web analytics

ഇനി മൂന്നു കടമ്പകൾ; സെമി ഫൈനലില്‍ ജയിക്കാതെയും  ഇന്ത്യ ഫൈനലിലെത്തിയേക്കും; കാത്തിരിക്കാം സൂപ്പർ 8 ലെ സൂപ്പർ മത്സരങ്ങൾക്കായി

ടി-20 ലോകകപ്പില്‍ ഇന്ത്യ സൂപ്പര്‍ 8ല്‍ പ്രവേശിച്ചിരിക്കുകയാണ്. ഗ്രൂപ്പ് എ-യില്‍ ഗ്രൂപ്പ് ചാമ്പ്യന്‍മാരായണ് ഇന്ത്യ അടുത്ത ഘട്ടത്തിലേക്ക് കടന്നിരിക്കുന്നത്. നാല് മത്സരത്തില്‍ നിന്നും മൂന്ന് ജയവും ഒരു സമനിലയുമായി ഏഴ് പോയിന്റാണ് ഇന്ത്യക്കുള്ളത്.India may reach the final without winning the semi-final

സൂപ്പര്‍ എട്ടില്‍ മൂന്ന് മത്സരങ്ങളാണ് ഇന്ത്യ കളിക്കുക. ജൂണ്‍ 20നാണ് സൂപ്പര്‍ 8ലെ ഇന്ത്യയുടെ ആദ്യ മത്സരം. അഫ്ഗാനിസ്ഥാനാണ് എതിരാളികള്‍. രണ്ടാം മത്സരത്തിനുള്ള ഇന്ത്യയുടെ എതിരാളികള്‍ ആരെന്ന് ഇതുവരെ തീരുമാനമായിട്ടില്ല. മൂന്നാം മത്സരത്തില്‍ കരുത്തരായ ഓസ്ട്രേലിയക്കെതിരെയാണ് ഇന്ത്യയിറങ്ങുക

ഇനി മൂന്നു കടമ്പകളാണ് ഇന്ത്യക്കു മുന്നിലുള്ളത്. ആദ്യത്തേത് സൂപ്പര്‍ എട്ട്. തുടര്‍ന്നു സെമിയും ഫൈനലും, ജയിച്ചാല്‍ കപ്പുമായി ഇന്ത്യക്കു മടങ്ങാം. 

എന്നാല്‍ സെമി ഫൈനലില്‍ ജയിക്കാതെ തന്നെ ഇന്ത്യ ഫൈനലില്‍ കളിക്കാനുള്ള സാധ്യതയാണ് ഇപ്പോള്‍ തെളിയുന്നത്. 

നിലവില്‍ സൂപ്പര്‍ എട്ടിന്റെ ഗ്രൂപ്പ് എയിലാണ് ഇന്ത്യയുടെ സ്ഥാനം. ഐസിസി നേരത്തേ തന്നെ ഇന്ത്യയെ ഒന്നാം സീഡുകളാക്കിയിരുന്നു. രണ്ടാം സീഡുകളായ ഓസ്‌ട്രേലിയയാണ് സൂപ്പര്‍ എട്ടില്‍ ഇന്ത്യയുടെ ഗ്രൂപ്പിലെ മറ്റൊരു ടീം.

ഏഷ്യയില്‍ നിന്നുള്ള അഫ്ഗാനിസ്താനും ഈ ഗ്രൂപ്പിന്റെ ഭാഗമായിക്കഴിഞ്ഞു. ഇനി നാലാമത്തെയും അവസാനത്തെയും ടീമിനെയാണ് അറിയേണ്ടത്. 

ഗ്രൂപ്പ് ഡിയിലെ രണ്ടാംസ്ഥാനക്കാരായിരിക്കും ഈ ടീം. നിലവില്‍ ഗ്രൂപ്പില്‍ രണ്ടാംസ്ഥാനത്തു നില്‍ക്കുന്ന ബംഗ്ലാദേശിനു തന്നെയാണ് ഇപ്പോള്‍ ഏറ്റവുമധികം സാധ്യതയുള്ളത്. 

സൂപ്പര്‍ എട്ടില്‍ ഇന്ത്യയുടെ ആദ്യ മല്‍സരം 20ന് അഫ്ഗാനിസ്താനെതിരേയാണ്. 22നാണ് ഇന്ത്യ- ബംഗ്ലാദേശ് മല്‍സരം. 24നു അവസാന കളിയില്‍ ഓസ്‌ട്രേലിയയുമായും ഇന്ത്യ കൊമ്പുകോര്‍ക്കും.

സെമി ഫൈനലിലേക്കു ഇന്ത്യ യോഗ്യത നേടുകയാണെങ്കില്‍ 27നു നടക്കുന്ന രണ്ടാം സെമിയിലാണ് കളിക്കേണ്ടി വരിക. സീഡിങില്‍ മുന്നിലായതാണ് കാരണം.

 എന്നാല്‍ ഗയാനയില്‍ നടക്കാനിരിക്കുന്ന ഈ മല്‍സരത്തിനു മഴ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ പ്രവചനം. ഇതാണ് ഫൈനലിലെത്താന്‍ ഇന്ത്യയുടെ സാധ്യത വര്‍ധിപ്പിക്കുന്നത്. 

രണ്ടാം സെമി മാത്രമല്ല ഓസ്‌ട്രേലിയയുമായുള്ള ഇന്ത്യയുടെ സൂപ്പര്‍ എട്ട് മല്‍സരവും മഴ കാരണം ഉപേക്ഷിക്കപ്പെട്ടേക്കാം.

അഫ്ഗാന്‍, ബംഗ്ലാദേശ് എന്നിവരുമായുള്ള സൂപ്പര്‍ എട്ട് മല്‍സരങ്ങളില്‍ ഇന്ത്യ വിജയം കൊയ്യുമെന്നു തന്നെയാണ് പ്രതീക്ഷിക്കപ്പെടുന്നത്. 

ഓസീസുമായുള്ള അവസാന മല്‍സരം ഉപേക്ഷിക്കപ്പെടുകയും ചെയ്താല്‍ ഗ്രൂപ്പ് ഒന്നിലെ ഒന്നാംസ്ഥാനക്കാരായി ഇന്ത്യ സെമി ഫൈനലിലേക്കു കുതിക്കും. മറുഭാഗത്ത് ഓസീസും ആദ്യ രണ്ടു മല്‍സരവും ജയിച്ചാല്‍ അവരും സെമിയിലേക്കു മുന്നേറും.

ഇങ്ങനെ വന്നാല്‍ ഗയാനയിലെ രണ്ടാം സെമിയാണ് ഇന്ത്യക്കു ലഭിക്കുക. പക്ഷെ മഴ കാരണം ഈ മല്‍സരം ഉപേക്ഷിക്കപ്പെട്ടേക്കുമെന്നാണ് ഇപ്പോള്‍ വരുന്ന സൂചനകള്‍. 

അങ്ങനെ സംഭവിച്ചാല്‍ ടോപ് സീഡുകളെന്ന നിലയില്‍ ഇന്ത്യക്കാണ് ഫൈനലിലേക്കു യോഗ്യത ലഭിക്കുക. ഇങ്ങനെയൊരു അദ്ഭുതം സംഭവിക്കുമോയെന്നു ഇനി നമുക്കു കാത്തിരുന്നു തന്നെ കാണാം.

കഴിഞ്ഞ രണ്ടു ടി20 ലോകകപ്പുകളിലും ഇന്ത്യക്കു ഫൈനലില്‍ കടക്കാന്‍ സാധിച്ചിട്ടില്ല. 2022ല്‍ ഓസ്‌ട്രേലിയയില്‍ നടന്ന അവസാന എഡിഷനില്‍ കലാശപ്പോരിനു കൈയെത്തുംദൂരത്ത് വരെ ഇന്ത്യയെത്തുകയും ചെയ്തു. 

പക്ഷെ സെമി ഫൈനലില്‍ ഇംഗ്ലണ്ടിനു മുന്നില്‍ കലമുടയ്ക്കുകയായിരുന്നു. ബൗളിങ് നിര വന്‍ ദുരന്തമായി മാറിയപ്പോള്‍ പത്തു വിക്കറ്റിന്റെ നാണംകെട്ട പരാജയമാണ് ഇന്ത്യക്കു നേരിട്ടത്.

അതേസമയം, ഇത്തവണ ഗ്രൂപ്പ് എ ചാംപ്യന്മാരായാണ് ഇന്ത്യ സൂപ്പര്‍ എട്ടിലേക്കു ടിക്കറ്റ് വാങ്ങിയിരിക്കുന്നത്. ന്യൂയോര്‍ക്കില്‍ നടന്ന ലോ സ്‌കോറിങ് മാച്ചുകളില്‍ അയര്‍ലാന്‍ഡ്, പാകിസ്താന്‍, അമേരിക്ക എന്നിവര്‍ക്കെതിരേ ബൗളര്‍മാരാണ് ഇന്ത്യന്‍ വിജയത്തില്‍ നിര്‍ണായക പങ്കുവഹിച്ചത്.

spot_imgspot_img
spot_imgspot_img

Latest news

എന്തുകൊണ്ട് തോറ്റു; 22 ചോദ്യങ്ങളോടെ റിവ്യൂ റിപ്പോർട്ട്, പാർട്ടി ഏരിയാ തലത്തിൽ വിശദ പരിശോധനക്ക് സിപിഎം

എന്തുകൊണ്ട് തോറ്റു; 22 ചോദ്യങ്ങളോടെ റിവ്യൂ റിപ്പോർട്ട്, പാർട്ടി ഏരിയാ തലത്തിൽ...

പോലീസിന് വമ്പൻ തിരിച്ചടി; ഷൈൻ ടോം ചാക്കോ ലഹരി ഉപയോഗിച്ചെന്ന് തെളിയിക്കാനായില്ല

പോലീസിന് വമ്പൻ തിരിച്ചടി; ഷൈൻ ടോം ചാക്കോ ലഹരി ഉപയോഗിച്ചെന്ന് തെളിയിക്കാനായില്ല നടൻ...

ഈശ്വരനാമത്തിൽ സത്യപ്രതിജ്ഞ, ‘വന്ദേ മാതരം’ മുഴക്കി സമാപനം; തിരുവനന്തപുരം കോർപ്പറേഷനിൽ മേയർ സസ്പെൻസ് നിലനിർത്തി ബിജെപി

ഈശ്വരനാമത്തിൽ സത്യപ്രതിജ്ഞ, ‘വന്ദേ മാതരം’ മുഴക്കി സമാപനം; തിരുവനന്തപുരം കോർപ്പറേഷനിൽ മേയർ...

പാലക്കാട് ഇരട്ട ആക്രമണം: പഞ്ചായത്ത് സെക്രട്ടറിയ്ക്കും സിപിഎം മുൻ നേതാവിനും മർദ്ദനം

പാലക്കാട് ഇരട്ട ആക്രമണം: പഞ്ചായത്ത് സെക്രട്ടറിയ്ക്കും സിപിഎം മുൻ നേതാവിനും മർദ്ദനം പാലക്കാട്:...

ജീവപര്യന്തം ശിക്ഷ വിധിക്കാൻ സെഷൻസ് കോടതികൾക്ക് അധികാരമില്ല; സുപ്രീംകോടതി

ജീവപര്യന്തം ശിക്ഷ വിധിക്കാൻ സെഷൻസ് കോടതികൾക്ക് അധികാരമില്ല; സുപ്രീംകോടതി ന്യൂഡൽഹി: കൊലപാതകക്കേസുകളിൽ ഇളവില്ലാതെ...

Other news

തിരുവനന്തപുരത്ത് ഇരട്ടകളുടെ അപൂർവ സംഗമം; കുഞ്ഞിന്‍റെ നൂലുകെട്ട് ആഘോഷമാക്കി സംസ്ഥാനമാകെ നിന്നുള്ള ട്വിൻസ്

തിരുവനന്തപുരത്ത് ഇരട്ടകളുടെ അപൂർവ സംഗമം; കുഞ്ഞിന്‍റെ നൂലുകെട്ട് ആഘോഷമാക്കി സംസ്ഥാനമാകെ നിന്നുള്ള...

ശബരിമല സ്വർണക്കൊള്ള; ദേവസ്വം ബോർഡ് മുൻ അംഗങ്ങളും അറസ്റ്റിലാവും

ശബരിമല സ്വർണക്കൊള്ള; ദേവസ്വം ബോർഡ് മുൻ അംഗങ്ങളും അറസ്റ്റിലാവും തിരുവനന്തപുരം: ശബരിമലയിലെ സ്വർണക്കൊള്ളക്കേസിന്റെ...

പി.വി. അൻവറും സി.കെ. ജാനുവും യുഡിഎഫിൽ; അസോസിയേറ്റ് അംഗത്വം നൽകും

പി.വി. അൻവറും സി.കെ. ജാനുവും യുഡിഎഫിൽ; അസോസിയേറ്റ് അംഗത്വം നൽകും കൊച്ചി: കേരള...

ഇന്ത്യൻ റെസ്റ്റോറന്റിൽ നിന്നും കഴിച്ച 40000 രൂപയുടെ ഭക്ഷണം പരിചയപ്പെടുത്തി യുവാവ്

ഇന്ത്യൻ റെസ്റ്റോറന്റിൽ നിന്നും കഴിച്ച 40000 രൂപയുടെ ഭക്ഷണം പരിചയപ്പെടുത്തി യുവാവ് ഭക്ഷണപ്രേമികളായ...

ശബരിമലയിൽ ഇനി ‘രുചിമേളം’; തീർഥാടകർക്ക് സദ്യയൊരുക്കി ദേവസ്വം ബോർഡ്‌

ശബരിമല: അയ്യപ്പദർശനത്തിനെത്തുന്ന തീർഥാടകർക്ക് ഇനിമുതൽ ഇലയിൽ വിളമ്പിയ കേരളീയ സദ്യയുടെ രുചിയറിയാം. ...

അതിജീവിതയ്ക്ക് ഐക്യദാർഢ്യവുമായി നിയമ സഹായ വേദി

അതിജീവിതയ്ക്ക് ഐക്യദാർഢ്യവുമായി നിയമ സഹായ വേദി ബെംഗളൂരു: നടിയെ ആക്രമിച്ച കേസിലെ വിചാരണയ്ക്കിടെ...

Related Articles

Popular Categories

spot_imgspot_img