കൊച്ചി: നടനും നിർമാതാവുമായ സൗബിൻ ഷാഹിറിന്റെ പറവ ഫിലിംസിന്റെ ഓഫിസിൽ ആദായ നികുതി വകുപ്പിന്റെ റെയ്ഡ്. പറവ ഫിലിംസിന്റെ സാമ്പത്തിക ഇടപാടുകളാണ് പരിശോധിക്കുന്നത്. നികുതി റിട്ടേൺ ഫയൽ ചെയ്തിട്ടില്ല, കണക്കുകൾ മറച്ചുവെച്ചു എന്നിങ്ങനെയുള്ള കാര്യങ്ങൾ ആദായ നികുതി വകുപ്പ് ചൂണ്ടിക്കാട്ടി.(Income Tax Department raids at Soubin Shahir’s Parava Films)
പറവ ഫിലിംസിന്റെ ഓഫിസിനു പുറമെ പുല്ലേപ്പടിയിലെ ഡ്രീം ബിഗ് ഡിസ്ട്രിബ്യൂട്ടേഴ്സ് ഓഫീസിലും പരിശോധന നടത്തുകയാണ്. രണ്ടു കമ്പനികളുടെയും സാമ്പത്തിക സ്രോതസ്സുകളെ കുറിച്ചാണു പ്രധാന പരിശോധനയെന്നാണ് വിവരം.
200 കോടി ക്ലബ്ബിൽ കേറിയ മഞ്ഞുമ്മൽ ബോയ്സ് സിനിമയുമായി ബന്ധപ്പെട്ട് കള്ളപ്പണ ഇടപാട് നടന്നുവെന്ന് ആരോപണം ഉയർന്നിരുന്നു. ഇതുമായി ബന്ധപ്പെട്ട് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നടത്തിയ അന്വേഷണത്തിന്റെ ഭാഗമായി സൗബിനെ ചോദ്യം ചെയ്തിരുന്നു.