ട്രിനിട്രോടോലുയിൻ (ടി.എൻ.ടി) രാസസംയുക്തമാണ് പൊതുവെ യുദ്ധമുനകൾ നിർമ്മിക്കാൻ ഉപയോഗിക്കുന്നത്. ഇതിന്റെ രണ്ടുമടങ്ങു ശേഷിയുള്ള, അതീവ പ്രഹരശേഷിയുള്ള സ്ഫോടക വസ്തു വികസിപ്പിച്ച് ഇന്ത്യ. സെബെക്സ് -2. എന്നാണ് പേര്. ഇത് ഹൈ മെൽറ്റിംഗ് എക്സ്‌പ്ളോസീവ് (എച്ച്.എം.എസക്) വിഭാഗത്തിൽപ്പെട്ടത് എന്ന വിവരം മാത്രമേ പുറത്തുവിട്ടിട്ടുള്ളൂ. ആർ.ടി.എക്സ് ഇതിലാണ് വരുന്നത്. (India has developed the world’s second most powerful explosive device)
ടി.എൻ.ടി 1.25 -1.30 അനുപാതമാണ് ലോകരാജ്യങ്ങൾ പോർമുനകളിൽ ഉപയോഗിക്കുന്നത്. സെബെക്സ് -2ന് ഇതിന്റെ ഇരട്ടിയിലേറെ ശേഷിയുണ്ട്. ഒക്ടോജൻ എന്നും അറിയപ്പെടുന്ന ഹൈ മെൽറ്റിംഗ് എക്സ്‌പ്ളോസീവുകളുടെ ചൂടും തീയും ശത്രുപാളയത്തെ ഒന്നാകെ ചുട്ടെരിക്കും.
പ്രതിരോധമന്ത്രാലയത്തിന്റെ അനുമതിയാകുന്നതോടെ ഉപയോഗത്തിലാവും. ഇതുൾപ്പെടെ മൂന്ന് പുതിയ സ്ഫോടക വസ്തുക്കൾ എക്സ്‌പ്ളോസീവ്സ് ലിമിറ്റഡ് വികസിപ്പിച്ചതായാണ് വിവരം. ബോംബ്, പീരങ്കി ഷെൽ, മിസൈൽ പോർമുനകൾ എന്നിവയുടെ പ്രഹരശേഷി ഇതുപയോഗിച്ച് പതിൻമടങ്ങ് വർദ്ധിപ്പിക്കാം. നാഗ്പൂരിലെ ഇക്കണോമിക് എക്സ്‌പ്ളോസീവ്സ് ലിമിറ്റഡാണ് മേക്ക് ഇൻ ഇന്ത്യ പദ്ധതിയിൽ വികസിപ്പിച്ചത്.
ടി.എൻ.ടി (മീഥൈൽ – ട്രിനിട്രോബെൻസീൻ) സംയുക്തമാണ് ഇന്ത്യ ബ്രഹ്‌മോസിലും അഗ്നിയിലും ഉപയോഗിക്കുന്നത്
സെബെക്സ് -2 ഉപയോഗിക്കുന്നതോടെ ഇന്ത്യയുടെ വജ്രായുധങ്ങൾ എത്ര കരുത്തനായ ശത്രുവിന്റെയും പേടിസ്വപ്നമാകും.
നാവികസേന സെബെക്സ് -2ന്റെ പ്രഹരശേഷി സർട്ടിഫൈ ചെയ്തു കഴിഞ്ഞു. ഇന്ത്യൻ സേനയ്ക്ക് വൻ കരുത്താകുന്നതിനൊപ്പം കയറ്റുമതിയുടെ വലിയൊരു ലോകവും സെബെക്സ്-2 തുറക്കുമെന്നാണ് പ്രതീക്ഷ.