ജാതിയും മതവും നോക്കാതെ സ്വന്തം പഞ്ചായത്തിലെ 22 സ്ഥാപനങ്ങൾക്ക് സൗജന്യമായി 12 എക്കറോളം ഭൂമി നൽകിയ പ്രഭാകരൻ നായർ (90) വിടവാങ്ങി. Idukki’s own Prabhakaran Nair has passed away
ഇരട്ടയാർ പഞ്ചായത്തിലെ ചെമ്പക പ്പാറയിലെ 12 ഏക്കറോളം ഭൂമി യാണ് വിവിധ സ്ഥാപനങ്ങൾക്ക് ദാനം ചെയ്തത് . സർക്കാർ സ്ഥാപനങ്ങൾ, ക്രൈസ്തവ ദേവാലയങ്ങൾ, എൻ.എസ്.എസ്.കരയോഗം, എസ്.എൻ.ഡി.പി.ഗുരുമന്ദിരം, കായിക ക്ലബ്ബുകൾ, പാർട്ടി ഓഫീസ് തുടങ്ങിയവയ്ക്ക് എല്ലാം സരസ്വതി ഭവനിൽ പ്രഭാകരൻ നായർ ഭൂമിനൽകി.
മുസ്ലിം പ്രാതിനിധ്യമില്ലാത്ത പഞ്ചായത്തിൽ മുസ്ലീം വിഭാഗത്തിൽ പെട്ട ഒരു വ്യക്തിക്ക് കൂടി ആവശ്യപെ ട്ടാൽ ഭൂമി നൽകുമെന്ന് അദ്ദേഹം പറഞ്ഞിരുന്നു. ബനാറസ് ഹിന്ദു സർവകലാ ശാലയിൽ ഇൻറർമീഡിയറ്റിനുശേ ഷം 1959-ലാണ് പ്രഭാകരൻനായർ ചെമ്പകപ്പാറയിലേക്കു വന്നത്.
ഭാര്യ: സരസ്വതിയമ്മ (കുളത്തൂർമൂഴി ആര്യാട്ട് മുല്ലക്കൽ കുടുംബാംഗം) . മക്കൾ: ജയശ്രീ, രാജശ്രീ, വിജയശ്രീ , ജിതശ്രീ. മരുമക്കൾ : രഘുദേവ് നെടുവേലിൽ നെടുംകുന്നം , ജെ .രമേശ് കുമാർ മൗട്ടത്ത് അടൂർ, സജീവ് സഞ്ജയ് തൃക്കൊടിത്താനം , വിനോദ് കുമാർ തടത്തിലാങ്കൽ (കേരളാ പോലീസ് ) പുറ്റടി .സംസ്കാരം ശനിയാഴ്ച ഉച്ചകഴിഞ്ഞ് മൂന്നിന് വീട്ടുവളപ്പിൽ.