ഇടുക്കി തൊടുപുഴയിൽ പുലര്‍ച്ചെ കടതുറക്കാനായി പോയ വ്യാപാരിയെ ബൈക്കിലെത്തി ആക്രമിച്ചു; മാലപൊട്ടിച്ചെടുത്തു കടന്നു; യുവാവിനായി തിരച്ചിൽ

ഇടുക്കി തൊടുപുഴയിൽ പുലര്‍ച്ചെ കടതുറക്കാനായി പോയ വ്യാപാരിയെ ബൈക്കിലെത്തിയ മോഷ്ടാവ് ആക്രമിച്ച് കഴുത്തില്‍ കിടന്ന മാല പൊട്ടിച്ച ശേഷം കടന്നുകളഞ്ഞു. തൊടുപുഴ മുതലക്കോടത്ത് ഇന്നലെ രാവിലെയായിരുന്നു സംഭവം.( In Thodupuzha, a businessman was attacked on a bike while he went to open the door in the morning)

മുതലക്കോടത്ത് ടിജെ ബേക്കറി നടത്തുന്ന പെട്ടേനാട് തോട്ടുപുറത്ത് വര്‍ഗീസിന്റെ (കുട്ടി- 75) കഴുത്തില്‍ക്കിടന്ന മൂന്നു പവന്റെ മാലയാണു നഷ്ടമായത്. ഇന്നലെ രാവിലെ 5.30ന് വര്‍ഗീസ് കട തുറക്കാനായി മുതലക്കോടത്തെ ബേക്കറിയിലെക്ക് വരുമ്പോഴായിരുന്നു സംഭവം. എന്നും പുലര്‍ച്ചെ 5.30ഓടെയാണ് വര്‍ഗീസ് കട തുറക്കാന്‍ പോകുന്നത്. ഇത് മനസിലാക്കിയാണ് മോഷ്ടാവ് എത്തിയതെന്ന് കരുതുന്നു.

ബൈക്കില്‍ പിന്നാലെയെത്തിയ മോഷ്ടാവ് വര്‍ഗീസിന്റെ കഴുത്തില്‍ തോര്‍ത്തിട്ട് കുരുക്കിയ ശേഷം മാല പൊട്ടിക്കാന്‍ ശ്രമിച്ചു. അപ്രതീക്ഷിതമായ നീക്കത്തില്‍ പകച്ചെങ്കിലും വര്‍ഗീസ് ചെറുത്തുനിന്നു. മല്‍പ്പിടുത്തതിനിടയില്‍ മോഷ്ടാവിന്റെ ഷര്‍ട്ട് കീറി.

ഇതിനിടെ മോഷ്ടാവ് കൈയില്‍ കരുതിയിരുന്ന വാക്കത്തികൊണ്ടു വര്‍ഗീസിനെ ആക്രമിക്കാന്‍ തുനിഞ്ഞു. ഇതോടെ വര്‍ഗീസ് ഭയന്ന് പിന്മാറിയതോടെ സ്വര്‍ണമാലയുമായി മോഷ്ടാവ് കടന്നുകളയുകയായിരുന്നു.

മുതലക്കോടത്തെത്തിയ വര്‍ഗീസിനെ സമീപവാസിയായ ഷിബു പുത്തന്‍പുരയ്ക്കലാണ് ആശുപത്രിയില്‍ എത്തിച്ചത്. മോഷ്ടാവിന്റെ ആക്രമണത്തില്‍ വര്‍ഗീസിന്റെ തലയ്ക്കും മുഖത്തും ദേഹത്തും പരിക്കേറ്റു. മോഷ്ടാവ് മുഖംമൂടി ധരിച്ചിരുന്നതിനാല്‍ മുഖം കാണാനായില്ലെന്നും വര്‍ഗീസ് പറഞ്ഞു. തൊടുപുഴ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

spot_imgspot_img
spot_imgspot_img

Latest news

സന്തോഷത്തിന്റെയും സമൃദ്ധിയുടേയും നിറവിൽ ഇന്ന് തിരുവോണം: ആഘോഷത്തിമിർപ്പിൽ ലോക മലയാളികൾ

സന്തോഷത്തിന്റെയും സമൃദ്ധിയുടേയും നിറവിൽ ഇന്ന് തിരുവോണം: ആഘോഷത്തിമിർപ്പിൽ ലോക മലയാളികൾ സന്തോഷത്തിന്റെയും സമൃദ്ധിയുടേയും...

അമേരിക്ക ഇന്ത്യയോട് മാപ്പു പറയണമെന്ന് എഡ്വേഡ് പ്രൈസ്

അമേരിക്ക ഇന്ത്യയോട് മാപ്പു പറയണമെന്ന് എഡ്വേഡ് പ്രൈസ് വാഷിങ്ടൺ: ഇരുപത്തൊന്നാം നൂറ്റാണ്ടിന്റെ ആഗോള...

വീട് ജപ്തി ചെയ്തു; ഒരു കുടുംബം പെരുവഴിയിൽ

വീട് ജപ്തി ചെയ്തു; ഒരു കുടുംബം പെരുവഴിയിൽ കൊച്ചി ∙ ലോൺ തിരിച്ചടവ്...

എണ്ണ വില ബാരലിന് 4 ഡോളർ കുറയും

എണ്ണ വില ബാരലിന് 4 ഡോളർ കുറയും ന്യൂഡല്‍ഹി: റഷ്യയിൽ നിന്ന് ഇന്ത്യയിലേക്കുള്ള...

കൂടുതൽ യുവതികൾ ഗർഭഛിദ്രത്തിന് ഇരയായി

കൂടുതൽ യുവതികൾ ഗർഭഛിദ്രത്തിന് ഇരയായി തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് മുൻ അധ്യക്ഷനും എംഎൽഎയുമായ...

Other news

നിയന്ത്രണംവിട്ട കാര്‍ സ്കൂട്ടറുകളിൽ ഇടിച്ചു; മകൾക്കൊപ്പം സ്‌കൂട്ടറിൽ യാത്ര ചെയ്ത അമ്മയ്ക്ക് ദാരുണാന്ത്യം

നിയന്ത്രണംവിട്ട കാര്‍ സ്കൂട്ടറുകളിൽ ഇടിച്ചു; മകൾക്കൊപ്പം സ്‌കൂട്ടറിൽ യാത്ര ചെയ്ത അമ്മയ്ക്ക്...

ശിൽപാ ഷെട്ടിക്കും ഭർത്താവിനുമെതിരെ ലുക്ക്ഔട്ട് നോട്ടീസ്

ശിൽപാ ഷെട്ടിക്കും ഭർത്താവിനുമെതിരെ ലുക്ക്ഔട്ട് നോട്ടീസ് മുംബൈ: വഞ്ചനാക്കേസിൽ ബോളിവുഡ് താരം ശിൽപാ...

വക്കീലിൻ്റെ വീട്ടിൽ മോഷണം; കൊണ്ടുപോയത് രണ്ടു ചാക്ക് പച്ച ഏലക്ക: പ്രതികൾ അറസ്റ്റിൽ

വക്കീലിൻ്റെ വീട്ടിൽ മോഷണം; കൊണ്ടുപോയത് രണ്ടു ചാക്ക് പച്ച ഏലക്ക: പ്രതികൾ...

പൂക്കച്ചവടക്കാരന് കുത്തേറ്റു

പൂക്കച്ചവടക്കാരന് കുത്തേറ്റു തിരുവനന്തപുരം: മുല്ലപ്പൂവ് വിറ്റതുമായി ബന്ധപ്പെട്ട തര്‍ക്കത്തെ തുടർന്ന് പൂക്കച്ചവടക്കാരന് കുത്തേറ്റു....

ഒറ്റക്കൊമ്പന്റെ വിളയാട്ടത്തിൽ മൂന്നാർ; നാൾക്കുനാൾ വർധിക്കുന്ന കാട്ടാനശല്യത്തിൽ പൊറുതിമുട്ടി ജനം

ഒറ്റക്കൊമ്പന്റെ വിളയാട്ടത്തിൽ മൂന്നാർ; നാൾക്കുനാൾ വർധിക്കുന്ന കാട്ടാനശല്യത്തിൽ പൊറുതിമുട്ടി ജനം മൂന്നാറിലെ വിനോദ...

മദ്യപിച്ചെത്തിയ ആൾ ഡോക്ടറെയും സുരക്ഷാ ജീവനക്കാരനെയും കയ്യേറ്റം ചെയ്തു; സംഭവം ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിൽ

മദ്യപിച്ചെത്തിയ ആൾ ഡോക്ടറെയും സുരക്ഷാ ജീവനക്കാരനെയും കയ്യേറ്റം ചെയ്തു; സംഭവം ഒറ്റപ്പാലം...

Related Articles

Popular Categories

spot_imgspot_img