web analytics

ഹൈബ്രിഡ് കഞ്ചാവ് കേസിലെ പ്രതികളെ കസ്റ്റഡിയിൽ വേണം; ഷൈൻ ടോം ചാക്കോയ്ക്ക് കുരുക്ക് മുറുകും

ആലപ്പുഴ: ഹൈബ്രിഡ് കഞ്ചാവ് കേസിലെ പ്രതികളെ കസ്റ്റഡിയിൽ വേണമെന്ന എക്സൈസിന്റെ അപേക്ഷ ആലപ്പുഴ ജില്ലാ കോടതി ഇന്നു പരിഗണിക്കും.

ഷൈൻ ടോം ചാക്കോ അടക്കമുള്ളവർക്ക് ലഹരി സംഘവുമായുള്ള ബന്ധം സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ പ്രതികളിൽ നിന്നും ലഭിക്കുമെന്നാണ് അന്വേഷണ സംഘം കരുതുന്നത്.

കഴിഞ്ഞ ദിവസം ചോദ്യം ചെയ്യലിനിടെ ഹൈബ്രിഡ് കഞ്ചാവ് കേസിലെ ഒന്നാം പ്രതി കണ്ണൂർ സ്വദേശി തസ്‌ലിമ സുൽത്താനയുമായി ബന്ധമുണ്ടെന്നു നടൻ ഷൈൻ ടോം ചാക്കോ പൊലീസിനോട് വെളിപ്പെടുത്തിയിരുന്നു.

മണ്ണഞ്ചേരി മല്ലംവെളി കെ.ഫിറോസ് (26), തസ്‌ലിമയുടെ ഭർത്താവ് സുൽത്താൻ അക്ബർ അലി (43) എന്നിവരാണു കേസിലെ രണ്ടും മൂന്നും പ്രതികൾ.

നടന്മാരായ ഷൈൻ ടോം ചാക്കോയുമായും ശ്രീനാഥ് ഭാസിയുമായും ഇടപാടുകളുണ്ടെന്നായിരുന്നു എന്നാണ് തസ്ലീമ എക്സൈസിന് മൊഴി നൽകിയത്.

ഇതിനെ സാധൂകരിക്കുന്ന തരത്തിൽ ഡിജിറ്റൽ തെളിവുകളും എക്സൈസ് സംഘത്തിന് ലഭിച്ചിരുന്നു. ഷൈൻ ടോം ചാക്കോ ഉൾപ്പടെ രണ്ട് യുവ നടന്മാരുമായി ബന്ധമുണ്ടെന്നും ഇവർക്കൊപ്പം ലഹരി വസ്തുക്കൾ ഉപയോഗിച്ചിട്ടുണ്ടെന്നുമാണ് തസ്ലിമ എക്സൈസിന് നൽകിയ മൊഴി.

തസ്ലിമയുടെ ഫോണിൽ നിന്ന് ഷൈൻ ടോം ചാക്കോയ്ക്ക് യുവതികളുടെ ഫോട്ടോ അയച്ചു നൽകിയതും എക്സൈസ് കണ്ടെത്തിയിരുന്നു.

തസ്ലിമയ്ക്ക് പെൺവാണിഭ സംഘങ്ങളുമായി ബന്ധമുണ്ടെന്നും യുവതികളുടെ ഫോട്ടോ അത്തരത്തിൽ അയച്ചു നൽകിയതാണോ എന്നാണ് അന്വേഷണസംഘം സംശയിക്കുന്നത്.

കഴിഞ്ഞ ദിവസം ഷൈൻ ടോം ചാക്കോയെ പൊലീസ് ചോദ്യം ചെയ്തപ്പോഴും തസ്ലിമയുമായി നടനുള്ള ബന്ധം സംബന്ധിച്ച വ്യക്തമായ സൂചനകൾ ലഭിച്ചു എന്നാണ് റിപ്പോർട്ട്.

തസ്ലീമയുമായി ലഹരി ഇടപാടുകളുണ്ടെന്ന് ഷൈൻ ടോം ചാക്കോ വെളിപ്പെടുത്തിയെന്ന റിപ്പോർട്ടുകൾ ഇതിനിടെ പുറത്തുവന്നിരുന്നു. തസ്ലിമയെ നിരന്തരം വിളിക്കാറുണ്ടെന്നും ഷൈൻ ടോം ചാക്കോ മൊഴിനൽകിയിട്ടുണ്ടെന്നും പുറത്തു വന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

തനിക്ക് ഉപയോഗിക്കാനുള്ള ലഹരിമരുന്ന് തസ്ലിമയിൽനിന്ന് വാങ്ങിയതായി ഷൈൻ ടോം ചാക്കോ പോലീസിനോട് പറഞ്ഞതായാണ് വിവരം.

ലഹരി ഉപയോഗം കൂടിയപ്പോൾ അച്ഛൻ ഇടപെട്ട് കൂത്താട്ടുകളത്തെ ഡീ-അഡിക്ഷൻ സെന്ററിൽ പ്രവേശിപ്പിച്ചു. പക്ഷെ, ഏതാനും ദിവസങ്ങൾ മാത്രമേ ഇവിടെ ചികിത്സയിൽ കഴിഞ്ഞിട്ടുള്ളൂ. ഡീ-അഡിക്ഷൻ സെന്ററിൽനിന്ന് താൻ ചാടിപ്പോരുകയായിരുന്നുവെന്നും നടൻ പോലീസിന് മൊഴി നൽകിയതായാണ് വിവരം.

മാർച്ച് ഒന്നാം തീയതിയാണ് ആലപ്പുഴയിലേക്ക് കൊണ്ടുവന്ന രണ്ടുകോടി രൂപയുടെ ഹൈബ്രിഡ് കഞ്ചാവ് എക്സൈസ് പിടികൂടിയത്.

spot_imgspot_img
spot_imgspot_img

Latest news

പോറ്റിയെ കേറ്റിയ വമ്പൻമാർ കുടുങ്ങുമോ? ശബരിമല സ്വർണക്കൊള്ള ഇഡി അന്വേഷിക്കും

പോറ്റിയെ കേറ്റിയ വമ്പൻമാർ കുടുങ്ങുമോ? ശബരിമല സ്വർണക്കൊള്ള ഇഡി അന്വേഷിക്കും ശബരിമലയിലെ സ്വർണക്കൊള്ളയുമായി...

പിണറായി സർക്കാരിന് വൻ തിരിച്ചടി; എലപ്പുള്ളി ബ്രൂവറി അനുമതി റദ്ദാക്കി ഹൈക്കോടതി

പിണറായി സർക്കാരിന് വൻ തിരിച്ചടി; എലപ്പുള്ളി ബ്രൂവറി അനുമതി റദ്ദാക്കി ഹൈക്കോടതി പാലക്കാട്...

ടിപി കേസ് പ്രതി രജീഷിന് മൂന്ന് മാസത്തിനിടെ രണ്ടാമതും പരോള്‍ അനുവദിച്ച് പിണറായി സർക്കാർ

ടിപി കേസ് പ്രതി രജീഷിന് മൂന്ന് മാസത്തിനിടെ രണ്ടാമതും പരോള്‍ അനുവദിച്ച്...

ഭർത്താവിനെ മർദ്ദിക്കുന്നത് ചോദ്യം ചെയ്തതോടെ നെഞ്ചിൽപിടിച്ച് തള്ളി, കരണത്തടിച്ചു, കള്ളക്കേസിൽ കുടുക്കി; ക്രൂരനായ എസ്.എച്ച്.ഒയ്ക്ക് സസ്പെൻഷൻ

ഭർത്താവിനെ മർദ്ദിക്കുന്നത് ചോദ്യം ചെയ്തതോടെ നെഞ്ചിൽപിടിച്ച് തള്ളി, കരണത്തടിച്ചു, കള്ളക്കേസിൽ കുടുക്കി;...

Other news

Related Articles

Popular Categories

spot_imgspot_img