സ്പീക്കര്‍ പ്രശ്‌നം അവസാനിപ്പിക്കണം: സുധാകരന്‍

തിരുവനന്തപുരം: ഭരണഘടനാസ്ഥാപനത്തിന്റെ തലപ്പത്തിരുന്നുകൊണ്ട് സ്പീക്കര്‍ നടത്തിയ ഗുരുതരമായ പരാമര്‍ശങ്ങള്‍ക്ക് സി പി എം നല്കുന്ന പൂര്‍ണ സംരക്ഷണം മതേതര കേരളത്തെ കുത്തിനോവിക്കുന്നതാണെന്ന് കെ പി സി സി പ്രസിഡന്റ് കെ സുധാകരന്‍ എം പി. ഭരണകൂടം മതപരമായ കാര്യങ്ങളില്‍നിന്ന് അകന്നു നില്‍ക്കുക എന്നതാണ് മതേതരത്വത്തിന്റെ അടിത്തറ. ഉത്തരവാദിതപ്പെട്ട ഭരണഘടനാ സ്ഥാനത്തിരിക്കുന്ന സ്പീക്കര്‍ മതപരമായ വിഷയങ്ങളില്‍ അഭിപ്രായ പ്രകടനം നടത്തുന്നതില്‍ ജാഗ്രത പുലര്‍ത്തണം. അദ്ദേഹത്തിന്റെ പരാമര്‍ശം വിശ്വാസികള്‍ക്ക് വേദന ഉളവാക്കിയിട്ടുണ്ട്. ജനവികാരം മാനിച്ചുകൊണ്ട് സ്പീക്കര്‍ തെറ്റുതിരുത്തുകയോ സി പി എം അതിനു നിര്‍ദേശിക്കുകയോ ചെയ്യണമായിരുന്നു. സംസ്ഥാനത്ത് വര്‍ഗീയത ആളിക്കത്തിക്കുന്നതിനു പകരം സ്പീക്കര്‍ ഒരു നിമിഷംപോലും വൈകാതെ തെറ്റ് തിരുത്തി പ്രശ്‌നം അവസാനിപ്പിക്കണമെന്ന് സുധാകരന്‍ ആവശ്യപ്പെട്ടു

മാപ്പുമില്ല, തിരുത്തുമില്ല എന്ന് ആക്രോശിക്കുന്ന സി പി എം സംസ്ഥാന സെക്രട്ടറി, ശബരിമല വിഷയത്തില്‍ തെറ്റായ നിലപാട് സ്വീകരിച്ചതിനെ തുടര്‍ന്ന് വീടുവീടാന്തരം കയറിയിറങ്ങി മാപ്പുപറഞ്ഞ സമീപകാല ചരിത്രം മറക്കരുത്. വിശ്വാസികള്‍ക്കൊപ്പമാണ് സി പി എം എന്ന് ആവര്‍ത്തിച്ചു പറയുകയും അവരെ ആവര്‍ത്തിച്ച് വ്രണപ്പെടുത്തുകയും ചെയ്യുന്ന സമീപനമാണ് സി പി എം എക്കാലവും സ്വീകരിച്ചിട്ടുള്ളത്. അതു തന്നെയാണ് ഇപ്പോള്‍ കണ്ടുകൊണ്ടിരിക്കുന്നതെന്നും സുധാകരന്‍ പറഞ്ഞു.

വിശ്വാസ സംബന്ധമായ കാര്യങ്ങളില്‍ സര്‍ക്കാരോ കോടതികളോ ഇടപെടരുത് എന്നതാണ് കോണ്‍ഗ്രസിന്റെ നയം. എന്നാല്‍ സി പി എം ഇക്കാര്യങ്ങളില്‍ ഇടപെട്ട് രാഷ്ട്രീയനേട്ടം കൊയ്യാന്‍ ശ്രമിക്കുന്നു. സംഘപരിവാര്‍ ശക്തികള്‍ക്ക് വര്‍ഗീയ ധൃവീകരണം നടത്താനുള്ള വെടിമരുന്ന് ഇട്ടുകൊടുക്കുകയും ചെയ്യുന്നു. കേരളത്തെ വീണ്ടും വര്‍ഗീയവത്കരിക്കാനും വിഭജിക്കാനുമുള്ള ശ്രമത്തിലാണ് ഇരുകൂട്ടരും. മറ്റുള്ളവരുടെ വിശ്വാസത്തെ ഉള്‍ക്കൊള്ളാനും അതു മാനിക്കാനും ഇരുകൂട്ടരും തയാറല്ല.

ഉന്നതമായ മതേതരമൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്ന എന്‍ എസ് എസിനെ വളഞ്ഞിട്ട് ആക്രമിക്കാനാണ് സി പി എം ശ്രമിക്കുന്നത്. ശബരിമല വിഷയത്തില്‍ എന്‍ എസ് എസ് എടുത്ത ശ്ലാഘനീയമായ നിലപാടിനെ സ്മരിക്കുന്നു. സംഘപരിവാറിന്റെ വര്‍ഗീയ അജണ്ടക്കൊപ്പം നില്‍ക്കാതെ എന്നും മത നിരപേക്ഷ നിലപാടുകള്‍ സ്വീകരിച്ചിട്ടുള്ള എന്‍ എസ് എസ്സിനെ ഒറ്റതിരിഞ്ഞ് ആക്രമിക്കാനുള്ള സി പി എം ശ്രമം അനുവദിക്കില്ല. യുഡിഎഫിന്റെ പിന്തുണ അന്നും എന്‍എസ്എസിനുണ്ടായിരുന്നു. ഇന്നും യു ഡി എഫിന്റെ പിന്തുണ എന്‍ എസ് എസിനുണ്ടെന്നു സുധാകരന്‍ പറഞ്ഞു.

 

spot_imgspot_img
spot_imgspot_img

Latest news

നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ കുട്ടിയുടെ മരണം; കേസെടുത്ത് പോലീസ്

കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തിലെ മാലിന്യകുഴിയിൽ വീണ് മൂന്ന് വയസുകാരൻ മരിച്ച സംഭവത്തിൽ...

നെയ്യാറ്റിൻകരയിൽ യുവതിയെ വെട്ടിപ്പരിക്കേൽപ്പിച്ച സംഭവം; പ്രതി പിടിയിൽ

തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ യുവതിയെ വെട്ടിപ്പരിക്കേൽപ്പിച്ച സംഭവത്തിൽ പ്രതി പിടിയിൽ. യുവതിയുടെ സുഹൃത്തായ...

കോടതിയലക്ഷ്യ ഹർജി; എം.വി.ഗോവിന്ദന് ഇളവ് നൽകി ഹൈക്കോടതി

കൊച്ചി: കോടതിയലക്ഷ്യ ഹർജിയിൽ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന് ഇളവ്...

വടക്കഞ്ചേരിയില്‍ ബസ് കാത്തിരിപ്പു കേന്ദ്രത്തിലേക്ക് കാര്‍ പാഞ്ഞുകയറി; പത്തുപേർക്ക് പരിക്ക്, മൂന്നുപേരുടെ നില ഗുരുതരം

പാലക്കാട്: ബസ് കാത്തിരിപ്പു കേന്ദ്രത്തിലേക്ക് കാര്‍ പാഞ്ഞുകയറി പത്തുപേര്‍ക്ക് പരിക്ക്. വടക്കഞ്ചേരി...

ഭൂനികുതി കുത്തനെ ഉയർത്തി; 50 ശതമാനത്തിന്റെ വർധന

തിരുവനന്തപുരം: സംസ്ഥാന ബജറ്റിൽ ഭൂനികുതി വര്‍ധിപ്പിച്ചു. 50 ശതമാനമാണ് നികുതി വർധന....

Other news

പാതിവിലയ്ക്ക് സ്‌കൂട്ടർ തട്ടിപ്പ്; കോട്ടയം സ്വദേശികളായ രണ്ടുപേർക്ക് മാത്രം പണം തിരികെ ലഭിച്ചു…..! തിരികെപ്പിടിച്ചത് ഇങ്ങനെ:

പാതി വിലയ്ക്ക് സ്‌കൂട്ടർ തട്ടിപ്പിനെ തുടർന്ന് ആയിരക്കണക്കിന് ആളുകൾക്ക് പണം നഷ്ടപ്പെട്ടപ്പോൾ...

യു.കെയിൽ ഇലക്ട്രിക് വാഹനങ്ങൾ ചാർജ് ചെയ്യുന്നതിനിടെ അപകടങ്ങൾ വർധിക്കുന്നു; ലണ്ടനിൽ കത്തി നശിച്ചത് രണ്ടു വീടുകൾ

യു കെയിൽ ഇലക്ട്രിക് വാഹനങ്ങൾ ചാർജ് ചെയ്യുന്നതിനിടെയുണ്ടായ രണ്ട് വ്യത്യസ്ത അപകടങ്ങളിൽ...

ജയിലിലെ ജോലി ഇല്ലായിരുന്നെങ്കിൽ ആറു വർഷം തടവറയിൽ കിടക്കേണ്ടി വന്നേനെ…ത​ട​വി​ൽ ക​ഴി​ഞ്ഞ​പ്പോ​ൾ സ​മ്പാ​ദി​ച്ചതുകൊണ്ട് പുറത്തിറങ്ങിയ തടവുകാരൻ

ബം​ഗ​ളൂ​രു: ത​ട​വി​ൽ ക​ഴി​ഞ്ഞ​പ്പോ​ൾ സ​മ്പാ​ദി​ച്ച വേ​ത​നം ഉ​പ​യോ​ഗി​ച്ച് കോ​ട​തി ഉ​ത്ത​ര​വി​ട്ട പി​ഴ...

സംസ്ഥാന ബജറ്റ്; സ്കൂളുകളിലെ ഉച്ചഭക്ഷണ പദ്ധതിക്ക് 402 കോടി രൂപ

തിരുവനന്തപുരം: സംസ്ഥാന ബജറ്റിൽ സ്കൂൾ ഉച്ച ഭക്ഷണ പദ്ധതിയ്ക്ക് 402 കോടി...

അൽഫാമിൽ നുരഞ്ഞുപൊന്തി പുഴുക്കൾ; കഴിച്ചയാൾക്ക് വയറുവേദന; സംഭവം കോഴിക്കോട്

കോഴിക്കോട്: കാറ്ററിങ് യൂണിറ്റില്‍ നിന്ന് വാങ്ങിയ അല്‍ഫാമില്‍ പുഴു. കോഴിക്കോട് കല്ലാച്ചിയിലാണ്...

Related Articles

Popular Categories

spot_imgspot_img