താലിമാല, യുഎസ് ഡോളർ, സൗദി റിയാൽ, 40 ലക്ഷം രൂപ; കണക്ക് നോക്കിയാൽ കണ്ണ് തള്ളും; മെട്രോയിൽ യാത്ര ചെയ്തവർ മറന്നു വെച്ച സാധനങ്ങൾ

ന്യൂഡൽഹി: കഴിഞ്ഞ വർഷം ഡൽഹി മെട്രോയിൽ യാത്ര ചെയ്തവർ മറന്നു വെച്ച സാധനങ്ങളുടെ കണക്ക് നോക്കിയാൽ കണ്ണ് തള്ളും. 40 ലക്ഷം രൂപ, 89 ലാപ്‌ടോപ്പ്, 193 മൊബൈൽ ഫോണുകൾ തുടങ്ങി 9 താലിമാല വരെയുണ്ട് പട്ടികയിൽ.

പലരും മെട്രോ സ്‌റ്റേഷനിലെ എക്‌സറേ ബാഗേജ് സ്‌കാനറിന് സമീപത്താണ് സാധനങ്ങൾ മറന്നുപോകുന്നത്. സ്‌കാനർ ട്രോളിയിൽ സാധനങ്ങൾ കയറ്റി അകത്തു പ്രവേശിക്കുമ്പോൾ മെട്രോ ട്രെയിനിൽ പ്രവേശിക്കാനുള്ള തിടുക്കത്തിൽ സാധനങ്ങൾ എടുക്കാൻ മറക്കുന്നവരാണ് ഭൂരിഭാഗം പേരും.

ഇത്തരത്തിൽ പലതവണയായി ലഭിച്ച പണമെല്ലാം കൂട്ടിയാണ് തുക 40.74 ലക്ഷത്തിന് അടുത്തെത്തിയത്. ലാപ്‌ടോപ്പുകൾക്കും മൊബൈൽ ഫോണുകൾക്കും പുറമേ 40 വാച്ചുകളും ലഭിച്ചിരുന്നു. 13 ജോഡി പാദസരമുൾപ്പെടെയുള്ള വെള്ളി ആഭരണങ്ങളും മോതിരങ്ങളും വളകളുമെല്ലാം ഈ പട്ടികയിൽ പെടും.

യുഎസ് ഡോളർ, സൗദി റിയാൽ ഉൾപ്പെടെ വിദേശ കറൻസികളും മെട്രോയിൽ നിന്ന് ലഭിച്ചിട്ടുണ്ട്. ചില യാത്രക്കാർ സാധനങ്ങൾ തിരിച്ചെടുക്കാൻ വന്നിട്ടുണ്ട്. ഭൂരിഭാഗം ആളുകളും പിന്നീട് ഇത് അന്വേഷിച്ചിട്ടു വന്നിട്ടേയില്ല.

കഴിഞ്ഞ ദിവസം മെട്രോ അധികൃതർ പുറത്തു വിട്ട കണക്ക് പ്രകാരമാണ് ഇത്രയധികം സാധനങ്ങൾ യാത്രക്കാർ മറന്നു വെച്ചെന്നു പുറം ലോകം അറിയുന്നത്.

spot_imgspot_img
spot_imgspot_img

Latest news

ജഗ്ദീപ് ധൻകറിന് പകരം തരൂർ!

ജഗ്ദീപ് ധൻകറിന് പകരം തരൂർ! ന്യൂഡൽഹി: ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകർ അപ്രതീക്ഷിതമായി രാജിവച്ചതോടെ...

മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദൻ അന്തരിച്ചു

തിരുവനന്തപുരം: മുൻ മുഖ്യമന്ത്രിയും മുതിർന്ന സിപിഎം നേതാവുമായ വി എസ് അച്യുതാനന്ദൻ...

അതുല്യയുടെ മരണം; ഭർത്താവിനെതിരെ കൊലക്കുറ്റം

അതുല്യയുടെ മരണം; ഭർത്താവിനെതിരെ കൊലക്കുറ്റം ഷാർജയിലെ ഫ്ലാറ്റിൽ മരിച്ച നിലയിൽ...

നൂറ്റാണ്ടിലെ ഏറ്റവും വലിയ സൂര്യഗ്രഹണം

നൂറ്റാണ്ടിലെ ഏറ്റവും വലിയ സൂര്യഗ്രഹണം പ്രകൃതിയുടെ അത്ഭുത പ്രതിഭാസങ്ങളിൽ ഒന്നാണ് സൂര്യ​ഗ്രഹണവും ചന്ദ്ര​ഗ്രഹണവും....

Other news

മുങ്ങിയ തങ്ങളുടെ പടക്കപ്പൽ തപ്പിയെടുത്ത് ബ്രിട്ടൺ !

മുങ്ങിയ തങ്ങളുടെ പടക്കപ്പൽ തപ്പിയെടുത്ത് ബ്രിട്ടൺ ! ഒന്നാം ലോകയുദ്ധകാലത്ത് ജർമനി മുക്കിയ...

ഭിന്നശേഷി സൗഹൃദ ആപ്പ് വരുന്നു

ഭിന്നശേഷി സൗഹൃദ ആപ്പ് വരുന്നു തിരുവനന്തപുരം: തിരുവനന്തപുരം റെയിൽവേ ഡിവിഷൻ ഭിന്നശേഷി സൗഹൃദമാകാൻ...

ധർമസ്ഥല; മലയാളി‌‌യുടെ മരണത്തിലും ദുരൂഹത

ധർമസ്ഥല; മലയാളി‌‌യുടെ മരണത്തിലും ദുരൂഹത ബെംഗളൂരു: ധർമസ്ഥലയിൽ ബൈക്ക് ഇടിച്ചു മരിച്ച മലയാളി‌‌യുടെ...

ചെസ് ലോകകപ്പിന് ഇന്ത്യ വേദിയാകും

ചെസ് ലോകകപ്പിന് ഇന്ത്യ വേദിയാകും ന്യൂഡൽഹി: ഈ വർഷത്തെ ചെസ് ലോകകപ്പിന് ഇന്ത്യ...

ലിഫ്റ്റിനുള്ളിൽ മൂത്രമൊഴിച്ചു; വീഡിയോ വൈറൽ

ലിഫ്റ്റിനുള്ളിൽ മൂത്രമൊഴിച്ചു; വീഡിയോ വൈറൽ മുംബൈ: ഫ്ളാറ്റിലെ ലിഫ്റ്റിനുള്ളിൽ മൂത്രമൊഴിച്ച യുവാവ് സിസിടിവിയിൽ...

മലയാളി ഡോക്ടർ അബുദാബിയില്‍ മരിച്ചനിലയില്‍

മലയാളി ഡോക്ടർ അബുദാബിയില്‍ മരിച്ചനിലയില്‍ അബുദാബി: കണ്ണൂര്‍ തളാപ്പ് സ്വദേശിനിയായ ഡോക്ടർ അബുദാബിയില്‍...

Related Articles

Popular Categories

spot_imgspot_img