ഭോപ്പാൽ: മധ്യപ്രദേശിൽ വൈസ് ചാൻസലർമാർ ഇനി കുലഗുരു എന്നറിയപ്പെടും. പേരുമാറ്റത്തിന് മന്ത്രിസഭ അംഗീകാരം നൽകി. രാജ്യത്തിന്റെ സംസ്‌കാരത്തെയും ഗുരുപരമ്പര സമ്പ്രദായത്തെയും സൂചിപ്പിക്കുന്നതാണ് പേരുമാറ്റമെന്ന് മുഖ്യമന്ത്രി മോഹൻ യാദവ് പറഞ്ഞു.In Madhya Pradesh, Vice Chancellors will now be known as Kulaguru
തിങ്കളാഴ്ച ചേർന്ന മന്ത്രിസഭായോഗമാണ് പേരുമാറ്റം ഐകകണ്‌ഠ്യേന അംഗീകരിച്ചത്. ഈ മാസം ഗുരുപൂർണിമ ആഘോഷിക്കുന്നതിനാൽ സർവകലാശാലകളുടെ വൈസ് ചാൻസലർമാരെ കുലഗുരു എന്ന് വിശേഷിപ്പിക്കാൻ തീരുമാനിച്ചതായും മറ്റ് ചില സംസ്ഥാനങ്ങളും ഈ പേരുമാറ്റത്തിൽ താത്പര്യം പ്രകടിപ്പിച്ച് വിശദാംശങ്ങൾ തേടിയതായും മുഖ്യമന്ത്രി പറഞ്ഞു.