News4media TOP NEWS
വാട്ടർ അതോറിറ്റിയുടെ ബോര്‍ഡ് വെച്ച് ചന്ദനം കടത്താന്‍ ശ്രമം; അഞ്ചുപേർ പിടിയിൽ 3 മണിക്കൂറില്‍ കൂടുതല്‍ എഴുന്നള്ളിക്കരുത്; തലപ്പൊക്ക മത്സരം, പുഷ്പവൃഷ്ടി, അഭിവാദ്യം ചെയ്യല്‍ തുടങ്ങിയവയ്ക്കും നിയന്ത്രണം; ആനയെഴുന്നള്ളിപ്പിൽ വിശദമായ മാര്‍ഗനിര്‍ദേശങ്ങളുമായി ഹൈക്കോടതി സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം; ശക്തമായ മഴയ്ക്ക് സാധ്യത; 11 ജില്ലകളില്‍ മുന്നറിയിപ്പ് മൂന്നാറിൽ മാലിന്യം തേടിയെത്തി ആനക്കൂട്ടം; പകൽസമയത്തും എത്തും: എന്തുചെയ്യണമെന്നറിയാതെ നാട്ടുകാർ

ഓരോ പോലീസ് സ്റ്റേഷനുകളിലും തുരുമ്പെടുത്ത് കിടക്കുന്നത് കോടികളുടെ വാഹനങ്ങൾ

ഓരോ പോലീസ് സ്റ്റേഷനുകളിലും തുരുമ്പെടുത്ത് കിടക്കുന്നത് കോടികളുടെ വാഹനങ്ങൾ
November 7, 2024

ലക്ഷങ്ങൾ വിലവരുന്ന വാഹനങ്ങളാണ് കേരളത്തിൽ ഏതൊരു പോലീസ് സ്റ്റേഷനുകളിലും  തുരുമ്പെടുത്ത് നശിക്കുന്നത്. വിവിധ കേസുകളിലും അപകടങ്ങളിലും പെട്ട് പൊലീസും എക്‌സൈസും പിടിച്ചെടുത്തിരിക്കുന്ന  കോടിക്കണക്കിന് രൂപയുടെ തൊണ്ടിമുതലുകൾ തരുമ്പെടുത്ത് കാണുന്നത് ഹൃ​ദയഭേദകമായ  കാഴ്ച്ചയാണ്.

നഗരത്തിലെ സ്റ്റേഷനുകളിൽ മാത്രം ഇത്തരത്തിൽ 1000 ത്തോളം വാഹനങ്ങളുണ്ട്. ഓരോ സ്റ്റേഷനുകളിലും 200ലധികം വാഹനങ്ങൾ വരും. പ്രതികൾ ഉപേക്ഷിച്ചതുൾപ്പെടെ കൂടുതലും ഇരുചക്രവാഹനങ്ങളാണ്.

വർഷങ്ങളായി സ്റ്റേഷൻ വളപ്പിലും പരിസരത്തുമായി പിടിച്ചിട്ടിരിക്കുന്ന വാഹനങ്ങൾ  ഇഴജന്തുകളുടെയും തെരുവുനായ്ക്കളുടെയും താവളമായി മാറിയിരിക്കുന്നു. റോഡരികിലെ വാഹനങ്ങൾ സാമൂഹിക വിരുദ്ധരും താവളമാക്കുന്നു. റോഡരികിൽ പിടിച്ചിടുന്ന വാഹനങ്ങൾ ഗതാഗത തടസമുണ്ടാക്കുന്നതായി ആരോപണമുണ്ട്. ഇത്തരം വാഹനങ്ങളുടെ ടയറുകൾ, ബാറ്ററി, മ്യൂസിക് സിസ്റ്റം തുടങ്ങിയവ കളവുപോകുന്നത് നിത്യ സംഭവമായി മാറി. കൂട്ടിയിടുന്ന വാഹനങ്ങൾ തീപിടിത്തത്തിന് കാരണമാകുന്നു. വാഹനങ്ങൾ നീക്കം ചെയ്യാൻ സ്‌പെഷ്യൽ ടീമും, വേർതിരിച്ചുള്ള ഡാറ്റയും ഇല്ലാത്തതാണ് പൊലീസിന് തലവേദനയും പേരുദോഷവും ഉണ്ടാക്കുന്നു.

സർക്കാർ നിർദ്ദേശം കടലാസിൽ

പിടിച്ചെടുക്കുന്ന വാഹനങ്ങൾ കോടതി ആവശ്യപ്പെട്ടാലല്ലാതെ കസ്റ്റഡിയിൽ സൂക്ഷിക്കരുതെന്ന സർക്കാർ നിർദ്ദേശം പലപ്പോഴും പാലിക്കപ്പെടുന്നില്ല. പിടിച്ചെടുത്ത വാഹനത്തിന്റെ ഫോട്ടോയെടുത്ത് രണ്ടാഴ്ചയ്ക്കകം നടപടി പൂർത്തിയാക്കി കോടതിയിൽ എത്തിക്കണമെന്നാണ് നിർദ്ദേശം. കോടതി ആവശ്യപ്പെട്ടില്ലെങ്കിൽ വാഹനങ്ങൾ കസ്റ്റഡിയിൽ സൂക്ഷിക്കേണ്ട. വിട്ടുകൊടുക്കാനാണ് നിർദ്ദേശമെങ്കിൽ രണ്ടുമാസത്തിനകവും ലേലത്തിൽ വിൽക്കാനാണെങ്കിൽ ആറുമാസത്തിനകവും നടപടി പൂർത്തിയാക്കണം.

ഓട്ടോറിക്ഷ, കാർ, ലോറി, ടിപ്പർ, ടെമ്പോ ട്രാവലർ, ബസ്, ജീപ്പ്, ഇരുചക്രവാഹനങ്ങൾ കേസുകൾ.

1.കൈകാണിച്ച് നിർത്താത്ത വാഹനങ്ങൾ

2.ഡ്രൈവർ മദ്യപിച്ച് ഓടിച്ചവ

3.കുറ്റകൃത്യങ്ങളിൽ അകപ്പെട്ടവ

4.മണൽകടത്തിയ വാഹനങ്ങൾ

ലേലം ചെയ്യാൻ 487 വാഹനങ്ങൾ

ജില്ലയിലെ വിവിധ പൊലീസ് സ്റ്റേഷനുകളിൾ അവകാശികളില്ലാതെ സൂക്ഷിച്ചിരിക്കുന്നത് 487 വാഹനങ്ങൾ. 30 വരെ ആരും അവകാശവാദം ഉന്നയിക്കാത്ത പക്ഷം, അൺക്ലെയിംഡ് വാഹനങ്ങളായി പരിഗണിച്ച് ഇലേലം ചെയ്യും. അവകാശവാദം ഉന്നയിക്കുന്ന വ്യക്തിക്ക് രേഖകൾ സഹിതം അതാത് സ്റ്റേഷൻ ഹൗസ് ഓഫീസർ മുമ്പാകെ ഹാജരായി വാഹനം ഏറ്റെടുക്കാം. എംഎസ്ടിസി ലിമിറ്റഡിന്റെ വെബ്‌സൈറ്റായ www.mstccommerce.com മുഖേനയാണ് കോഴിക്കോട് സിറ്റി പൊലീസ് ഇലേലം നടത്തുക. വാഹനങ്ങളിൽ ഏതാനും കാറുകളും ഓട്ടോറിക്ഷയും ഒഴികെ എല്ലാം ഇരുചക്ര വാഹനങ്ങളാണ്. ഫോൺ: 0495-2722673.

English summary : In every police station, there are vehicles worth crores parked.

Related Articles
News4media
  • Kerala
  • News
  • Top News

വാട്ടർ അതോറിറ്റിയുടെ ബോര്‍ഡ് വെച്ച് ചന്ദനം കടത്താന്‍ ശ്രമം; അഞ്ചുപേർ പിടിയിൽ

News4media
  • Kerala
  • News
  • Top News

3 മണിക്കൂറില്‍ കൂടുതല്‍ എഴുന്നള്ളിക്കരുത്; തലപ്പൊക്ക മത്സരം, പുഷ്പവൃഷ്ടി, അഭിവാദ്യം ചെയ്യല്‍ തുടങ്ങി...

News4media
  • Kerala
  • News
  • Top News

സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം; ശക്തമായ മഴയ്ക്ക് സാധ്യത; 11 ജില്ലകളില്‍ മുന്നറിയിപ്പ്

News4media
  • Kerala
  • News

വാതിലിനും കട്ടിളക്കും ഇടയിൽ കൈ കുടുങ്ങി; വേദനകൊണ്ട് വാവിട്ട് കരഞ്ഞ്  പിഞ്ചുകുഞ്ഞ്; ഒന്നേകാൽ വയസുകാരി...

News4media
  • Cricket
  • Kerala
  • News
  • Sports

പാകിസ്താൻ സ്പിന്നര്‍ സഖ്‌ലൈന്‍ മുഷ്താഖിൻ്റെ ശിഷ്യൻ; ഏഷ്യാ കപ്പ്‌  അണ്ടർ-19 ഇന്ത്യൻ ടീമിൽ ഇടംനേടി  മല...

News4media
  • Cricket
  • Kerala
  • News
  • Sports

കൂച്ച് ബെഹാറില്‍ ക്യാപ്റ്റന്‍ അഹമ്മദ് ഇമ്രാന് സെഞ്ച്വറി; അദ്വൈത് പ്രിന്‍സിന് അര്‍ദ്ധ സെഞ്ച്വറി; കേരള...

News4media
  • Kerala
  • News

യുകെയിൽ വീസ വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടി; പോലീസ് പിടികൂടിയെങ്കിലും ​ഗർഭിണിയാണെന്ന കാരണത്താൽ കോടതി ...

© Copyright News4media 2024. Designed and Developed by Horizon Digital

[bws_google_captcha]