web analytics

മോഷണം ആരോപിച്ച് ഐസ്ക്രീം ഫാക്ടറിയിലെ തൊഴിലാളികൾക്ക് ക്രൂരമർദ്ദനം; നഖങ്ങൾ വലിച്ചു കീറി, വൈദ്യുതാഘാതമേൽപ്പിച്ചു: പരാതി

മോഷണക്കുറ്റം ആരോപിച്ച് ഐസ്ക്രീം ഫാക്ടറിയിലെ രണ്ട് തൊഴിലാളികളെ കടയുടമയും സഹായിയും ക്രൂരമായി പീഡിപ്പിക്കുകയും നഖങ്ങൾ വലിച്ചു കീറിയെടുക്കുകയും, വൈദ്യുതാഘാതമേൽപ്പിക്കുകയും ചെയ്തതായി പരാതി. രാജസ്ഥാനിലാണ് സംഭവം.

രാജസ്ഥാനിലെ ഭിൽവാര ജില്ലയിൽ നിന്നുള്ള തൊഴിലാളികളായ അഭിഷേക് ഭാമ്പി, വിനോദ് ഭാമ്പി എന്നിവരെയാണ് ക്രൂരമായി മർദ്ദിച്ചത്.

മോഷണക്കുറ്റം ആരോപിച്ച് തൊഴിലാളികളുടെ നഖങ്ങൾ വലിച്ചു കീറിയെടുക്കുകയും, വൈദ്യുതാഘാതമേൽപ്പിക്കുകയും ചെയ്തതായി പോലീസ് പറഞ്ഞു. ഫാക്ടറി ഉടമ ഛോട്ടു ഗുർജാറും സഹായി മുകേഷ് ശർമ്മയും ചേർന്നാണ് ക്രൂരമായി പീഡിപ്പിച്ചത്.

ഏപ്രിൽ 14 aanuസംഭവം നടന്നത്. സിവിൽ ലൈൻസ് പോലീസ് സ്റ്റേഷൻ പരിധിയിയിലെ ഛോട്ടു ഗുർജാറിന്റെ ഉടമസ്ഥതയിലുള്ള ഐസ്ക്രീം ഫാക്ടറിയിൽ മോഷണം നടത്തിയെന്ന് ആരോപിച്ചായിരുന്നു ക്രൂരത.

രണ്ട് തൊഴിലാളികൾക്കുമെതിരെ മോഷണം നടത്തിയെന്ന് പറഞ്ഞ് ഇരുവരുടെയും വസ്ത്രം ഊരിക്കളഞ്ഞു. പിന്നീട് ഇവർക്ക് ഷോക്ക് നൽകി, നഖങ്ങൾ പറിച്ചെടുത്തു.

വാഹനം വാങ്ങുന്നതിനായി തൊഴിലാളികളിലൊരാൾ 20,000 രൂപ പണം അഡ്വാൻസായി ഉടമയോട് ആവശ്യപ്പെട്ടിരുന്നു. ഉടമ വിസമ്മതിച്ചപ്പോൾ, ജോലി ഉപേക്ഷിക്കാൻ തീരുമാനിച്ചു. ഇക്കാര്യം ഉടമയോട് പറഞ്ഞപ്പോഴാണ് ക്രൂരമായി ഇത്തരത്തിൽ പെരുമാറിയതെന്നാണ് തൊഴിലാളികൾ പറയുന്നത്.

പീഡനത്തിന്റെ വീഡിയോ ദൃശ്യങ്ങൾ സമൂഹ മാധ്യമത്തിൽ പ്രചരിക്കുന്നുണ്ട്. അർദ്ധ നഗ്നനായ ഒരാളെ ഷോക്കടിപ്പിക്കുന്നതും മർദിക്കുകയും ചെയ്യുന്നതായിവീഡിയോ ക്ലിപ്പിൽ കാണിക്കുന്നുണ്ടെന്നു
പോലീസ് പറഞ്ഞു.

പീഡനത്തിനിരയായ സെഹ്‌ഷം ഇരുവരും രക്ഷപ്പെട്ട് അവരുടെ ജന്മനാട്ടിൽ എത്തി ഗുലാബ്പുര പോലീസ് സ്റ്റേഷനിൽ പരാതി നൽകുകയായിരുന്നു.

തുടർന്ന് രാജസ്ഥാൻ പോലീസ് “സീറോ” എഫ്‌ഐആർ രജിസ്റ്റർ ചെയ്തു. ഇത് ഇരകൾക്ക് ഏത് പോലീസ് സ്റ്റേഷനിലും പരാതി നൽകാൻ അനുവദിക്കുന്നു. തുടർനടപടികൾക്കായി കേസ് കോർബ പോലീസിന് കൈമാറുകയും ചെയ്തുവെന്ന് പോലീസ് പറഞ്ഞു.

spot_imgspot_img
spot_imgspot_img

Latest news

കലാപം തുടങ്ങി 864 ദിവസങ്ങൾക്കുശേഷം മോദി ഇന്ന് മണിപ്പൂരിൽ

കലാപം തുടങ്ങി 864 ദിവസങ്ങൾക്കുശേഷം മോദി ഇന്ന് മണിപ്പൂരിൽ ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദി...

പണിമുടക്കി ഇന്‍കം ടാക്‌സ് വെബ്‌സൈറ്റ്

പണിമുടക്കി ഇന്‍കം ടാക്‌സ് വെബ്‌സൈറ്റ് 2024-25 സാമ്പത്തിക വർഷത്തേക്കുള്ള ആദായനികുതി റിട്ടേൺ (ഐടിആർ)...

സ്ഥിരം മദ്യപാനികളുടെ 20രൂപ കളികൾ

സ്ഥിരം മദ്യപാനികളുടെ 20രൂപ കളികൾ തിരുവനന്തപുരം: കേരളത്തിൽ മദ്യവിൽപ്പനയ്ക്കായി പരീക്ഷണാടിസ്ഥാനത്തിൽ ആരംഭിച്ച ‘പ്ലാസ്റ്റിക്...

അമ്മയ്ക്ക് ചെലവിന് പണം നൽകിയില്ല

അമ്മയ്ക്ക് ചെലവിന് പണം നൽകിയില്ല കാസർകോട്: അമ്മയ്ക്ക് ചെലവിന് നൽകാത്തതിന്റെ പേരിൽ മകനെ...

ശബരിമല പ്രക്ഷോഭം: 6000 കേസ്, 12912 പ്രതികൾ

ശബരിമല പ്രക്ഷോഭം: 6000 കേസ്, 12912 പ്രതികൾ പത്തനംതിട്ട: ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ട്...

Other news

ശിവ കൃഷ്ണമൂർത്തി വിട വാങ്ങി

ശിവ കൃഷ്ണമൂർത്തി വിട വാങ്ങി കോട്ടയം: “മഴ മഴ, കുട കുട… മഴ...

മനുഷ്യരെ ആക്രമിക്കുന്ന വന്യമൃഗങ്ങളെ കൊന്നൊടുക്കാൻ അനുമതി!

മനുഷ്യരെ ആക്രമിക്കുന്ന വന്യമൃഗങ്ങളെ കൊന്നൊടുക്കാൻ അനുമതി! കേരളത്തിലെ മലയോര മേഖലകളിൽ വർഷങ്ങളായി തുടരുന്ന...

മൂന്നാം ക്ലാസുകാരന്റെ ഉത്തരക്കടലാസ് പങ്കുവെച്ച് മന്ത്രി

മൂന്നാം ക്ലാസുകാരന്റെ ഉത്തരക്കടലാസ് പങ്കുവെച്ച് മന്ത്രി കോഴിക്കോട്: വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി സോഷ്യൽ...

ദുബായിലെ പരീക്ഷണം വിജയം കണ്ടു: വിമാനത്താവളങ്ങളില്‍ പാസ്സ്‌പോര്‍ട്ട് പരിശോധനകള്‍ക്കും ലഗേജ് സ്‌കാനിംഗിനുമായി ഇനി സമയം കളയേണ്ട…!

ദുബായിലെ പരീക്ഷണം വിജയം കണ്ടു: വിമാനത്താവളങ്ങളില്‍ പാസ്സ്‌പോര്‍ട്ട് പരിശോധനകള്‍ക്കും ലഗേജ് സ്‌കാനിംഗിനുമായി...

ഗണേശോത്സവത്തിനിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി

ഗണേശോത്സവത്തിനിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി ബെംഗളൂരു: ഗണേശോത്സവ ഘോഷയാത്രയ്ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി എട്ട് പേർ...

സദാചാര ആക്രമണം; ദമ്പതികൾക്കെതിരെ യുവതി

സദാചാര ആക്രമണം; ദമ്പതികൾക്കെതിരെ യുവതി കൊല്ലം: കൊട്ടാരക്കരയിൽ സദാചാര ആക്രമണം നേരിട്ട ദമ്പതികൾക്കെതിരെ...

Related Articles

Popular Categories

spot_imgspot_img