web analytics

തിരുവല്ലയിൽ കയർ കഴുത്തിൽ കുരുങ്ങി ബൈക്ക് യാത്രികൻ മരിച്ച സംഭവം; കരാറുകാരൻ അറസ്റ്റിൽ

പത്തനംതിട്ട: തിരുവല്ലയിൽ റോഡിനു കുറുകെ കെട്ടിയ കയർ കഴുത്തിൽ കുരുങ്ങി ബൈക്ക് യാത്രക്കാരനായ യുവാവ് മരിച്ച സംഭവത്തില്‍ കരാറുകാരനെ അറസ്റ്റ് ചെയ്തു. തിരുവല്ല കവിയൂർ സ്വദേശി പി കെ രാജനെയാണ് അറസ്റ്റ് ചെയ്തത്. സുരക്ഷാ മുന്നറിയിപ്പുകൾ ഇല്ലാതെ റോഡിന് കുറുകെ കയർ കെട്ടിയത് അപകടകാരണമായി എന്ന് പൊലീസ് പറഞ്ഞു. (Incident where a young man died after rope tangled around neck; The contractor was arrested)

സംഭവത്തില്‍ കരാറുകാരൻ ഉൾപ്പെടെ ആറ് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇന്നലെ വൈകിട്ടാണ് ദാരുണ സംഭവം നടന്നത്.ആലപ്പുഴ തകഴി സ്വദേശി സെയ്ദ് (32) ആണ് മരിച്ചത്. ഭാര്യയ്ക്കും രണ്ടു മക്കള്‍ക്കുമൊപ്പം ബൈക്കിൽ യാത്ര ചെയ്യുമ്പോഴാണ് അപകടം നടന്നത്. കഴുത്തില്‍ കയര്‍ കുരുങ്ങിയതിനെ തുടര്‍ന്ന് സെയ്ദ് റോഡിലേക്ക് തെറിച്ചുവീഴുകയായിരുന്നു.

അപകടത്തിൽ വീണ് പരിക്കേറ്റ ഭാര്യയെയും മക്കളെയും ആശുപത്രിയില്‍ പ്രാഥമിക ചികിത്സ നൽകി വിട്ടയച്ചിരുന്നു. തിരുവല്ല മുത്തൂര്‍ സര്‍ക്കാര്‍ സ്‌കൂളിലെ മരം മുറിക്കുന്നതുമായി ബന്ധപ്പെട്ട് വാഹനങ്ങള്‍ തടയുന്നതിനു വേണ്ടിയാണ് റോഡിന് കുറുകെ കയർ കെട്ടിയിരുന്നത്.

spot_imgspot_img
spot_imgspot_img

Latest news

ബംഗ്ലാദേശിൽ പെട്രോൾ പമ്പിൽ ജോലിക്കിടെ കാറിടിച്ച് ഹിന്ദു യുവാവിനെ കൊലപ്പെടുത്തി

ബംഗ്ലാദേശിൽ പെട്രോൾ പമ്പിൽ ജോലിക്കിടെ കാറിടിച്ച് ഹിന്ദു യുവാവിനെ കൊലപ്പെടുത്തി ധാക്ക: ബംഗ്ലാദേശിലെ...

ബലാത്സംഗ കേസിൽ ജയിലിൽ ‘തുടരും’… രാഹുൽ മാങ്കൂട്ടത്തിലിന് ജാമ്യമില്ല

ബലാത്സംഗ കേസിൽ ജയിലിൽ ‘തുടരും’… രാഹുൽ മാങ്കൂട്ടത്തിലിന് ജാമ്യമില്ല തിരുവല്ല: പീഡനക്കേസിൽ റിമാൻഡിലായ...

മനുഷ്യരായിട്ടും സർക്കാരിന്റെ അതിദാരിദ്ര്യ പട്ടികയിലും വോട്ടർ പട്ടികയിലും ഇവരുടെ പേരുകളില്ല; ജനിക്കുന്നതും മരിക്കുന്നതും പുഴയോരത്ത്; ആറളത്തെ കാഴ്ചകൾ

മനുഷ്യരായിട്ടും സർക്കാരിന്റെ അതിദാരിദ്ര്യ പട്ടികയിലും വോട്ടർ പട്ടികയിലും ഇവരുടെ പേരുകളില്ല; ജനിക്കുന്നതും...

ആശാവർക്കർമാർ കൂലി കൂട്ടി ചോദിച്ചപ്പോൾ കൊഞ്ഞനംകുത്തിയവർ ജയിൽപുള്ളികൾക്ക് നൽകുന്നത്…

ആശാവർക്കർമാർ കൂലി കൂട്ടി ചോദിച്ചപ്പോൾ കൊഞ്ഞനംകുത്തിയവർ ജയിൽപുള്ളികൾക്ക് നൽകുന്നത്… തൃശൂർ: സംസ്ഥാനത്തെ...

ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിരോധ കരാർ; 114 റഫാൽ ജെറ്റുകൾ കൂടി വാങ്ങാൻ ഇന്ത്യ

ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിരോധ കരാർ; 114 റഫാൽ ജെറ്റുകൾ കൂടി...

Other news

Related Articles

Popular Categories

spot_imgspot_img