സ്ത്രീ വേഷത്തിലെത്തി വോട്ട് രേഖപ്പെടുത്തി വോട്ടറുടെ പ്രതിഷേധം. കൊല്ലം എഴുകോൺ സ്വദേശിയായ രാജേന്ദ്രപ്രസാദ് ആണ് വ്യത്യസ്ത പ്രതിഷേധം നടത്തിയത്. വോട്ടർ പട്ടികയിൽ ലിംഗം സ്ത്രീ എന്ന രേഖപ്പെടുത്തിയതിൽ പ്രതിഷേധിച്ചാണ് സ്ത്രീ വേഷത്തിലെത്തി വോട്ട് ചെയ്തത്. ”ഇലക്ഷൻ കമ്മീഷൻ ഓഫ് ഇന്ത്യയെ ധിക്കരിക്കാൻ ഇവിടെ ആർക്കും അധികാരമില്ല. ഇലക്ഷൻ കമ്മീഷൻ ഓഫ് ഇന്ത്യ ഞാനൊരു സ്ത്രീയാണെന്ന് പറയുന്നു. അതുകൊണ്ടുതന്നെ സ്ത്രീയായി ഞാൻ വോട്ട് ചെയ്യുന്നു. എതിരഭിപ്രായം പറയരുത്” . രാജേന്ദ്രപ്രസാദ് പറയുന്നു. തലയിൽ മുടി കുറവായതിനാൽ ആണ് ഹെൽമറ്റ് വെച്ചതെന്നും ഇദ്ദേഹം പറയുന്നു.
Read also: എന്നാലും ഇതൊക്കെ ഒരു കാരണമാണോ ? വരന് രണ്ടിന്റെ ഗുണന പട്ടിക അറിയില്ല; വിവാഹം വേണ്ടെന്ന് വെച്ച് വധു !