വേനൽച്ചൂടിൽ ദാഹമകറ്റാൻ കേരളം കുടിച്ചു തീർത്തത് 100 കോടി രൂപയുടെ കുപ്പിവെള്ളം. 2023 ജനുവരി മുതൽ ഓഗസ്റ്റ് വരെയുള്ള എട്ട് മാസത്തെ കണക്കാണിത്. കേരളത്തിലെ ആവശ്യം മുന്നിൽ കണ്ട് സ്വദേശികളും വൻകിട കമ്പനികളും കൂടുതൽ വെള്ളം വിപണിയിൽ എത്തിച്ചിരുന്നു. ഓണത്തിനു മാത്രം 20 ശതമാനം അധിക വിൽപ്പനയാണ് സംസ്ഥാനത്ത് നടന്നതെന്ന് വ്യാപാരികൾ പറഞ്ഞു.സാധാരണ ഫെബ്രുവരി മുതൽ മേയ് വരെയാണ് സംസ്ഥാനത്ത് കുപ്പിവെള്ള വ്യാപാരം കൂടുതലായി നടക്കുന്നത്. എന്നാൽ, ഇത്തവണ ചൂട് കൂടിയതും ഉത്സവാഘോഷങ്ങളും വിൽപ്പന ഉയർത്തി. ചൂട് വീണ്ടും ഉയർന്നാൽ വിൽപ്പന ഉയരുമെന്നാണ് വ്യാപാരികൾ പറയുന്നത്. കേരളത്തിൽ ഒരു ലിറ്ററിന്റെ കുപ്പിവെള്ളത്തിനാണ് ആവശ്യം കൂടുതൽ. ദിവസം ഒരു ലിറ്ററിന്റെ ഏതാണ്ട് 60,000 കുപ്പിവെള്ളമാണ് സംസ്ഥാനത്ത് വിൽക്കുന്നതെന്നാണ് കണക്കാക്കുന്നത്. ചില ദിവസങ്ങളിൽ വിൽപ്പന ഉയരും. കൂടുതലും വിനോദസഞ്ചാര കേന്ദ്രങ്ങളിലും ടൗൺ കേന്ദ്രീകരിച്ചുമാണ് വിൽപ്പന.ഓഫീസുകളിലും വീടുകളിലുമാണ് 20 ലിറ്റർ വെള്ളത്തിന്റെ ജാറിന് ആവശ്യം. 60 രൂപ മുതലാണ് ഇവയുടെ വില. ഇതിൽ ഏറ്റവും കൂടുതൽ വിൽപ്പന എറണാകുളം ജില്ലയിലാണ്. ദിവസം 20,000 ലിറ്റർ വെള്ളത്തിന്റെ ജാറാണ് എറണാകുളത്ത് മാത്രം വിൽക്കുന്നത്. എറണാകുളം കഴിഞ്ഞാൽ തിരുവനന്തപുരം, കോഴിക്കോട്, തൃശ്ശൂർ ജില്ലകളിലും 20 ലിറ്റർ വെള്ളത്തിന്റെ ജാറിന് ആവശ്യക്കാരുണ്ട്. നഗരങ്ങൾ കേന്ദ്രീകരിച്ചാണ് ഇത്തരം വെള്ളത്തിന്റെ വിൽപ്പന കൂടുതൽ.
കൂട്ടുകാരനൊപ്പം ഗായിക രഞ്ജിനി ജോസ് മൂന്നാറിൽ ; ചിത്രങ്ങൾ