നീലച്ചിത്ര നടി സ്റ്റോമി ഡാനിയേൽസിനെ സ്വാധീനിക്കാൻ പണം നൽകിയെന്ന കേസിൽ ഡോണാൾഡ് ട്രംപിന് നേരിയ ആശ്വാസം. കേസിന്റെ ശിക്ഷാവിധി കോടതി മാറ്റിവെച്ചതാണ് ട്രംപിന് അനുകൂലമായത്. പ്രസിഡന്റ് സ്ഥാനാർഥിയായ ട്രംപിന് അനുകൂലമാണ് വിധി. (Hush money case: Temporary relief for Trump; Sentencing was deferred)
അന്തിമ വിധി തീരുമാനിക്കാൻ കൂടുതൽ സമയം വേണമെന്ന ജസ്റ്റിസിന്റെ ആവശ്യം സുപ്രീം കോടതി അംഗീകരിക്കുകയായിരുന്നു. പ്രസിഡന്റുമാർക്കുള്ള ഭരണഘടനാ പരിരക്ഷയെ അംഗീകരിച്ചാണ് സുപ്രീം കോടതി ജസ്റ്റിസിനെ ആവശ്യം അംഗീകരിച്ചത്.
Also Read:
മലയിറങ്ങുന്നതിനിടെ ബ്രേക്ക് പൊട്ടി ബസ്സ് ; ഭയചകിതരായി ഓടുന്ന ബസില്‍ നിന്ന് ചാടി യാത്രക്കാര്‍ ! SHOCKING VIDEO
ജമ്മുകശ്മീരിലെ ബനിഹാളില്‍ ചൊവ്വാഴ്ച മലയിറങ്ങുന്നതിനിടെ ബസിന്‍റെ ബ്രേക്ക് പൊട്ടി അപകടം. ബ്രേക്ക് പോയതോടെ ഭയചകിതരായ യാത്രക്കാർ റോഡിലേക്ക് എടുത്തു ചാടി. 10 പേരാണ് ബസിന്‍റെ പിന്‍വശത്തെ വാതിലിലൂടെ ചാടിയത്. സാരമായി പരുക്കേറ്റ ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. (The bus brake broke while going down the mountain; Passengers jumped from the running bus in fear)
ശ്രീനഗറില്‍ നിന്ന് ജമ്മുവിലേക്കുള്ള യാത്രയ്ക്കിടെയാണ് ഇറക്കത്തില്‍ ബ്രേക്ക് നഷ്ടപ്പെട്ടത്. അമര്‍നാഥ് യാത്ര കഴിഞ്ഞ് മടങ്ങിയ തീര്‍ഥാടകര്‍ സഞ്ചരിച്ച വാഹനമാണ് അപകടത്തില്‍പ്പെട്ടതെന്ന് പൊലീസ് അറിയിച്ചു.
ബസിന്‍റെ ബ്രേക്ക് നഷ്ടമായെന്ന് തിരിച്ചറിഞ്ഞ ഡ്രൈവര്‍ അതിസാഹസികമായാണ് വാഹനം സമതലപ്രദേശത്ത് എത്തിച്ചത്. വലിയ അപകടമാണ് ഒഴിവായതെന്നും സംഭവത്തില്‍ അന്വേഷണം നടക്കുകയാണെന്നും പൊലീസ് അറിയിച്ചു. അപകടസമയത്ത് 17 സ്ത്രീകളും ഒരു കുട്ടിയും ഉള്‍പ്പടെ 45 യാത്രക്കാര്‍ ബസിലുണ്ടായിരുന്നു.