web analytics

പോലീസ് ജീപ്പിനു മുന്നിൽ ഡോർ തുറന്നിട്ട് അഭ്യാസം; കോട്ടയം ഈരാറ്റുപേട്ടയിൽ പിടിയിലായത് വൻ ക്രിമിനൽ സംഘം

കഞ്ചാവ് കടത്ത് സംശയിച്ച് പോലീസ് പിന്തുടർന്നതോടെ, ഡോര്‍ തുറന്നടക്കം പോലീസ് വാഹനത്തിന് തടസ്സം സൃഷ്ടിച്ച് ക്രിമിനല്‍ സംഘം. കോട്ടയം ഈരാറ്റുപേട്ടയിലാണ് സംഭവം. കാര്‍ പൊലീസ് ജീപ്പിനു മുന്നില്‍ സംഘം തടസ്സം സൃഷ്ടിക്കുകയായിരുന്നു. (huge criminal gang was caught in Kottayam Eratupetta)

ജിജോ, അഭിലാഷ്, ഷാനാവസ് എന്നിവരെ പിന്നീട് കസ്റ്റഡിയിലെടുത്തു. അപകടകരമായ ഡ്രൈവിങ്, സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ ഡ്യൂട്ടി തടസ്സപ്പെടുത്തി തുടങ്ങിയ വകുപ്പുകള്‍ ചുമത്തി ഇവര്‍ക്കെതിരെ കേസെടുത്തു. നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതികളാണ് പിടിയിലായ ആയുവാക്കൾ.

ALSO READ:

സംസ്ഥാനത്ത് കടലാസ് മുദ്രപ്പത്രങ്ങൾ പഴങ്കഥയാകുന്നു; നിലവിലുള്ള ആധാരമെഴുത്തിന് പകരം ഇനി പുതിയ ടെംപ്ലെറ്റിലേക്ക് കാര്യങ്ങള്‍ മാറും: പുതിയ സംവിധാനം ഇങ്ങനെ:

സംസ്ഥാനത്ത് വസ്തു രജിസ്ട്രേഷന്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ക്ക് കടലാസ് മുദ്രപ്പത്രങ്ങള്‍ പൂര്‍ണമായും ഒഴിവാക്കാന്‍ സര്‍ക്കാര്‍ ഒരുങ്ങുന്നു. ഇതോടെ, നിലവിലുള്ള ആധാരമെഴുത്തിന് പകരം പുതിയ ടെംപ്ലെറ്റിലേക്ക് കാര്യങ്ങള്‍ മാറും. ഇക്കാര്യം ചര്‍ച്ച ചെയ്യാന്‍ ആധാരമെഴുത്തുകാരുമായി മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍ ഈ മാസം 24ന് ചര്‍ച്ച നടത്തും. (Things will change to the new template instead of the existing template)

ടെംപ്ളേറ്റ് സംവിധാനത്തിലേക്ക് മാറുമ്പോള്‍ തൊഴില്‍ പ്രതിസന്ധിയുണ്ടാവുമെന്ന ആധാരമെഴുത്തുകാരുടെ ആശങ്ക അകറ്റാനാണ് ചര്‍ച്ച. കടലാസ് മുദ്രപ്പത്രങ്ങള്‍ ഒഴിവാകുന്നതിനൊപ്പം ആധാര രജിസ്ട്രേഷന്‍ സുതാര്യവും ലളിതവുമാവുമെന്നതാണ് ഇതിന്റെ പ്രത്യേകത. പുത്തന്‍ സംവിധാനം നടപ്പിലാക്കുന്നതിന്റെ പ്രാരംഭ നടപടികളിലേക്ക് സര്‍ക്കാര്‍ കടന്നുകഴിഞ്ഞുവെന്നാണ് അറിയുന്നത്.

സംസ്ഥാനത്ത്ഇപ്പോള്‍ ഉള്ള 22തരം ആധാരണങ്ങൾ പര്യാപ്തമല്ലാത്തതിനാലാണ് പൂര്‍ണമായും ഒഴിവാക്കി ടെംപ്ലേറ്റുകളിലേക്ക് മാറുന്നത്. അതോടെ കൂടുതല്‍ മാതൃകകള്‍ നിലവില്‍ വരികയും ചെയ്യും. ആധാരം ചെയ്യുന്ന വ്യക്തിയുടെ പേര്, വസ്തുവിന്റെ വിവരങ്ങള്‍, സാക്ഷിയെ സംബന്ധിക്കുന്ന വിവരങ്ങള്‍, വസ്തുവിന്റെ മുന്‍കാല രേഖകളിലെ വിവരങ്ങള്‍ എല്ലാം ഉള്‍പ്പെടുത്തി പ്രത്യേക കോളങ്ങളുണ്ടാകും.ആധാരം സംബന്ധിച്ച മറ്റ് വിവരങ്ങളുണ്ടെങ്കില്‍ അത് ചേര്‍ക്കാനുള്ള പ്രത്യേക കോളമുണ്ടാകും.

പഴയപോലെതന്നെ ആധാരമെഴുത്തുകാര്‍ മുഖേനയാവും എഴുത്തുകുത്തുകൾ നടപ്പാക്കുക. ഇഷ്ട ദാനം, ഭാഗപത്രം ഉള്‍പ്പെടെയുള്ളവ ഈ ഭാഗത്ത് രേഖപ്പെടുത്താം. ഇതെല്ലാം ചേര്‍ത്ത് ഓണ്‍ലൈന്‍ മുഖേന സബ് റജിസ്ട്രാര്‍ക്ക് സമര്‍പ്പിച്ച് ഇ സ്റ്റാംപിങ് സംവിധാനത്തിലൂടെ സ്റ്റാംപ് ഡ്യൂട്ടിയും റജിസ്‌ട്രേഷന്‍ ഫീസും ഒടുക്കിയാല്‍ റജിസ്‌ട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാവും.

spot_imgspot_img
spot_imgspot_img

Latest news

പണിമുടക്കി ഇന്‍കം ടാക്‌സ് വെബ്‌സൈറ്റ്

പണിമുടക്കി ഇന്‍കം ടാക്‌സ് വെബ്‌സൈറ്റ് 2024-25 സാമ്പത്തിക വർഷത്തേക്കുള്ള ആദായനികുതി റിട്ടേൺ (ഐടിആർ)...

സ്ഥിരം മദ്യപാനികളുടെ 20രൂപ കളികൾ

സ്ഥിരം മദ്യപാനികളുടെ 20രൂപ കളികൾ തിരുവനന്തപുരം: കേരളത്തിൽ മദ്യവിൽപ്പനയ്ക്കായി പരീക്ഷണാടിസ്ഥാനത്തിൽ ആരംഭിച്ച ‘പ്ലാസ്റ്റിക്...

അമ്മയ്ക്ക് ചെലവിന് പണം നൽകിയില്ല

അമ്മയ്ക്ക് ചെലവിന് പണം നൽകിയില്ല കാസർകോട്: അമ്മയ്ക്ക് ചെലവിന് നൽകാത്തതിന്റെ പേരിൽ മകനെ...

ശബരിമല പ്രക്ഷോഭം: 6000 കേസ്, 12912 പ്രതികൾ

ശബരിമല പ്രക്ഷോഭം: 6000 കേസ്, 12912 പ്രതികൾ പത്തനംതിട്ട: ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ട്...

നേപ്പാൾ പ്രധാനമന്ത്രി കെ.പി. ശർമ ഒലി രാജിവച്ചു

നേപ്പാൾ പ്രധാനമന്ത്രി കെ.പി. ശർമ ഒലി രാജിവച്ചു കാഠ്മണ്ഡു: നേപ്പാളിൽ ആളിപ്പടർന്ന ജെൻ...

Other news

ഓടുന്ന ട്രെയിനിൽ നിന്നും ചാടിയിറങ്ങാൻ ശ്രമം; പ്രമുഖ നടിക്ക് ഗുരുതര പരിക്ക്

ഓടുന്ന ട്രെയിനിൽ നിന്നും ചാടിയിറങ്ങാൻ ശ്രമം; പ്രമുഖ നടിക്ക് ഗുരുതര പരിക്ക് ബോളിവുഡ്...

ബ്രിട്ടീഷ് മലയാളികളെ ദു:ഖത്തിലാഴ്ത്തി വിചിത്രയുടെ മരണം

ബ്രിട്ടീഷ് മലയാളികളെ ദു:ഖത്തിലാഴ്ത്തി വിചിത്രയുടെ മരണം സൗത്താംപ്ടൺ: മലയാളി യുവതി ബ്രിട്ടനിൽ അന്തരിച്ചു....

ലഹരിക്കേസ്; യുട്യൂബർ റിൻസി മുംതാസിന് ജാമ്യം

ലഹരിക്കേസ്; യുട്യൂബർ റിൻസി മുംതാസിന് ജാമ്യം കൊച്ചി: ലഹരി കേസിൽ പോലീസ് അറസ്റ്റ്...

മരിച്ചെന്ന് ഡോക്ടർമാർ, സംസ്കരിക്കാൻ പോകുന്നതിനിടെ ഉറക്കെ കരഞ്ഞു കുഞ്ഞ്; പിന്നീട് നടന്നത്…

മരിച്ചെന്ന് ഡോക്ടർമാർ, സംസ്കരിക്കാൻ പോകുന്നതിനിടെ ഉറക്കെ കരഞ്ഞു കുഞ്ഞ്; പിന്നീട് നടന്നത്… കർണാടകയിൽ...

കുറ്റവാളിയാക്കാൻ ശ്രമം നടക്കുന്നു’; റാപ്പർ വേടൻ

കുറ്റവാളിയാക്കാൻ ശ്രമം നടക്കുന്നു’; റാപ്പർ വേടൻ കൊച്ചി: യുവ ഡോക്ടർ നൽകിയ പരാതി...

Related Articles

Popular Categories

spot_imgspot_img