ഇന്ത്യ-പാക് വെടിനിർത്തൽ പ്രാബല്യത്തിൽ: സ്ഥിരീകരിച്ച് ഇരുരാജ്യങ്ങളും: 5 മണി മുതൽ സൈനിക നീക്കങ്ങളില്ല

ഇന്ത്യയും പാകിസ്താനും തമ്മില്‍ പൂര്‍ണ്ണവും ഉടനടിയുമുള്ള വെടിനിര്‍ത്തലിന് സമ്മതിച്ചതായി യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പ്രഖ്യാപിച്ചു.

വെടിനിര്‍ത്തല്‍ ഇന്ന് അഞ്ചുമണിയോടെ നിലവില്‍ വന്നതായി ഇന്ത്യ സ്ഥിരീകരിക്കുകയും ചെയ്തു. വെടനിര്‍ത്തല്‍ സംബന്ധിച്ച് പാകിസ്താനും സ്ഥിരീകരണം നടത്തിയിട്ടുണ്ട്.

‘അമേരിക്കയുടെ മധ്യസ്ഥതയില്‍ ഒരു രാത്രി മുഴുവന്‍ നീണ്ട ചര്‍ച്ചകള്‍ക്ക് ശേഷം, ഇന്ത്യയും പാകിസ്താനും പൂര്‍ണ്ണവും ഉടനടിയുള്ളതുമായ വെടിനിര്‍ത്തലിന് സമ്മതിച്ചതായി അറിയിക്കുന്നതില്‍ എനിക്ക് സന്തോഷമുണ്ട്.’ ട്രംപ് സാമൂഹിക മാധ്യമങ്ങളിലൂടെ അറിയിച്ചു.

ഇനി ഭാവിയിൽ നടക്കുന്ന ഏത് ഭീകരപ്രവര്‍ത്തനവും രാജ്യത്തിനെതിരായ യുദ്ധമായി കണ്ട് നടപടികളെടുക്കുമെന്ന് നേരത്തെ കേന്ദ്ര സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചിരുന്നു. പിന്നാലെയാണ് ഇരു രാജ്യങ്ങളും വെടിനിർത്തൽ എന്ന സമ്മതം മൂളിയിരിക്കുന്നത്.

അറിയാമോ….. ഈ ഭക്ഷണങ്ങൾ നിങ്ങൾക്ക് പ്രായക്കൂടുതൽ തോന്നിപ്പിക്കും !

പ്രായം കുറഞ്ഞു കാണണമെന്നാണ് നമ്മുടെയെല്ലാം ആഗ്രഹം, എന്നാല്‍ പലപ്പോഴും നമ്മുടെ തന്നെ അശ്രദ്ധ നമ്മെ വയസ്സന്‍മാരും വയസ്സികളുമാക്കുന്നു. ഭക്ഷണരീതിയും ജീവിതശൈലിയുമാണ് ഇതിന്റെ പ്രധാന കാരണം. പ്രധാമായും ഭക്ഷണമാണ് ഇത്തരത്തില്‍ നമ്മുടെ പ്രായത്തിന്റെ കാര്യത്തില്‍ തീരുമാനമെടുക്കുന്നത്. ‘നിങ്ങൾ എന്ത്‌ കഴിക്കുന്നുവോ അതാണ്‌ നിങ്ങൾ’, എന്ന പഴമൊഴി വളരെ ശരിയാണ്.

ചെറുപ്രായത്തിൽ തന്നെ പ്രായക്കൂടുതൽ തോന്നിക്കുന്ന രീതിയിലുള്ള ദോഷകരമായ ഭക്ഷണ പദാർത്ഥങ്ങൾ ഏതൊക്കെ എന്ന്‌ നോക്കാം.

എരിവുള്ള ഭക്ഷണങ്ങളും പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നവയാണ്. എരിവ് ഒരിക്കലും നമ്മുടെ ഭക്ഷണത്തില്‍ നിന്ന് ഒഴിവാക്കാനാവാത്തതാണ്. എന്നാല്‍ അമിത എരിവ് പലപ്പോഴും നമുക്ക് പ്രായക്കൂടുതല്‍ തോന്നാന്‍ കാരണമാകും.

ലോ ഫാറ്റ്‌ ഉൽപ്പന്നങ്ങൾ കഴിക്കുന്നത്‌ ആരോഗ്യവും യുവത്വവും നമ്മിൽ നിലനിർത്തുന്ന പോഷകസമൃദ്ധമായ കൊഴുപ്പിനെ നശിപ്പിക്കാൻ കാരണമാകും. ഒരു ആരോഗ്യകരമായ ഡയറ്റിൽ ഫാറ്റിന്‌ മുഖ്യമായ പങ്കുണ്ട്‌. പ്രായക്കൂടുതൽ പെട്ടെന്ന്‌ പ്രതിഫലിപ്പിക്കുന്നത്‌ നമ്മുടെ ചർമ്മം തന്നെയാണ്‌.

ആരോഗ്യകരമായ ഭക്ഷണ രീതിയിലൂടെ ത്വക്കിന്റെ യുവത്വം നിലനിർത്താനും, തലമുടി കൊഴിയുന്നത്‌ തടയാനും സാധിക്കും, കൂടാതെ ആരോഗ്യദായകമായ കൊഴുപ്പുകൾ ചർമ്മപാളിയിലെ സ്വഭാവികമായ നനവ്‌ നിലനിർത്തുകയും അതുവഴി ചർമ്മത്തിന്‌ ഉണർവ്വ്‌ ലഭ്യമാക്കുകയും ചെയ്യുന്നു.

ആരോഗ്യദായകമായ കൊഴുപ്പ്‌ ശരീരത്തിന്‌ ലഭ്യമാകാൻ ഇനി പറയുന്ന ഭക്ഷ്യ വസ്തുക്കൾ ആഹാര ക്രമത്തിൽ ഉൾപ്പെടുത്തുക. പയർ-പരിപ്പ്‌ വർഗ്ഗങ്ങൾ, ഡ്രൈ ഫ്രൂട്സ്‌, ഇലക്കറികൾ, വെളിച്ചെണ്ണ, അവക്കഡോ ഇവയെല്ലാം തന്നെ നല്ല കൊഴുപ്പ്‌ ശരീരത്തിന്‌ ലഭ്യമാക്കുന്നതിനൊപ്പം യുവത്വത്തിന്റെ പ്രസരിപ്പ്‌ വർദ്ധിപ്പിക്കാനും സഹായിക്കും.

അതുപോലെ തന്നെ കാർബോഹൈഡ്രേറ്റ്സിന്റെ അളവ്‌ കൂടിയാലും ഇങ്ങനെ സംഭവിക്കാം. കാർബണിന്റെ സംയുക്തങ്ങൾ രക്തവുമായി കലർന്ന്‌ കഴിഞ്ഞാൽ, പഞ്ചസാര അമിതമായാൽ രക്തക്കുഴലുകളിൽ ഉണ്ടാകുന്ന അതേ തടസ്സം ഉണ്ടാകും. രക്തത്തിലെ ഇൻസുലിന്റെ അളവ്‌ ക്രമാതീതമായി വർദ്ധിക്കാനും ഇത്‌ കാരണമാകും.

അതുവഴി ശരീരത്തിൽ അമിതമായ കൊഴുപ്പ്‌ അടിഞ്ഞ്‌ കൂടുകയും മസിലുകളുടെ വളർച്ച തടസ്സപ്പെടുകയും ചെയ്യും.

ട്രാൻസ്‌ ഫാറ്റ്‌ സാധരണയായി ഫാസ്റ്റ്‌ ഫുഡ്‌. ജംഗ്‌ ഫുഡ്‌, എണ്ണയിൽ പൊരിച്ച ഭക്ഷണ പദാർത്ഥങ്ങൾ, മാർഗ്രൈൻ, ടിൻ ഫുഡുകൾ എന്നിവയിലാണ്‌ കാണപ്പെടുന്നത്‌. ട്രാൻസ്‌ ഫാറ്റ്‌ അഥവ കൃത്രിമ കൊഴുപ്പ്‌ അടങ്ങിയ ഭക്ഷണപദാർത്ഥങ്ങൾ കഴിക്കുന്നത്‌ ദോഷകരമായി ബാധിക്കുന്നത്‌ രക്ത ധമനികളെ തന്നെയാണ്‌.

ഇവ ഹൃദയത്തിലേക്കും അല്ലതെയുമുള്ള രക്തക്കുഴലുകളിലെ ഒഴുക്കിന്‌ തടസ്സമായി അടിഞ്ഞ്‌ കൂടി ചർമ്മത്തിലേക്കുള്ള രക്തയോട്ടം കുറയ്ക്കുന്നു, അതുവഴി ചർമ്മം കൂടുതൽ പ്രായമുള്ളതായി തോന്നുകയും ചുളിവുകൾ കൂടുതലായി ഉണ്ടാവുകയും ചെയ്യുന്നു.

ഇൻസുലിന്റെ അളവ്‌ ശരീരത്തിൽ വർദ്ധിക്കുമ്പോൾ ഓരോ 30 മിനിറ്റിലും നിങ്ങൾക്ക്‌ വിശപ്പ്‌ അനുഭവപ്പെടും. ഇത്തരത്തിൽ ഇൻസുലിന്റെ വർദ്ധനവിനെ തടയാനുള്ള വഴി, കാർബോഹൈഡ്രേറ്റ്സ്‌ അടങ്ങിയ ഭക്ഷണങ്ങളുടെ അളവ്‌ കുറയ്ക്കുന്ന രീതിയിലുള്ള ഒരു പഥ്യം ആണ്‌. പയർ വർഗ്ഗങ്ങളും, പച്ചക്കറികളും പോലെ നാര്‌ അധികമുള്ള ഭക്ഷണങ്ങൾ ശീലിച്ചാൽ ശരീരത്തിലെ പഞ്ചസാരയുടെ അളവ്‌ ക്രമപ്പെടുത്തി ചെറുപ്പത്തിലെ അമിത വണ്ണം പോലുള്ള ബുദ്ധിമുട്ടുകൾ ഒഴിവാക്കാം.

ഇന്ന്‌ എവിടെ നോക്കിയാലും നമുക്ക്‌ കാണാൻ കഴിയുന്നതും കേൾക്കാൻ കഴിയുന്നതും, തെറ്റായ ഉപദേശങ്ങൾ കാരണം ശരീരം ആവശ്യത്തിലേറെ തടിച്ചെന്നും, പ്രായം അധികമില്ലെങ്കിലും കാഴ്ചയിൽ അങ്ങനെ തോന്നിക്കുന്നില്ലെന്നുമുള്ള പരാതികളാണ്‌. ഫാറ്റ്‌ ഫ്രീ എന്ന പേരിൽ വിപണിയിൽ ഇറക്കിയിട്ടുള്ള പല ഉൽപന്നങ്ങളും അതിന്‌ ഉത്തരവാദികളാണ്‌.

കൊഴുപ്പ്‌ ഒരിക്കലും നിങ്ങളുടെ ശരീരം തടിപ്പിക്കില്ല. വാസ്തവത്തിൽ കൊഴുപ്പ്‌ വണ്ണം കുറയ്ക്കുകയും നിങ്ങളിലെ യുവത്വം നിലനിർത്തുകയുമാണ്‌ ചെയ്യുന്നത്‌.

ഉപ്പ്‌ അധികം ഉപയോഗിക്കുന്നതു ചർമ്മത്തിൽ ചുളിവുകൾ വീഴാനും, വരണ്ട്‌ പോകാനും കാരണമാകും. അച്ചാറുകൾ, ചിപ്സ്‌, ടിൻ ഫുഡുകൾ, ചീസ്‌ തുടങ്ങി ഉപ്പ്‌ അമിതമായി ഉപയോഗിക്കുന്ന ഭക്ഷപദാർത്ഥങ്ങളുടെ ഉപയോഗം കുറയ്ക്കേണ്ടതും അനിവാര്യമാണ്‌.

ഇത്തരം ഭക്ഷണപദാർത്ഥങ്ങൾ നിങ്ങളുടെ നിത്യവുമുള്ള ഭക്ഷണ ക്രമത്തിൽ നിന്നും ഒഴിവാക്കിയാൽ ശരീരത്തിനകത്തും പുറത്തും കൂടുതൽ ഉണർവ്വും ഉന്മേഷവും യുവത്വവും ലഭിക്കുമെന്ന്‌ മാത്രമല്ല അത്‌ നിങ്ങൾ ആഗ്രഹിക്കുന്നതുവരെ നിലനിർത്താനും സാധിക്കും.

മധുരം കഴിയ്ക്കാന്‍ നമുക്കെല്ലാവര്‍ക്കും ഇഷ്ടമാണ്. അതിന് പ്രായഭേദമില്ല, എന്നാല്‍ ഇതിന് പ്രായം കൂട്ടാനുള്ള കഴിവുണ്ടെന്നതാണ് സത്യം. പഞ്ചസാര അമിതവണ്ണത്തിനു മാത്രമല്ല ചർമ്മത്തിൽ ചുളിവുകൾ വീഴുന്നതിനും, വലിഞ്ഞ്‌ തൂങ്ങുന്നതിനും, അനാരോഗ്യത്തിനും കാരണമാകും.

പഞ്ചസാരയുടെ അമിതമായ ഉപയോഗം നമ്മുടെ ശരീരത്തിൽ ഗ്ലൈക്കേഷൻ എന്ന ഒരു അവസ്ഥ രൂപപ്പെടുത്തുകയും അതുവഴി ശരീരത്തിന്റെ കോശങ്ങളുടെ പ്രവർത്തനത്തെ തടസ്സപ്പെടുത്തി അവയ്ക്ക്‌ കേടുപാടുകൾ ഉണ്ടാക്കുകയും ചെയ്യും.

രക്തക്കുഴലുകളിലൂടെ സഞ്ചരിക്കുന്ന പഞ്ചസാര നമ്മുടെ ശരീരത്തിലെ പ്രോട്ടീനുമായി ചേർന്ന്‌ ‘ഏജെസ്‌’ (AGES) എന്ന ചില പുതിയ മോളിക്യൂൾസ്‌ ണ്ടാക്കുകയും അവ കരിച്ച പഞ്ചസാരയുടെ രൂപത്തിൽ നമ്മുടെ ശരീരകോശങ്ങളിൽ അടിഞ്ഞ്‌ കൂടി ശരീരത്തിലെ ചർമ്മത്തിന്റെ സ്വാഭാവികത നിലനിർത്താൻ സഹായിക്കുന്ന കലകൾക്കും കോശങ്ങൾക്കും അനിവാര്യമായ പ്രോട്ടീനിനെ നശിപ്പിക്കുന്നു, അതുവഴി ചർമ്മത്തിന്റെ സ്വാഭാവികത നഷ്ടമാകുന്നു. ഇത്‌ ചർമ്മം വലിഞ്ഞ്‌ തൂങ്ങുന്നതിനും ചുളിവു വീഴുന്നതിനും കാരണമാകും

അമിത മദ്യപാനം നമ്മളെ വളരെ പെട്ടെന്ന്‌ വൃദ്ധരാക്കും. ത്വക്കിന്റെ പുറമേ ചുളിവുകൾ, ചർമ്മത്തിന്റെ ഇലാസ്റ്റിസിറ്റി, ചുവപ്പ്‌, നിർജലീകരണം, തടിപ്പ്‌ തുടങ്ങിയ ഗുരുതരമായ പ്രശ്നങ്ങൾക്ക്‌ മദ്യപാനം വഴിവയ്ക്കും.

ശരീരത്തിലെ പോഷകങ്ങൾ നഷ്ടമാകുകയും, കരൾ സംബന്ധമായ അസുഖങ്ങൾ, ശരീരത്തിലെ ജലാംശം നഷ്ടപ്പെടൽ തുടങ്ങി മാരകമായ ശാരീരിക ബുദ്ധിമുട്ടുകൾ നിയന്ത്രണമില്ലാത്ത മദ്യപാനം കാരണം ഉണ്ടാവും.

spot_imgspot_img
spot_imgspot_img

Latest news

അമീബിക് മസ്തിഷ്ക ജ്വരം; 45 കാരന്‍ മരിച്ചു

അമീബിക് മസ്തിഷ്ക ജ്വരം; 45 കാരന്‍ മരിച്ചു കോഴിക്കോട്: അമീബിക് മസ്തിഷ്ക ജ്വരം...

സ്ത്രീകളെ സ്പർശിക്കാനും സഹായിക്കാനും വിസമ്മതിച്ചു

സ്ത്രീകളെ സ്പർശിക്കാനും സഹായിക്കാനും വിസമ്മതിച്ചു കാബൂൾ: അഫ്​ഗാനിസ്ഥാനിലെ ഭൂകമ്പ മേഖലകളിൽ ദുരന്തബാധിതരായ സ്ത്രീകൾ...

സന്തോഷത്തിന്റെയും സമൃദ്ധിയുടേയും നിറവിൽ ഇന്ന് തിരുവോണം: ആഘോഷത്തിമിർപ്പിൽ ലോക മലയാളികൾ

സന്തോഷത്തിന്റെയും സമൃദ്ധിയുടേയും നിറവിൽ ഇന്ന് തിരുവോണം: ആഘോഷത്തിമിർപ്പിൽ ലോക മലയാളികൾ സന്തോഷത്തിന്റെയും സമൃദ്ധിയുടേയും...

അമേരിക്ക ഇന്ത്യയോട് മാപ്പു പറയണമെന്ന് എഡ്വേഡ് പ്രൈസ്

അമേരിക്ക ഇന്ത്യയോട് മാപ്പു പറയണമെന്ന് എഡ്വേഡ് പ്രൈസ് വാഷിങ്ടൺ: ഇരുപത്തൊന്നാം നൂറ്റാണ്ടിന്റെ ആഗോള...

വീട് ജപ്തി ചെയ്തു; ഒരു കുടുംബം പെരുവഴിയിൽ

വീട് ജപ്തി ചെയ്തു; ഒരു കുടുംബം പെരുവഴിയിൽ കൊച്ചി ∙ ലോൺ തിരിച്ചടവ്...

Other news

ഓണത്തിന് മലയാളി കുടിച്ച് റെക്കോർഡിട്ടത് മദ്യം മാത്രമല്ല, മറ്റൊരു കാര്യത്തിലും ഈ ഓണം സർവ്വകാല റെക്കോർഡിട്ടു…!

ഓണത്തിന് മലയാളി കുടിച്ച് റെക്കോർഡിട്ടത് മദ്യം മാത്രമല്ല, മറ്റൊരു കാര്യത്തിലും ഈ...

മോദി യുഎന്‍ വാര്‍ഷികത്തില്‍ പങ്കെടുക്കില്ല

മോദി യുഎന്‍ വാര്‍ഷികത്തില്‍ പങ്കെടുക്കില്ല ന്യൂഡല്‍ഹി: യുഎന്‍ പൊതുസഭയുടെ വാര്‍ഷികത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി...

‘നടന്നത് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ’; യുഎസിലെ ഹ്യുണ്ടേയ് ഫാക്ടറിയിൽ വമ്പൻ റെയ്‌ഡ്‌; 475 തൊഴിലാളികൾ അറസ്റ്റിൽ

'നടന്നത് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ'; യുഎസിലെ ഹ്യുണ്ടേയ് ഫാക്ടറിയിൽ വമ്പൻ റെയ്‌ഡ്‌; 475...

മമ്മൂട്ടിക്ക് അങ്ങനെ അഭിനയിക്കാമെങ്കിൽ എനിക്കും ചെയ്യാം

മമ്മൂട്ടിക്ക് അങ്ങനെ അഭിനയിക്കാമെങ്കിൽ എനിക്കും ചെയ്യാം സിനിമാ രംഗത്തക്ക് വരാനാഗ്രഹിച്ചയാളല്ല നടി ശോഭന....

ആത്മഹത്യചെയ്യാൻ പുഴയിൽച്ചാടിയ 52-കാരൻ നീന്തിക്കയറിയത് കൊടുംവനത്തിൽ; സമയോചിത ഇടപെടലിൽ രക്ഷ

ആത്മഹത്യചെയ്യാൻ പുഴയിൽച്ചാടിയ 52-കാരൻ നീന്തിക്കയറിയത് കൊടുംവനത്തിൽ; സമയോചിത ഇടപെടലിൽ രക്ഷ കൊച്ചിയിലെ കീരംപാറ...

യൂത്ത് കോൺഗ്രസ് നാഥനില്ലാ കളരിയായിട്ട് 16 ദിവസം

യൂത്ത് കോൺഗ്രസ് നാഥനില്ലാ കളരിയായിട്ട് 16 ദിവസം തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന...

Related Articles

Popular Categories

spot_imgspot_img