അഫ്‌ഗാൻ ഭൂകമ്പം; സഹായ ഹസ്തവുമായി ഇന്ത്യ
കിഴക്കൻ അഫ്ഗാനിസ്ഥാനിലുണ്ടായ ഭൂകമ്പത്തിൽ സഹായ ഹസ്തവുമായി ഇന്ത്യ. ഇന്ത്യ മാനുഷിക സഹായം അയച്ചെന്ന കാര്യം വിദേശകാര്യ മന്ത്രാലയം എക്‌സ് പോസ്റ്റിലൂടെ സ്ഥിരീകരിച്ചു.
ഇന്നലെയുണ്ടായ ഭൂകമ്പത്തിൽ 800-ലധികം പേർ കൊല്ലപ്പെടുകയും 2800-ലധികം പേർക്ക് പരുക്കേൽക്കുകയും ചെയ്തിട്ടുണ്ട്.
ഭൂകമ്പമേഖലയിലേക്ക് അരിയും ധാന്യങ്ങളും മറ്റ് ഭക്ഷണ വസ്‌തുക്കളും അടക്കമുള്ള 15 ടണ്ണോളം സാധനങ്ങൾ കയറ്റിയ ട്രക്കുകളുടെ ചിത്രവും മന്ത്രാലയം പങ്കുവെച്ചിട്ടുണ്ട്. തിങ്കളാഴ്ച രാവിലെയാണ് റിക്ടർ സ്കെയിലിൽ 6.3 തീവ്രത രേഖപ്പെടുത്തിയ ശക്തമായ ഭൂകമ്പം അഫ്ഗാനിൽ ഉണ്ടായത്.
മരണസംഖ്യ ആയിരത്തോളം അടുക്കുന്നുവെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. അഫ്ഗാന് ഏകദേശം അഞ്ച് മില്യൺ ഡോളറിന്‍റെ സഹായവുമായി യുഎന്നും രംഗത്തുണ്ട്.
അഫ്ഗാനിലെ കുനാർ, ലാഗ്മാൻ, നംഗർഹാർ, നൂറിസ്ഥാൻ എന്നീ നാല് പ്രവിശ്യകളിലായി കുറഞ്ഞത് 800 പേർ കൊല്ലപ്പെട്ടതായും പ്രാഥമിക റിപ്പോർട്ടുകൾ പ്രകാരം 12,000 പേരെ ദുരന്തം നേരിട്ട് ബാധിച്ചതായും യുഎൻഒസിഎച്ച്എ റിപ്പോർട്ട് ചെയ്യുന്നു.
ദുരന്തത്തെ തുടർന്ന് അഫ്ഗാൻ വിദേശകാര്യ മന്ത്രി മൗലവി അമീർ ഖാൻ മുത്തഖിയുമായി ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ് ജയശങ്കർ സംസാരിച്ചു. അദ്ദേഹത്തെ അനുശോചനം അറിയിക്കുകയും ആവശ്യമുള്ള സഹായങ്ങൾ വാഗ്ദാനം ചെയ്‌തതായും മന്ത്രി വ്യക്തമാക്കി.
പച്ച ഓയ്സ്റ്റർ കഴിച്ച് രണ്ടുമരണം
ഫ്ലോറിഡ: അപൂർവയിനം ബാക്ടീരിയ മൂലമുണ്ടായ അണുബാധയെ തുടർന്ന് യുഎസിൽ രണ്ടുപേർ മരിച്ചു. യു.എസ്സിലെ ലൂയിസിയാനയിലും ഫ്ലോറിഡയിലുമാണ് സംഭവം.
‘മാംസം കഴിക്കുന്ന ബാക്ടീരിയ’ എന്ന് അറിയപ്പെടുന്ന വിബ്രിയോ വൾനിഫിക്കസ് എന്ന ബാക്ടീരിയ മൂലമാണ് മരണം സംഭവിച്ചത്.
പച്ച ഓയ്സ്റ്റർ കഴിച്ചതാണ് ഇരുവരെയും മരണത്തിലേക്ക് നയിച്ചതെന്നാണ് റിപ്പോർട്ടുകൾ. 2025-ൽ മാത്രം ഈ ബാക്ടീരിയ സംസ്ഥാനത്തെ 34 പേർക്ക് രോഗബാധയുണ്ടാക്കിയതായി അധികൃതർ പറയുന്നു. ആറ് മരണങ്ങളും റിപ്പോർട്ട് ചെയ്തിരുന്നു അധികൃതർ വ്യക്തമാക്കി.
കടൽവിഭവങ്ങൾ പച്ചയ്ക്ക് കഴിക്കുമ്പോഴും ശരീരത്തിൽ തുറന്ന മുറിവുകളുമായി ചൂടുള്ള കടൽവെള്ളത്തിൽ നീന്തുമ്പോഴോ ജാഗ്രത പാലിക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.
തീരപ്രദേശത്ത് കാണപ്പെടുന്ന ഒരിനം ബാക്ടീരിയയാണ് വിബ്രിയോ വൾനിഫിക്കസ്. കോളറയ്ക്ക് കാരണമാകുന്ന ബാക്ടീരിയയുടെ അതേ കുടുംബത്തിൽപ്പെട്ടതാണ് ഈ ബാക്ടീരിയയും.
മലിനമായ ഉപ്പുവെള്ളത്തിലിറങ്ങുന്ന സമയത്ത് തൊലിയിലെ മുറിവുകളിലൂടെ അണുബാധയുണ്ടാകാൻ സാധ്യതയുണ്ട്. കൂടാതെ കടൽജീവികളെ പച്ചയ്ക്കോ വേവിക്കാതെയോ കഴിക്കുന്നതും ദോഷമാണ്.
ധാരാളം വെള്ളം അരിച്ചെടുക്കുന്നവ ജീവിയാണ് ഓയ്സ്റ്ററുകൾ. അതിനാൽ, അവയുടെ ശരീരത്തിൽ ഉയർന്ന അളവിൽ ഈ ബാക്ടീരിയ അടിഞ്ഞുകൂടാം.
എന്നാൽ കാഴ്ചയിലോ മണത്തിലോ രുചിയിലോ ഇവയിൽ ഈ ബാക്ടീരിയയുണ്ടോ എന്ന് തിരിച്ചറിയാൻ സാധ്യമല്ല.
അണുബാധ മാംസം കാർന്നു തിന്നുന്ന രോഗത്തിനോ രക്തത്തിലെ വിഷബാധയ്ക്കോ ഒക്കെ കാരണമായേക്കാം. ഗുരുതരമായ കേസുകളിൽ അണുബാധ അതിവേഗം പടരുകയും ശരീരഭാഗങ്ങൾ മുറിച്ചുമാറ്റുന്നതിനോ മരണത്തിനോ വരെ കാരണമാകുന്നു.
Summary: A powerful earthquake struck eastern Afghanistan, causing widespread destruction and casualties. In response, India has extended assistance to the affected region.









