മൊഹാലി: ദക്ഷിണാഫ്രിക്കൻ പര്യടനത്തിന് ശേഷം അഫ്ഗാനിസ്താനുമായി ടി20 പരമ്പരയ്ക്കുള്ള തയ്യാറെടുപ്പിലാണ് ഇന്ത്യൻ ടീം. ഇന്ത്യ-അഫ്ഗാനിസ്ഥാന്‍ ടി20 പരമ്പരക്ക് നാളെ മൊഹാലിയില്‍ ആരംഭിക്കും. ഇന്ത്യയുടെ സൂപ്പർ താരങ്ങളായ വിരാട് കോലിയും ക്യാപ്റ്റൻ രോഹിത് ശർമയ്ക്കും ഒരുമിച്ച് ടി20 മത്സരം കളിക്കുന്നു എന്നത് തന്നെയാണ് പ്രധാന സവിശേഷത. അതേസമയം പരിക്കിന്റെ പിടിയിലായ ഹാര്‍ദ്ദിക് പാണ്ഡ്യയുടെയും സൂര്യകുമാര്‍ യാദവിന്റെയും അഭാവം ടീമിനെ ബാധിക്കുമോ എന്ന സംശയത്തിലാണ് ആരാധകർ.
രവീന്ദ്ര ജഡേജയ്ക്ക് പകരം അക്‌സര്‍ പട്ടേലാകും സ്പിന്‍ ഓള്‍ റൗണ്ടറായി ഏഴാം നമ്പറില്‍ ഇറങ്ങുക. സ്‌പെഷലിസ്റ്റ് സ്പിന്നറായി കുല്‍ദീപ് യാദവ് എത്തുമ്പോള്‍ പേസര്‍മാരായി അര്‍ഷ്ദീപ് സിങ്, ആവേശ് ഖാന്‍, മുകേഷ് കുമാര്‍ എന്നിവരും പ്ലേയിംഗ് ഇലവനിലെത്തുമെന്നാണ് സൂചന. തിലക് വര്‍മ നാലാം നമ്പറിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. തിലകിനെ കളിപ്പിച്ചില്ലെങ്കില്‍ മലയാളി താരം സഞ്ജു സാംസണെ സ്‌പെഷലിസ്റ്റ് ബാറ്ററായി നാലാം നമ്പറില്‍ കളിപ്പിക്കാനും സാധ്യതയുണ്ട്. റിങ്കു സിംഗ് ആകും അഞ്ചാം നമ്പറില്‍ ഫിനിഷര്‍ ആയി ഇറങ്ങുക. വിക്കറ്റ് കീപ്പറായി സഞ്ജുവിനെക്കാള്‍ സാധ്യത ജിതേഷ് ശര്‍മക്ക് തന്നെയാണ്. ദക്ഷിണാഫ്രിക്കയ്ക്കെതിരായ ടി20 പരമ്പരയില്‍ ജിതേഷ് ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തിരുന്നു.
രോഹിത് തിരിച്ചത്തെുമ്പോള്‍ ഓപ്പണിംഗില്‍ ആരൊക്കെയാണ് ഉൾപ്പെടുത്തുക എന്ന കാര്യത്തിൽ വ്യക്തതയില്ല. രോഹിത്തിനു വേണ്ടി ശുഭ്മാന്‍ ഗില്ലോ യശസ്വി ജയ്‌സ്വാളോ ഓപ്പണര്‍ സ്ഥാനത്തു നിന്ന് മാറികൊടുക്കണം. വിരാട് കോലി മൂന്നാം നമ്പറില്‍ കളിക്കുമെന്ന് ഉറപ്പായതിനാല്‍ ഗില്ലോ ജയ്‌സ്വാളോ ഒരാള്‍ മാത്രമെ പ്ലേയിംഗ് ഇലവനില്‍ ഉൾപ്പെടുകയുള്ളു. മലയാളി താരം സഞ്ജു സാംസണ് പ്ലേയിംഗ് ഇലവനില്‍ ഇടമുണ്ടാകുമോ എന്നും ആരാധകര്‍ ഉറ്റുനോക്കുന്നു. ദക്ഷിണാഫ്രിക്കക്കെതിരായ ടി20 പരമ്പരയില്‍ കളിച്ച ജിതേഷ് ശര്‍മയും വിക്കറ്റ് കീപ്പറായി സഞ്ജുവിനൊപ്പം ടീമിൽ ഉൾപ്പെട്ടിട്ടുണ്ട്.
Read Also: കരിയര്‍ ഇല്ലാതാക്കുമെന്ന് ലളിത് മോദി ഭീഷണിപ്പെടുത്തി; വെളിപ്പെടുത്തലുമായി മുൻ താരം