വീട്ടിൽ നിന്നുപോയ ഭാര്യ തിരിച്ചെത്താൻ താമസിക്കുന്നു; ജിപിഎസ് ട്രാക്കർ തപ്പിച്ചെന്ന ഭർത്താവ് കണ്ട കാഴ്ച…!
അമൃത്സർ (പഞ്ചാബ്): കാണാതായ ഭാര്യയെ തേടിയിറങ്ങിയ ഭർത്താവിന് നേരിട്ടത് അപ്രതീക്ഷിതമായ കാഴ്ച. കാമുകനൊപ്പം ഹോട്ടൽമുറിയിൽ കഴിയുന്ന ഭാര്യയെയായിരുന്നു ഭർത്താവ് കണ്ടെത്തിയത്.
പഞ്ചാബിലെ അമൃത്സറിലാണ് സംഭവം നടന്നത്. ഭാര്യയെ ഫോണിൽ നിരന്തരം വിളിച്ചിട്ടും പ്രതികരണം ലഭിക്കാതിരുന്നതോടെയാണ് രവി ഗുലാത്തി എന്ന യുവാവ് അന്വേഷണം ആരംഭിച്ചത്.
കഴിഞ്ഞ ദിവസം ഉച്ചയോടെയാണ് യുവതി വീട്ടിൽ നിന്നു പുറത്തുപോയത്. വൈകിട്ട് 3.30 കഴിഞ്ഞിട്ടും ഭാര്യ ഫോൺ എടുക്കാത്തതോടെ രവിക്ക് ആശങ്ക തോന്നി.
15 മുതൽ 20 തവണ വരെ വിളിച്ചെങ്കിലും മറുപടി ലഭിച്ചില്ല. തുടർന്ന് ഭാര്യ ഉപയോഗിച്ചിരുന്ന സ്കൂട്ടറിൽ സ്ഥാപിച്ചിരുന്ന ജിപിഎസ് ട്രാക്കറിന്റെ സിഗ്നൽ പരിശോധിക്കുകയായിരുന്നു.
ജിപിഎസ് സിഗ്നൽ പിന്തുടർന്നപ്പോൾ സ്കൂട്ടർ ഒരു ഹോട്ടലിനുള്ളിലാണെന്ന് വ്യക്തമായി. ഇതോടെ ഉടൻ തന്നെ രവി ഹോട്ടലിലെത്തി. അവിടെ എത്തിയപ്പോഴാണ് ഭാര്യ മറ്റൊരാളുടെ കൂടെയാണെന്ന് തിരിച്ചറിഞ്ഞത്.
ഹോട്ടൽ മുറിയിൽ വച്ച് ഇരുവരെയും കണ്ടതോടെ രവിയും ഭാര്യയും തമ്മിൽ വാക്കുതർക്കം ഉണ്ടായി. സംഭവസ്ഥലത്ത് കുറച്ചുനേരം സംഘർഷാവസ്ഥ നിലനിന്നതായും റിപ്പോർട്ടുകളുണ്ട്.
സംഭവത്തിന് പിന്നാലെ ഭർത്താവിനൊപ്പം ഇനി ജീവിക്കാൻ താൽപര്യമില്ലെന്നും സ്വന്തം വീട്ടിലേക്ക് പോകണമെന്നുമാണ് യുവതി ആവശ്യപ്പെട്ടത്.
തുടർന്ന് ബന്ധുക്കളെ വിളിച്ചുവരുത്തി യുവതിയെ അവരുടെ കൂടെ അയച്ചതായി റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. സംഭവത്തിൽ പൊലീസിന്റെ ഇടപെടൽ ഉണ്ടായിട്ടില്ലെന്നാണ് സൂചന.
രവിയും ഭാര്യയും 15 വർഷം മുൻപാണ് വിവാഹിതരായത്. ഇവർക്കു മക്കളുമുണ്ട്.
2018-ൽ തന്നെ ഭാര്യയുടെ അവിഹിതബന്ധത്തെക്കുറിച്ച് സംശയം ഉയർന്നിരുന്നുവെന്നും അന്ന് ബന്ധുക്കളെ അറിയിച്ച ശേഷം മക്കളെ ഓർത്ത് വിഷയം ഒതുക്കുകയായിരുന്നുവെന്നും രവി പറഞ്ഞു.
പിന്നീട് ഇത്തരം സംശയങ്ങൾ വീണ്ടും ഉയർന്നതോടെയാണ് ഭാര്യയുടെ സ്കൂട്ടറിൽ ജിപിഎസ് ട്രാക്കർ സ്ഥാപിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.









