ഫോണിൽ സംസാരിച്ചതിന് പിന്നാലെ ട്രാക്കിൽ തല വെച്ച് കിടന്നു; മേഘയുടെ മരണത്തിൽ ദുരൂഹതയേറുന്നു

തിരുവനന്തപുരം: രാജ്യാന്തര വിമാനത്താവളത്തിലെ എമിഗ്രേഷൻ വിഭാഗം ഐബി ഉദ്യോഗസ്ഥയായ ട്രെയിനിന് മുന്നിൽ ജീവനൊടുക്കിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. റിട്ട.ഗവ.ഐ.ടി.ഐ പ്രിൻസിപ്പൽ മധുസൂദനന്റെയും പാലക്കാട് കലക്ടറേറ്റ് ജീവനക്കാരി നിഷയുടെയും ഏക മകൾ മേഘയാണ് മരിച്ചത്. തിരുവനന്തപുരത്തേക്ക് വരികയായിരുന്ന ജയന്തി ജനത എക്സ്‌‌പ്രസാണ് മേഘയെ ഇടിച്ചത്.

അപകടത്തിന്റെ തലേ ദിവസം നൈറ്റ് ഡ്യൂട്ടി കഴിഞ്ഞ് വിമാനത്താവളത്തിൽ നിന്ന് ഇറങ്ങിയതായിരുന്നു മേഘ. ഫോണിൽ സംസാരിച്ച് നടക്കുന്നതിനിടെ മേഘ ട്രെയിൻ വരുന്നത് കണ്ട് പെട്ടെന്ന് ട്രാക്കിനു കുറകെ തലവച്ച് കിടക്കുകയായിരുന്നു എന്നാണ് ലോക്കാ പൈലറ്റ് പറയുന്നത്. സംഭവ സമയം ആരോടാണ് ഫോണിൽ സംസാരിച്ചതെന്ന് കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്.

ട്രെയിൻ തട്ടിയതിനെ തുടർന്ന് മേഘയുടെ മൊബൈൽ ഫോൺ പൂർണമായും തകർന്നിരുന്നു. ഇനി സൈബർ പൊലീസിന്റെ സഹായത്തോടെ വിവരങ്ങൾ ശേഖരിക്കാനാണ് നീക്കം. ഫൊറൻസിക് സയൻസ് കോഴ്സ് പൂർത്തിയാക്കിയ മേഘ ഒരു വർഷം മുൻപാണ് എമിഗ്രേഷൻ ഐബിയിൽ ജോലി നേടിയത്. കാരയ്ക്കാക്കുഴി ക്ഷേത്രത്തിലെ ഉത്സവത്തിൽ പങ്കെടുക്കാൻ ഒരു മാസം മുൻപാണ് അവസാനമായി മേഘ നാട്ടിലെത്തി മടങ്ങിയത്.

മൃതദേഹം മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് കൈമാറി. സംസ്കാരം ഇന്നു രാവിലെ 11ന് വീട്ടുവളപ്പിൽ നടക്കും.

spot_imgspot_img
spot_imgspot_img

Latest news

കാൻസറിനുള്ള വാക്സിൻ കണ്ടുപിടിച്ച് റഷ്യ

കാൻസറിനുള്ള വാക്സിൻ കണ്ടുപിടിച്ച് റഷ്യ മോസ്കോ: റഷ്യ വികസിപ്പിച്ച കാൻസറിനുള്ള പ്രതിരോധ വാക്സിനായ...

ലിയോ പതിനാലാമൻ മാർപാപ്പക്കൊപ്പം ബലി അർപ്പിച്ച് ഇടുക്കിയിൽ നിന്നുള്ള വൈദികൻ; ഫാ. അഫ്രേം കുന്നപ്പളളിയും വിശുദ്ധരുമായുള്ള ബന്ധം…

ലിയോ പതിനാലാമൻ മാർപാപ്പക്കൊപ്പം ബലി അർപ്പിച്ച് ഇടുക്കിയിൽ നിന്നുള്ള വൈദികൻ വത്തിക്കാൻ: ലിയോ...

ഈ മാസത്തെ വൈദ്യുതി ബിൽ ഷോക്കടിക്കും

ഈ മാസത്തെ വൈദ്യുതി ബിൽ ഷോക്കടിക്കും തിരുവനന്തപുരം: സെപ്തംബറിൽ വൈദ്യുതി ബില്ലിൽ യൂണിറ്റിന്...

അമീബിക് മസ്തിഷ്ക ജ്വരം; 45 കാരന്‍ മരിച്ചു

അമീബിക് മസ്തിഷ്ക ജ്വരം; 45 കാരന്‍ മരിച്ചു കോഴിക്കോട്: അമീബിക് മസ്തിഷ്ക ജ്വരം...

സ്ത്രീകളെ സ്പർശിക്കാനും സഹായിക്കാനും വിസമ്മതിച്ചു

സ്ത്രീകളെ സ്പർശിക്കാനും സഹായിക്കാനും വിസമ്മതിച്ചു കാബൂൾ: അഫ്​ഗാനിസ്ഥാനിലെ ഭൂകമ്പ മേഖലകളിൽ ദുരന്തബാധിതരായ സ്ത്രീകൾ...

Other news

ഇടുക്കി അടിമാലിയിൽ ഭാര്യയെ വെട്ടിപ്പരിക്കേൽപ്പിച്ച ഭർത്താവ് ആത്മഹത്യ ചെയ്ത നിലയിൽ

ഇടുക്കി അടിമാലിയിൽ; ഭാര്യയെ വെട്ടിപ്പരിക്കേൽപ്പിച്ച ഭർത്താവ് ആത്മഹത്യ ചെയ്ത നിലയിൽ ഇടുക്കി അടിമാലിയിൽ...

അരമണികുലുക്കി കുടവയര്‍ കുലുക്കി ഇന്ന് പുലിക്കൂട്ടമിറങ്ങും

അരമണികുലുക്കി കുടവയര്‍ കുലുക്കി ഇന്ന് പുലിക്കൂട്ടമിറങ്ങും തൃശൂര്‍: ഓണാഘോഷങ്ങളുടെ ഭാഗമായി തൃശൂരിലെ വിശ്വപ്രസിദ്ധമായ...

റിസോർട്ടിലും മൊബൈൽ ഷോപ്പിലും മോഷണം; പ്രതിയെ കുടുക്കിയത് അതിബുദ്ധി

മൊബൈൽ ഷോപ്പിലും മോഷണം നടത്തിയ പ്രതിയെ ശാന്തൻപാറ പോലീസ് അറസ്റ്റ് ചെയ്തു ചിന്നക്കനാലിലെ...

ഇന്ത്യ മുന്നണി ഇലക്ഷൻ അട്ടിമറിക്കുമോ

ഇന്ത്യ മുന്നണി ഇലക്ഷൻ അട്ടിമറിക്കുമോ നാളെ ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ അവസാനഘട്ട ഒരുക്കങ്ങളിലാണ്...

ഓണത്തിന് മലയാളി കുടിച്ചത് 920 കോടിയുടെ മദ്യം

ഓണത്തിന് മലയാളി കുടിച്ചത് 920 കോടിയുടെ മദ്യം തിരുവനന്തപുരം: ഈ വർഷത്തെ ഓണക്കാലത്ത്...

Related Articles

Popular Categories

spot_imgspot_img