‘സ്ത്രീ സമൂഹത്തിന്റെ ന്യായമായ അവകാശത്തിന് നേർക്ക് സർക്കാർ മുഖം തിരിക്കുന്നത് ലജ്ജാകരം’; ആശമാർക്ക് ഐക്യദാർഢ്യവുമായി ഐ.എഫ്.ഡബ്‌ള്യൂ.ജെ

തിരുവനന്തപുരം: സെക്രട്ടറിയേറ്റിനു മുന്നിൽ 56 ദിവസമായി നിരാഹാരമുൾപ്പെടെയുള്ള സമരം നയിക്കുന്ന ആശ വർക്കർമാർക്ക് ഐക്യദാ‌ർഢ്യവുമായി ഇൻഡ്യൻ ഫെഡറേഷൻ ഓഫ് വർക്കിംഗ് ജേർണലിസ്റ്റ് സംസ്ഥാന ഘടകം. ആശമാരുടെ അനിശ്ചിതകാല സമരത്തിന് ഐക്യദാർഢ്യവുമായി സെക്രട്ടറിയേറ്റ് പരിസരത്ത് നിന്നും ബാനറുമായി സംഘടനഭാരവാഹികൾ മുദ്രാവാക്യം വിളിച്ച് പ്രകടനം നടത്തി.

സമരപന്തലിന് മുന്നിൽ സംഘടിപ്പിച്ച ഐകൃദാർഢ്യ സദസ് സംസ്ഥാന പ്രസിഡന്റ് എ.പി ജിനൻ ഉദ്ഘാടനം ചെയ്തു. സ്ത്രീ സമൂഹത്തിന്റെ ന്യായമായ അവകാശത്തിന് നേർക്ക് സർക്കാർ മുഖം തിരിക്കുന്നത് ലജ്ജാകരമാണെന്നും തൊഴിലാളി സമൂഹത്തിന് വേണ്ടി നിരവധി സമരപോരാട്ടങ്ങൾ നയിച്ച ഇടതു പ്രസ്ഥാനം സമരം നീട്ടികൊണ്ടുപോകുന്നത് ഇടതു ആശയങ്ങളെ ബലികഴിപ്പിക്കുന്നതിന് തുല്യമാണെന്ന് നേതാക്കൾ പ്രതികരിച്ചു.

സമരത്തിൽ രാഷ്ട്രീയം കാണാതെ സമരം ചർച്ച് ചെയ്ത് ഒത്തുതീർപ്പാക്കണമെന്നും ഐ.എഫ്.ഡബ്യൂ.ജെ മാധ്യമ കൂട്ടായ്മ സർക്കാരിനോട് ആവശ്യപ്പെട്ടു. വൈസ് പ്രസിഡന്റ് ചെമ്പകശ്ശേരി ചന്ദ്രബാബു അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി തെക്കൻ സ്റ്റാർ ബാദുഷ, ട്രഷറർ അബൂബക്കർ, നേതാക്കളായ സാം അലക്സ്, ഷീബാ സൂര്യ, ഐ.എഫ്.ഡബ്യൂ.ജെ അംഗങ്ങളായ സജ്ജാദ് സഹീർ, ആനന്ദ്, സുമേഷ് കൃഷ്ണൻ, റെജി വാമദേവൻ എന്നിവർ സംസാരിച്ചു.

ജില്ലാ ഘടകം പ്രതിനിധി പ്രേംകുമാർ.എം.എസ് നന്ദി പറഞ്ഞു. ജില്ലയിൽ നിന്നും നിരവധി ഐ.എഫ്.ഡബ്യൂ.ജെ അംഗങ്ങൾ ആശാവർക്കർമാർക്ക് ഐക്യദാർഢ്യമറിയിച്ചു.

spot_imgspot_img
spot_imgspot_img

Latest news

സ്ത്രീകളെ സ്പർശിക്കാനും സഹായിക്കാനും വിസമ്മതിച്ചു

സ്ത്രീകളെ സ്പർശിക്കാനും സഹായിക്കാനും വിസമ്മതിച്ചു കാബൂൾ: അഫ്​ഗാനിസ്ഥാനിലെ ഭൂകമ്പ മേഖലകളിൽ ദുരന്തബാധിതരായ സ്ത്രീകൾ...

സന്തോഷത്തിന്റെയും സമൃദ്ധിയുടേയും നിറവിൽ ഇന്ന് തിരുവോണം: ആഘോഷത്തിമിർപ്പിൽ ലോക മലയാളികൾ

സന്തോഷത്തിന്റെയും സമൃദ്ധിയുടേയും നിറവിൽ ഇന്ന് തിരുവോണം: ആഘോഷത്തിമിർപ്പിൽ ലോക മലയാളികൾ സന്തോഷത്തിന്റെയും സമൃദ്ധിയുടേയും...

അമേരിക്ക ഇന്ത്യയോട് മാപ്പു പറയണമെന്ന് എഡ്വേഡ് പ്രൈസ്

അമേരിക്ക ഇന്ത്യയോട് മാപ്പു പറയണമെന്ന് എഡ്വേഡ് പ്രൈസ് വാഷിങ്ടൺ: ഇരുപത്തൊന്നാം നൂറ്റാണ്ടിന്റെ ആഗോള...

വീട് ജപ്തി ചെയ്തു; ഒരു കുടുംബം പെരുവഴിയിൽ

വീട് ജപ്തി ചെയ്തു; ഒരു കുടുംബം പെരുവഴിയിൽ കൊച്ചി ∙ ലോൺ തിരിച്ചടവ്...

എണ്ണ വില ബാരലിന് 4 ഡോളർ കുറയും

എണ്ണ വില ബാരലിന് 4 ഡോളർ കുറയും ന്യൂഡല്‍ഹി: റഷ്യയിൽ നിന്ന് ഇന്ത്യയിലേക്കുള്ള...

Other news

കാലിക്കറ്റിനെ വീഴ്ത്തി കൊച്ചി ഫൈനലില്‍

കാലിക്കറ്റിനെ വീഴ്ത്തി കൊച്ചി ഫൈനലില്‍ തിരുവനന്തപുരം: തിരുവനന്തപുരം: കെസിഎല്‍ ഫൈനലില്‍ ഏരീസ് കൊല്ലം...

ഇന്നും ഒറ്റപ്പെട്ട മഴ, ശക്തമായ കാറ്റിനും സാധ്യത

ഇന്നും ഒറ്റപ്പെട്ട മഴ, ശക്തമായ കാറ്റിനും സാധ്യത തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട...

സ്ത്രീകളെ സ്പർശിക്കാനും സഹായിക്കാനും വിസമ്മതിച്ചു

സ്ത്രീകളെ സ്പർശിക്കാനും സഹായിക്കാനും വിസമ്മതിച്ചു കാബൂൾ: അഫ്​ഗാനിസ്ഥാനിലെ ഭൂകമ്പ മേഖലകളിൽ ദുരന്തബാധിതരായ സ്ത്രീകൾ...

Related Articles

Popular Categories

spot_imgspot_img