യുകെയിൽ മലയാളി ദമ്പതികൾ തമ്മിൽത്തല്ല് ! ഭാര്യയുടെ വേട്ടറ്റ് ഭർത്താവിന് ഗുരുതര പരിക്ക്

യുകെയിൽ മലയാളി ദമ്പതികൾ തമ്മിലുള്ള തർക്കം കയ്യേറ്റത്തിലും കത്തിക്കുത്തിലും കലാശിച്ചു.
ലണ്ടനിലെ ഇല്‍ഫോര്‍ഡില്‍ താമസിക്കുന്ന എറണാകുളം സ്വദേശികളായ ദമ്പതികള്‍ക്കിടയില്‍ ആണ് സംഭവം.

എറണാകുളം സ്വദേശിയായ ഭര്‍ത്താവിന്റെ കൈക്ക് എല്ല് പുറത്തു കാണാനാകും വിധം മാരക മുറിവ് ആണുള്ളത് എന്നാണ് സൂചന. വലിപ്പമേറിയ കത്തി ഉപയോഗിച്ചാണ് യുവതി ഭര്‍ത്താവിനെ ആക്രമിച്ചത്. അതിനാലാണ് എല്ലുവരെ എത്തും വിധത്തില്‍ മുറിവ് ആഴമുള്ളതായി മാറിയത്.

വീട്ടിലെത്തിയ ഭര്‍ത്താവിനെ ഭാര്യ മുന്‍കരുതലോടെ മാരകമായി ആക്രമിക്കുകയായിരുന്നു എന്നാണ് പുറത്തുവരുന്ന വിവരം. ആക്രമണത്തിൽ ഭർത്താവിന് ഗുരുതര പരിക്കേറ്റിട്ടുണ്ട്. പരുക്ക് മാരകമായതിനാല്‍ ആശുപത്രിയില്‍ പോകുന്നതിനു പോലീസിനെ ബന്ധപ്പെട്ടതോടെ ഭാര്യ അറസ്റ്റിലായി എന്നാണ് സൂചന.

എറണാകുളം സ്വദേശികളായ ദമ്പതികള്‍ ഒരു വര്‍ഷമായി സറ്റുഡന്റ് വിസയില്‍ ലണ്ടനില്‍ കഴിയുകയാണ്. ഇരുവരും പോസ്റ്റ് സ്റ്റഡി വിസയിലേക്ക് മാറിയതാണ് പറയപ്പെടുന്നത്. ഭര്‍ത്താവ് ഭാര്യയുടെ ഡിപെന്‍ഡഡ് വിസയില്‍ ആണ്.

ദാമ്പത്യത്തിലെ സംശയമാണ് വഴക്കിനു കാരണമായത് എന്നു പറയപ്പെടുന്നു.vഒട്ടേറെ മലയാളികള്‍ ഒന്നിച്ചു ജീവിക്കുന്ന ഒരു വീട്ടിലാണ് സംഭവം ഉണ്ടായത്.

ദമ്പതികള്‍ക്ക് രണ്ടു കൊച്ചു കുട്ടികള്‍ ഉള്ളതിനാല്‍ യുവതിയെ റിമാന്‍ഡ് ചെയ്താല്‍ കുഞ്ഞുങ്ങളുടെ സംരക്ഷണവും കുഴപ്പത്തിലാകും എന്ന് ഇവരെ അടുത്ത് പരിചയമുള്ളവര്‍ വെളിപ്പെടുത്തുന്നു.

ഭര്‍ത്താവ് ഡിപെന്‍ഡഡ് വിസയില്‍ ആയതിനാല്‍ ഭാര്യയുടെ കേസും തുടര്‍ നടപടികളും ഭര്‍ത്താവിനെയും ബാധിക്കും എന്നതാണ് ഇതിലെ പ്രധാന പ്രശ്നം.

spot_imgspot_img
spot_imgspot_img

Latest news

ഖജനാവ് കാലി, ഈ മാസം വേണം 30000 കോടി; ട്ര​ഷ​റി ക​ടു​ത്ത പ്ര​തി​സ​ന്ധി​യി​ൽ

തി​രു​വ​ന​ന്ത​പു​രം: നടപ്പു സാ​മ്പ​ത്തി​ക വ​ർ​ഷത്തി​ന്റെ അവസാനമായ ഈ മാസം വൻ ചിലവുകളാണ്...

പതറിയെങ്കിലും ചിതറിയില്ല; ചാമ്പ്യൻസ് ട്രോഫിയിൽ വീണ്ടും മുത്തമിട്ട് ഇന്ത്യ

ഏകദിന ക്രിക്കറ്റിൽ ഇന്ത്യയുടെ വിശ്വകിരീടങ്ങളുടെ പട്ടികയിലേക്ക് നാലാമനായി ദുബൈയിൽ നിന്നൊരു ചാമ്പ്യൻസ്...

കാസര്‍കോട് നിന്നും കാണാതായ പെൺകുട്ടിയും യുവാവും തൂങ്ങിമരിച്ച നിലയിൽ

മൂന്നാഴ്ച മുൻപ് കാസര്‍കോട് പൈവളിഗയിൽ നിന്ന് കാണാതായ പെണ്‍കുട്ടിയെയും അയൽവാസിയായ യുവാവിനെയും...

ലഹരിവ്യാപാരവും കടത്തും നടക്കുന്ന 1,377 ബ്ലാക്ക്സ്പോട്ടുകൾ; നിരീക്ഷിക്കാൻ ഡ്രോണുകൾ; മയക്കുമരുന്ന് മാഫിയകളെ പൂട്ടാനുറച്ച് കേരള പോലീസ്

തിരുവനന്തപുരം: സംസ്ഥാനത്ത് ലഹരിവ്യാപാരവും കടത്തും നടക്കുന്ന 1,377 ബ്ലാക്ക്സ്പോട്ടുകൾ കണ്ടെത്തി പൊലീസ്....

ഫർസാനയോട് പ്രണയമല്ല, കടുത്ത പക; ഉമ്മയ്ക്ക് സുഖമില്ലെന്ന് പറഞ്ഞ് വീട്ടിലേക്ക് വിളിച്ചു വരുത്തി; കാരണം വെളിപ്പെടുത്തലുമായി അഫാൻ

തിരുവനന്തപുരം: വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസിൽ പുതിയ വെളിപ്പെടുത്തലുമായി പ്രതി അഫാൻ. പെൺസുഹൃത്തായ ഫർസാനയോട്...

Other news

പാലായിൽ ഓട്ടത്തിനിടെ ബസ് ഡ്രൈവർ കുഴഞ്ഞ് വീണ് മരിച്ചു: ബസ് മരത്തിലിടിച്ച് നിരവധിപ്പേർക്ക് പരിക്ക്

പാലായിൽ ഡ്രൈവിങ്ങിനിടെ സ്വകാര്യ ബസ് ഡ്രൈവർ കുഴഞ്ഞ് വീണ് മരിച്ചു. നിയന്ത്രണം...

ഈ എ.ടി.എമ്മിൽ പിൻ നമ്പർ മാറ്റിയാലും പണം കിട്ടും; ദമ്പതികൾക്ക് ലഭിച്ചത് 20000 രൂപ

കാ​ഞ്ഞ​ങ്ങാ​ട്: എ.​ടി.​എം കാ​ർ​ഡി​ന്റെ പി​ൻ ന​മ്പ​ർ മാ​റാ​നെ​ത്തി​യ ദ​മ്പ​തി​ക​ൾ​ക്ക് എ.​ടി.​എ​മ്മി​ൽ​നി​ന്ന് ലഭിച്ചതാകട്ടെ...

താനൂരിലെ പെൺകുട്ടികളുടെ ദൃശ്യം പ്രചരിപ്പിക്കുന്നവർ കുടുങ്ങും; മുന്നറിയിപ്പുമായി പോലീസ്

മലപ്പുറം: താനൂരിൽ നിന്ന് നാടുവിട്ട പെൺകുട്ടികളുടെ ദൃശ്യങ്ങൾ പ്രചരിപ്പിക്കരുതെന്ന് മുന്നറിയിപ്പ് നൽകി...

ഈ രണ്ടു ജില്ലകളിൽ കള്ളക്കടൽ സാധ്യത; ജാഗ്രതാ നിർദേശം

തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ കള്ളക്കടൽ പ്രതിഭാസത്തിന് സാധ്യതയെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ...

ദ്രോഗട ഇന്ത്യൻ അസോസിയേഷന് പുതിയ നേതൃത്വം

ഇരുപതാം വർഷത്തിലേക്ക് കടക്കുന്ന, ദ്രോഗട ഇന്ത്യൻ അസോസിയേഷൻ ( DMA) പുതിയ...

ചിരിപ്പിക്കാൻ മാത്രമല്ല, അൽപ്പം ചിന്തിക്കാനുമുണ്ട്! ആക്ഷേപഹാസ്യ ചിത്രം ‘പരിവാർ’- മൂവി റിവ്യൂ

ഫ്രാഗ്രന്റ് നേച്ചർ ഫിലിം ക്രിയേഷൻസിന്റെ ബാനറിൽ ഉത്സവ് രാജീവ്, ഫഹദ് നന്ദു...

Related Articles

Popular Categories

spot_imgspot_img