്കറ്റും താമസവും ഉള്‍പ്പെടെ വലിയ തുക ചെലവഴിച്ച് എത്തിയ പാക് ആരാധകര്‍ക്ക് അത് കനത്ത തിരിച്ചടിയാകും.

ചെലവഴിച്ച പണം തിരിച്ചുകിട്ടാത്ത സാഹചര്യം ഉണ്ടാകുമെന്നതിനാല്‍ ആരാധകരുടെ പ്രതിഷേധം എങ്ങനെ രൂപപ്പെടുമെന്ന ആശങ്കയും പാക് ബോര്‍ഡിനുണ്ടെന്നാണ് റിപ്പോര്‍ട്ട്.

English Summary

India–Pakistan T20 matches are among the most financially valuable fixtures in world cricket, with an estimated value of around ₹4,500 crore per match. If Pakistan boycotts the World Cup clash against India, the biggest losses will hit broadcasters and ICC due to massive ad revenue drops. The move could also severely affect PCB financially, invite penalties under ICC participation agreements, and damage Pakistan’s future sponsorship and broadcast prospects, while disappointing fans who spent heavily to attend.

india-pakistan-t20-match-value-world-cup-boycott-financial-impact

india pakistan match, t20 world cup, pakistan boycott, cricket business, match revenue, ICC, broadcasters, star sports, jio hotstar, ad revenue, PCB, BCCI, sponsorship, broadcast rights

spot_imgspot_img
spot_imgspot_img

Latest news

മന്ത്രിയെ കാണാൻ പാടില്ലാത്ത സാഹചര്യത്തിൽ കണ്ടു; പോലീസ് സഹായം അഭ്യർത്ഥിച്ച് ഗണേഷ് കുമാറിന്റെ ഭാര്യ

മന്ത്രിയെ കാണാൻ പാടില്ലാത്ത സാഹചര്യത്തിൽ കണ്ടു; പോലീസ് സഹായം അഭ്യർത്ഥിച്ച് ഗണേഷ്...

സഞ്ജുവിന്റെ കരുത്തും ടീമിന്റെ ഒത്തൊരുമയും; ചരിത്രം സ്വർണ്ണലിപികളാൽ എഴുതപ്പെടുന്നു! അജയ്യരായി, ഇന്ത്യ ലോകത്തിന്റെ നെറുകയിൽ

സഞ്ജുവിന്റെ കരുത്തും ടീമിന്റെ ഒത്തൊരുമയും; ചരിത്രം സ്വർണ്ണലിപികളാൽ എഴുതപ്പെടുന്നു! അജയ്യരായി, ഇന്ത്യ...

1,2,3 സഞ്ജുവിന് മൂന്നാം ഫിഫ്റ്റി, എവിടെ എറിഞ്ഞാലും അടി; കലാശപ്പോരിൽ ഇന്ത്യയ്ക്ക് റെക്കോർഡ് ടോട്ടൽ

1,2,3 സഞ്ജുവിന് മൂന്നാം ഫിഫ്റ്റി, എവിടെ എറിഞ്ഞാലും അടി; ലോകകപ്പ് ഫൈനലില്‍...

Other news

യുകെ വിസ തട്ടിപ്പ്; നിര്‍മാതാവ് ജോബി ജോര്‍ജിന് 4 വര്‍ഷം തടവ്

യുകെ വിസ തട്ടിപ്പ്; നിര്‍മാതാവ് ജോബി ജോര്‍ജിന് 4 വര്‍ഷം തടവ് കൊച്ചി:...

ഗുരുവായൂർ ഉത്സവത്തിന് പള്ളിവേട്ടയുടെ ഭക്തിനിറവ്; ഭഗവാൻ നാളെ ആറാടും

തൃശൂർ: ലോകമെമ്പാടുമുള്ള മലയാളികളുടെ പുണ്യകേന്ദ്രമായ ഗുരുവായൂർ ക്ഷേത്രത്തിൽ പത്തുദിവസം നീണ്ടുനിൽക്കുന്ന ഉത്സവത്തിന്റെ...

5000 രൂപ വർധനവിന് ‘നോ’ പറഞ്ഞു; 482 ആശുപത്രികളിൽ നഴ്‌സുമാരുടെ സമരം തുടരും

5000 രൂപ വർധനവിന് ‘നോ’ പറഞ്ഞു; 482 ആശുപത്രികളിൽ നഴ്‌സുമാരുടെ സമരം...

വിവാഹ വാഗ്ദാനം നൽകി പീഡനം; 16 ലക്ഷം തട്ടിയെന്ന പരാതിയിൽ സുവിശേഷകൻ അറസ്റ്റിൽ

വിവാഹ വാഗ്ദാനം നൽകി പീഡനം; 16 ലക്ഷം തട്ടിയെന്ന പരാതിയിൽ സുവിശേഷകൻ...

വ്യക്തിപരമായ കാര്യങ്ങളിൽ നിയന്ത്രണം പാലിക്കുക; ഇന്നത്തെ നക്ഷത്രഫലം

വ്യക്തിപരമായ കാര്യങ്ങളിൽ നിയന്ത്രണം പാലിക്കുക; ഇന്നത്തെ നക്ഷത്രഫലം ദിവസത്തിന്റെ തുടക്കത്തിൽ തന്നെ നക്ഷത്രഫലം...

ആറ്റുകാൽ പൊങ്കാല അർപ്പിക്കുന്നതിനിടെ പൊള്ളലേറ്റ വീട്ടമ്മ മരിച്ചു

ആറ്റുകാൽ പൊങ്കാല അർപ്പിക്കുന്നതിനിടെ പൊള്ളലേറ്റ വീട്ടമ്മ മരിച്ചു തിരുവനന്തപുരം അറ്റുകാൽ പൊങ്കാലയ്ക്കിടെ പൊള്ളലേറ്റു...

Related Articles

Popular Categories

spot_imgspot_img