തുമ്പച്ചെടി തോരൻ കഴിച്ചതിന് പിന്നാലെ യുവതി മരിച്ച സംഭവം; മരണകാരണം വ്യക്തമാക്കി പോലീസ്

ആലപ്പുഴ: തുമ്പച്ചെടി തോരൻ കഴിച്ചതിന് പിന്നാലെ യുവതി മരിച്ചത് ഹൃദയാഘാതത്തെ തുടർന്നാണെന്ന് പൊലീസ്. പോസ്റ്റുമോർട്ടത്തിനുശേഷം ഡോക്ടർമാർ ഇക്കാര്യം അറിയിച്ചതായി ചേർത്തല പൊലീസ് വ്യക്തമാക്കി. ചേർത്തല 17–ാംവാർഡ് ദേവീ നിവാസിൽ ജയാനന്ദന്റെയും മീരാഭായിയുടെയും മകൾ ഇന്ദു (42) ആണ് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചത്.(Incident where the young woman died; The police clarified the cause of death)

ഇന്ദു മരിക്കുന്ന ദിവസം തുമ്പച്ചെടി തോരൻ കഴിച്ചിരുന്നു. തോരൻ കഴിച്ചതു കൊണ്ടാണ് മരണം സംഭവിച്ചതെന്ന സംശയം കുടുംബത്തിനുണ്ടായിരുന്നു. വ്യാഴാഴ്ച രാത്രിയാണ് ഇന്ദുവും കുടുംബവും തോരൻ കഴിച്ചത്. പിന്നാലെ, ഇന്ദുവിന് ശാരീരിക ബുദ്ധിമുട്ട് അനുഭവപ്പെട്ടു. ആദ്യം ചേർത്തലയിലെയും പിന്നീട് കൊച്ചിയിലെയും സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.

ഇന്ദുവിന് പ്രമേഹവും മറ്റ് അസുഖങ്ങളുമുണ്ടായിരുന്നതായി പൊലീസ് പറഞ്ഞു. തുമ്പച്ചെടി തോരൻ കഴിച്ചത് മരണത്തിലേക്ക് നയിച്ചോ എന്ന് ഈ ഘട്ടത്തിൽ വ്യക്തമല്ല. രാസപരിശോധന നടത്തിയാലേ ഇക്കാര്യം വ്യക്തമാകൂ. ഇതിനായി സാംപിളുകൾ ശേഖരിച്ചിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു.

spot_imgspot_img
spot_imgspot_img

Latest news

പീഡന ശ്രമം ചെറുക്കുന്നതിനിടെ കെട്ടിടത്തിൽ നിന്ന് താഴേക്ക് ചാടി; ലോഡ്ജ് ജീവനക്കാരിക്ക് ഗുരുതര പരിക്ക്

സ്വകാര്യ ലോഡ്ജിലെ ജീവനക്കാരിയ്ക്ക് നേരെയാണ് പീഡന ശ്രമം നടന്നത് കോഴിക്കോട്: പീഡനശ്രമത്തിൽ നിന്ന്...

കോഴിക്കോട് സ്വിഗ്ഗി തൊഴിലാളിയെ വെള്ളക്കെട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി

രാത്രി ഭക്ഷണം വിതരണം ചെയ്യാൻ പോകുമ്പോൾ വീണതാകാമെന്നാണ് സൂചന കോഴിക്കോട്: സ്വിഗ്ഗി തൊഴിലാളിയെ...

നഗരമധ്യത്തിൽ പൊലീസുകാരനെ കുത്തിക്കൊലപ്പെടുത്തി; ഒരാൾ പിടിയിൽ; സംഭവം കോട്ടയത്ത്

കോട്ടയം: കോട്ടയത്ത് പൊലീസുകാരനെ കുത്തിക്കൊലപ്പെടുത്തി. ഏറ്റുമാനൂർ കാരിത്താസിനു സമീപത്താണ് സംഭവം. കോട്ടയം വെസ്റ്റ്...

ലഭിച്ചത് പത്ത് പരാതികൾ; ശ്രീതു ഇനി അട്ടക്കുളങ്ങര വനിതാ ജയിലിൽ; റിമാൻഡ് ചെയ്ത് കോടതി

പത്ത് ലക്ഷം രൂപയാണ് ശ്രീതു തട്ടിയെടുത്തത് തിരുവനന്തപുരം: ബാലരാമപുരത്ത് അതിദാരുണമായി കൊല്ലപ്പെട്ട...

Other news

ഇന്ത്യയിൽ തിരിച്ചെത്തി ഓൺലൈൻ ഷോപ്പിംഗ് പ്രേമികളുടെ സ്വന്തം ഷീഇൻ

നീണ്ട 5 വർഷത്തെ നിരോധനത്തിന് ശേഷം ഇന്ത്യയിൽ തിരിച്ചെത്തി ചൈനീസ് ഓൺലൈൻ...

തലയും പിള്ളേരും വീണ്ടും എത്തുന്നു; റി റിലീസിനൊരുങ്ങി മോഹൻലാൽ ചിത്രം ‘ഛോട്ടാ മുംബൈ’

മലയാള ചിത്രങ്ങളുടെ റി റിലീസിംഗ് കാലമാണിപ്പോൾ. വർഷങ്ങൾക്ക് മുൻപ് റിലീസ് ചെയ്ത്...

കോഴിക്കോട് സ്വിഗ്ഗി തൊഴിലാളിയെ വെള്ളക്കെട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി

രാത്രി ഭക്ഷണം വിതരണം ചെയ്യാൻ പോകുമ്പോൾ വീണതാകാമെന്നാണ് സൂചന കോഴിക്കോട്: സ്വിഗ്ഗി തൊഴിലാളിയെ...

കാരണമറിയില്ല, ഗാനമേള കണ്ട് മടങ്ങിയ 18 കാരൻ പുഴയിൽ ചാടി മരിച്ചു; പോലീസും ഫയർഫോഴ്സും എത്തിയത് രണ്ട് മണിക്കൂറിന് ശേഷം

തിരുവനന്തപുരം: വട്ടിയൂർകാവിൽ യുവാവ് പുഴയിൽ ചാടി മരിച്ചു. വട്ടിയൂർക്കാവ് തൊഴുവൻകോട് ആരിക്കോണം...

യു.കെ കമ്പനികളിൽ നിക്ഷേപം നടത്തിയവരുടെ ശ്രദ്ധയ്ക്ക്! ട്രംപിന്റെ നയങ്ങൾ നിങ്ങളെയും ബാധിച്ചേക്കാം

കാനഡയിൽ നിന്നും മെക്‌സിക്കോയിൽ നിന്നും ചെനയിൽ നിന്നുമൊക്കെയുള്ള ഇറക്കുമതിയ്ക്ക് ട്രംപ് ഏർപ്പെടുത്തുന്ന...

വളർത്തു നായയെ വെട്ടിക്കൊന്ന് സിറ്റൗട്ടിൽ ഇട്ടു; അയൽവാസിയായ യുവാവിനെതിരെ പരാതി

തിരുവനന്തപുരം: നെയ്യാറ്റിൻകര മരിയാപുരത്ത് വളർത്തു നായയെ വെട്ടിക്കൊലപ്പെടുത്തിയതായി ആക്ഷേപം. മരിയാപുരം സ്വദേശി...
spot_img

Related Articles

Popular Categories

spot_imgspot_img