ഇന്ത്യ – പാക് മത്സരം ഒക്്‌ടോബര്‍ 15ന്

ഇസ്ലാമാബാദ്: ഏകദിന ലോകകപ്പിലെ ഇന്ത്യ – പാക്കിസ്താന്‍ മത്സരം ഒരു ദിവസം നേരത്തെ നടത്തുവാന്‍ തീരുമാനം. ഒക്ടോബര്‍ 15 നാണ് മത്സരം നടത്താന്‍ തീരുമാനിച്ചിരുന്നത്. അന്ന് ഇന്ത്യയില്‍ നവരാത്രി ദിനമായതുകൊണ്ടാണ് ലോകകപ്പ് മത്സരം മാറ്റുവാന്‍ തീരുമാനിച്ചത്. ഇന്ത്യയുമായുള്ള മത്സരതീയതി മാറ്റുന്നതില്‍ ഇന്ത്യയും പാക്കിസ്താനും ഐസിസിയും തമ്മില്‍ ധാരണയില്‍ എത്തിയതായാണ് റിപ്പോര്‍ട്ടുകള്‍. തീയതിയില്‍ മാറ്റം വന്നാലും അഹമ്മദാബാദ് തന്നെയാവും ഇന്ത്യ – പാക് മത്സരത്തിന്റെ വേദി.

മത്സരക്രമം മാറ്റുമ്പോള്‍ ഒക്ടടോബര്‍ 12 ന് നിശ്ചയിച്ചിരുന്ന ശ്രീലങ്ക പാക്കിസ്താന്‍ മത്സരം 10-ാം തീയതി നടത്തും. പുതുക്കിയ മത്സരക്രമം ഉടന്‍ തന്നെ ഐസിസി പുറത്തുവിടും. മറ്റ് ടീമുകളുടെ മത്സരങ്ങളെ ബാധിക്കാത്ത രീതിയില്‍ തീയതി പ്രഖ്യാപിക്കാനാണ് ഐസിസി നീക്കം. ലോകകപ്പ് വേദികളില്‍ പാക്കിസ്താന്‍ മാറ്റം ആവശ്യപ്പെട്ടിട്ടുണ്ട്. എങ്കിലും വേദിക്ക് മാറ്റമുണ്ടാവാന്‍ സാധ്യതയില്ല. വേദികളിലെ സുരക്ഷാ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി ക്രിക്കറ്റ് താരങ്ങള്‍ക്ക് ഇന്ത്യയിലേക്ക് പോകുവാന്‍ പാക്കിസ്താന്‍ സര്‍ക്കാര്‍ ഇനിയും അനുമതി നല്‍കിയിട്ടില്ല.

ഒക്ടോബര്‍ അഞ്ചിനാണ് ഇന്ത്യയില്‍ ലോകകപ്പ് ആരംഭിക്കുന്നത്. നിലവിലത്തെ ചാമ്പ്യന്മാരായ ഇം?ഗ്ലണ്ടും രണ്ടാം സ്ഥാനക്കാരായ ന്യൂസിലാന്‍ഡും തമ്മിലാണ് ആദ്യ മത്സരം നിശ്ചയിച്ചിരിക്കുന്നത്. 10 ടീമുകള്‍ പങ്കെടുക്കുന്ന ലോകകപ്പില്‍ റൗണ്ട് റോബിന്‍ ഫോര്‍മാറ്റിലാണ് മത്സരങ്ങള്‍ നടക്കുക. നവംബര്‍ 19നാണ് ലോകകപ്പിലെ കലാശപ്പോരാട്ടം നടക്കുക.

 

spot_imgspot_img
spot_imgspot_img

Latest news

മദ്യലഹരിയിൽ ആക്രമണം; പെരുമ്പാവൂരില്‍ മകന്‍ അച്ഛനെ ചവിട്ടിക്കൊന്നു

കൊച്ചി: പെരുമ്പാവൂരിൽ മദ്യലഹരിയില്‍ അച്ഛനെ ചവിട്ടിക്കൊന്ന മകനെ അറസ്റ്റ് ചെയ്ത് പോലീസ്....

സ്‌പേസ് എക്‌സ് ക്രൂ 10 വിക്ഷേപണം മാറ്റി; സുനിത വില്യംസിൻ്റെ ഭൂമിയിലേക്കുള്ള തിരിച്ചുവരവ് നീളും

കാലിഫോര്‍ണിയ: ബഹിരാകാശത്ത് തുടരുന്ന സുനിത വില്യംസി​ന്റെ മടക്കയാത്ര വീണ്ടും നീളുന്നു. സ്‌പേസ്...

സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ സെർവർ ഹാക്ക് ചെയ്യാൻ ശ്രമിച്ചത് 150 വട്ടം; മൂവാറ്റുപുഴ സ്വദേശിക്കെതിരെ കേസ്

കൊച്ചി: സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ അതീവസുരക്ഷ സംവിധാനമുള്ള സെർവർ ഹാക്ക് ചെയ്യാൻ...

പാതിവില തട്ടിപ്പ് കേസ്: ആനന്ദകുമാറിന്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളി: ക്രൈംബ്രാഞ്ച് കസ്റ്റഡിയില്‍

തിരുവനന്തപുരം: വിവാദമായ പാതിവില തട്ടിപ്പ് കേസില്‍ സായിഗ്രാം ട്രസ്റ്റ് ചെയര്‍മാന്‍ കെ.എന്‍....

യുകെ തീരത്ത് എണ്ണ ടാങ്കറും ചരക്ക് കപ്പലും കൂട്ടിയിടിച്ചു; വൻ തീപിടുത്തം:

തീരത്ത് എണ്ണ ടാങ്കറും ചരക്ക് കപ്പലും കൂട്ടിയിടിച്ച് തീപിടിച്ചു. സോളോംഗ് എന്ന...

Other news

ഒരു വർഷത്തോളമായി കടുവ സാനിധ്യം! ഇടുക്കി ജനവാസമേഖലയിൽ ഇറങ്ങിയ കടുവയെ കണ്ടെത്താൻ ഡ്രോൺ നിരീക്ഷണം

ഇടുക്കി: വണ്ടിപ്പെരിയാർ ഗ്രാംബി എസ്റ്റേറ്റിൽ ഇറങ്ങിയ കടുവയെ കണ്ടെത്തുന്നതിനായി ഡ്രോൺ നിരീക്ഷണം...

യുകെയിൽ അന്തരിച്ച സണ്ണി അഗസ്റ്റിനു വിട നൽകാനൊരുങ്ങി യുകെ മലയാളി സമൂഹം; പൊതുദർശന ക്രമീകരണങ്ങൾ ഇങ്ങനെ:

ലണ്ടന്‍ ബക്കന്റിയില്‍ അസുഖം ബാധിച്ച് ചികിത്സയിലായിരിക്കെ അന്തരിച്ച സണ്ണി അഗസ്റ്റിന്‍ (59)...

നിലവിട്ട് പാഞ്ഞ് സ്വർണം; വില 65,000ത്തിന് തൊട്ടരികെ

കൊച്ചി: സംസ്ഥാനത്ത് സ്വർണവില പുതിയ റെക്കോർഡിൽ. ഒരു പവൻ സ്വർണത്തിന്റെ വില...

വ്യാപക കൃഷി നാശം; കുന്നംകുളത്ത് വെടിവെച്ചു കൊന്നത് 14 കാട്ടുപന്നികളെ

തൃശ്ശൂർ: കുന്നംകുളത്ത് വ്യാപക കൃഷിനാശം വരുത്തിയ കാട്ടുപന്നികളെ വെടിവെച്ചുകൊന്നു. കർഷകർ നൽകിയ...

ഇനി എടിഎം മെഷീനിൽ പണം കിട്ടുന്നതുപോലെ പുസ്തകം വാങ്ങാം; ആദ്യ സംരംഭം തിരുവനന്തപുരത്ത്

തിരുവനന്തപുരം: ഇനി എടിഎം മെഷീനിൽ പണം കിട്ടുന്നതുപോലെ പുസ്തകം വാങ്ങാം. ....

അഫാന്റെ ലിസ്റ്റിൽ ഒരാൾ കൂടെ; തലനാരിഴയ്ക്ക് രക്ഷപ്പെട്ടത് ബന്ധുവായ പെൺകുട്ടി

തിരുവനന്തപുരം: വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസിലെ പ്രതി അഫാൻ ഒരാളെ കൂടി കൊലപ്പെടുത്താൻ ലക്ഷ്യമിട്ടിരുന്നതായി...

Related Articles

Popular Categories

spot_imgspot_img
error: Content is protected !!