ആശിച്ചു മോഹിച്ച് അമ്മയോടൊപ്പം ബൈക്ക് വാങ്ങാൻ പോയി; അമ്മയെ ഷോറൂമിൽ നിർത്തി ടെസ്റ്റ് ഡ്രൈവ്; യൂടേൺ എടുക്കുന്നതിനിടെ അപകടം;മെക്കാനിക്കായ യുവാവിന് ദാരുണാന്ത്യം

വരാപ്പുഴ: അമ്മയെ ഷോറൂമിൽ നിർത്തി ബൈക്ക് ടെസ്റ്റ് ഡ്രൈവിനു പോയ യുവാവിന് അപകടത്തില്‍ ദാരുണാന്ത്യം. വരാപ്പുഴ മുട്ടിനകം കണ്ണാത്തറ വീട്ടിൽ നിധിൻ നാഥൻ (23) ആണ് മരിച്ചത്. അമ്മയെ ഷോറൂമിൽ നിർത്തി നിധിൻ നാഥൻ ബൈക്ക് ടെസ്റ്റ് ഡ്രൈവിനായി പോയപ്പോഴാണ് കടവന്ത്ര എളംകുളത്ത് വച്ച് അപകടമുണ്ടായത്. ബുധനാഴ്ച ഉച്ചയോടെയാണ് അപകടം സംഭവിച്ചത്.
എളംകുളം ഭാഗത്തെത്തി യൂ ടേൺ എടുക്കുന്നതിനിടെ ബൈക്ക് നിയന്ത്രണം വിട്ട് മെട്രോ പില്ലറിൽ ഇടിച്ചാണ് അപകടമുണ്ടായത്. അഞ്ചു മിനിറ്റിലേറെ നേരം റോഡിൽ കിടന്ന നിധിൻ നാഥനെ അതുവഴി വന്ന എക്സൈസിന്റെ വാഹനത്തിലാണ് വൈറ്റിലയിലുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിച്ചത്. നിധിൻ സംഭവ സ്ഥലത്ത് വച്ചു തന്നെ മരിച്ചു.
കളമശ്ശേരി സ്‌കോഡ ഷോറൂമിൽ മെക്കാനിക്കാണ് നിധിൻ നാഥൻ. മൃതദേഹം പോസ്റ്റുമോർട്ടം നടപടികൾക്കായി എറണാകുളം ജനറൽ ആശുപത്രിയിലേക്ക് മാറ്റി. അച്ഛൻ : കാശിനാഥ് ദുരൈ, അമ്മ : ഷൈനി, സഹോദരി: നിഖിന.
spot_imgspot_img
spot_imgspot_img

Latest news

ജയിലിലെ വീഴ്ചകൾ

ജയിലിലെ വീഴ്ചകൾ കണ്ണൂർ: കേരളം കണ്ട അതിക്രൂരനായ കുറ്റവാളി ഗോവിന്ദച്ചാമി ജയിൽ ചാടിയത്...

ഗോവിന്ദച്ചാമി പിടിയിലായ ആശ്വസത്തില്‍ നാട്ടുകാര്‍

ഗോവിന്ദച്ചാമി പിടിയിലായ ആശ്വസത്തില്‍ നാട്ടുകാര്‍ കണ്ണൂർ: സെൻട്രൽ ജയിലിൽ നിന്ന് രക്ഷപ്പെട്ട സൗമ്യ...

ഗോവിന്ദച്ചാമി പിടിയില്‍

ഗോവിന്ദച്ചാമി പിടിയില്‍ കണ്ണൂര്‍: കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന് രക്ഷപ്പെട്ട, സൗമ്യാ വധക്കേസ്...

ഗോവിന്ദചാമി ജയിൽ ചാടി

ഗോവിന്ദചാമി ജയിൽ ചാടി കണ്ണൂർ: ഓടുന്ന ട്രെയിനിൽ നിന്ന് പെൺകുട്ടിയെ തള്ളിയിട്ട് ക്രൂരമായി...

നാവുപിഴയില്‍ ഖേദം പ്രകടിപ്പിച്ച് ശ്രീകണ്ഠന്‍ നായര്‍

നാവുപിഴയില്‍ ഖേദം പ്രകടിപ്പിച്ച് ശ്രീകണ്ഠന്‍ നായര്‍ തിരുവനന്തപുരം: മരിച്ച മുൻ മുഖ്യമന്ത്രി വിഎസ്...

Other news

കമൽഹാസൻ രാജ്യസഭാംഗമായി സത്യപ്രതിജ്ഞ ചെയ്തു

കമൽഹാസൻ രാജ്യസഭാംഗമായി സത്യപ്രതിജ്ഞ ചെയ്തു ന്യൂഡൽഹി: നടനും മക്കൾ നീതി മയ്യം നേതാവുമായ...

ഗോവിന്ദച്ചാമി പിടിയിലായ ആശ്വസത്തില്‍ നാട്ടുകാര്‍

ഗോവിന്ദച്ചാമി പിടിയിലായ ആശ്വസത്തില്‍ നാട്ടുകാര്‍ കണ്ണൂർ: സെൻട്രൽ ജയിലിൽ നിന്ന് രക്ഷപ്പെട്ട സൗമ്യ...

രാജ്യത്തെ ” മിഗ് 21” യുഗാന്ത്യം

രാജ്യത്തെ '' മിഗ് 21'' യുഗാന്ത്യം ആറു പതിറ്റാണ് നീണ്ട എല്ലാ സംഘർഷങ്ങളിലും...

അടുത്ത ദിവസങ്ങളിലും ശക്തമായ മഴ

അടുത്ത ദിവസങ്ങളിലും ശക്തമായ മഴ തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴ തുടരുമെന്ന് മുന്നറിയിപ്പ്....

സ്കൂളിന്റെ മേല്‍ക്കൂര ഇടിഞ്ഞ് വീണ് 4 മരണം

സ്കൂളിന്റെ മേല്‍ക്കൂര ഇടിഞ്ഞ് വീണ് 4 മരണം ജയ്പൂര്‍: സ്കൂൾ കെട്ടിടത്തിന്‍റെ മേല്‍ക്കൂര...

ഭാര്യ മരിച്ചതറിയാതെ 2 ദിവസം വീട്ടിൽ യുവാവ് !

ഭാര്യ മരിച്ചതറിയാതെ 2 ദിവസം വീട്ടിൽ യുവാവ് ബെംഗളൂരു: വീട്ടിലെ കലഹത്തിനിടെ, ഭാര്യയെ...

Related Articles

Popular Categories

spot_imgspot_img