web analytics

ബസ് യാത്രയ്ക്കിടെ മൂട്ട കടിയേറ്റു: യുവതിക്ക് 1.29 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ വിധി

ആപ്പ് വഴി ബുക്ക്‌ ചെയ്ത സ്വകാര്യബസില്‍ യാത്ര ചെയ്യുമ്പോൾ മൂട്ടയുടെ കടിയേറ്റ യാത്രക്കാരിക്ക് 1.29 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ വിധി. കര്‍ണാടക സ്വദേശിയായ ദീപിക സുവര്‍ണയെന്ന യുവതിക്കാണ് നഷ്ടപരിഹാരം നല്‍കാന്‍ ഉപഭോക്തൃ തര്‍ക്ക പരിഹാര കോടതി വിധിച്ചത്. Woman bitten by bedbug while travelling on bus: Court orders compensation of Rs 1.29 lakh

സീ ബേര്‍ഡ് ട്രാവല്‍സിന്‍റെ ബസില്‍ യാത്ര ചെയ്യുന്നതിനിടെയാണ് ദീപികയ്ക്ക് സീറ്റില്‍ നിന്നും മൂട്ടയുടെ കടിയേറ്റത്.18,650 രൂപ പിഴ ഇനത്തിലും 850 രൂപ ടിക്കറ്റിന്‍റെ പണവും 10000 രൂപ നിയമ നടപടികള്‍ സ്വീകരിച്ച ഇനത്തില്‍ ചെലവായ തുകയും മാനസിക ആഘാതവും സാമ്പത്തിക നഷ്ടവും സേവനത്തിലെ വീഴ്ചയും കണക്കിലെടുത്ത് ഒരു ലക്ഷം രൂപ നഷ്ടപരിഹാരവും ചേർത്ത് മൊത്തം 1.29 ലക്ഷം രൂപ നൽകണം.

സംഭവം ഇങ്ങനെ:

2022 ഓഗസ്റ്റ് 16ന് ആണ് പ്രശസ്ത ടെലിവിഷന്‍ ഷോ ആയ രാജാ-റാണിയില്‍ പങ്കെടുക്കുന്നതിനായി ദീപികയും ഭര്‍ത്താവ് ശോഭാരാജും മംഗളൂരുവില്‍ നിന്നും ബെംഗളൂരുവിലേക്ക് ബസ് ബുക്ക്‌ ചെയ്തത്. റെഡ് ബസിന്‍റെ ആപ്പ് വഴിയാണ് ഇവര്‍ ടിക്കറ്റ് ബുക്ക് ചെയ്തത്. ഈ ബസ്സിൽ യാത്ര ചെയ്യവേ മൂട്ടയുടെ കടിയേറ്റു ശരീരമാകെ തടിച്ച് പൊങ്ങിയതിനെ തുടര്‍ന്ന് ചികില്‍സയും തേടേണ്ടി വന്നു.

മൂട്ട കടിയേറ്റതോടെ പരിപാടിയില്‍ പങ്കെടുക്കുന്നതും അലങ്കോലപ്പെട്ടു. തുടർന്നാണ് ഇവര്‍ ഉപഭോക്തൃ തര്‍ക്ക പരിഹാര കോടതിയെ സമീപിച്ചത്. പ്രാഥമികാന്വേഷണത്തില്‍ ബസ് ഓപ്പറേറ്ററും നിലവാരമില്ലാത്ത ബസ് ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയ ആപ്പും കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തി. ബസ് ഉടമയും റെഡ് ബസ് ആപ്പും ചേര്‍ന്ന് വേണം തുക നല്‍കാനെന്നും കോടതി വ്യക്തമാക്കി.

spot_imgspot_img
spot_imgspot_img

Latest news

കൊവിഡ് കാലത്തിന് ശേഷം വീണ്ടും മുഖ്യമന്ത്രിമാരുമായി യോഗം നടത്തി മോദി; പ്രതിസന്ധി നേരിടാൻ ഏകോപനം അനിവാര്യം

കൊവിഡ് കാലത്തിന് ശേഷം വീണ്ടും മുഖ്യമന്ത്രിമാരുമായി യോഗം നടത്തി മോദി; പ്രതിസന്ധി...

ജെഇഇ പരീക്ഷ: ഈസ്റ്റർ ദിനത്തിൽ എഴുതാൻ കഴിയാത്തവർക്ക് മറ്റൊരു അവസരം

ജെഇഇ പരീക്ഷ: ഈസ്റ്റർ ദിനത്തിൽ എഴുതാൻ കഴിയാത്തവർക്ക് മറ്റൊരു അവസരം ഡൽഹി: ജെഇഇ...

ചായയ്ക്കും വില കൂടി! ഗ്യാസ് ക്ഷാമത്തിൽ പൊറുതിമുട്ടി ഹോട്ടൽ മേഖല

ചായയ്ക്കും വില കൂടി! ഗ്യാസ് ക്ഷാമത്തിൽ പൊറുതിമുട്ടി ഹോട്ടൽ മേഖല കണ്ണൂർ: പാചകവാതക...

പെട്രോൾ, ഡീസൽ എക്സൈസ് നികുതി വെട്ടിക്കുറച്ച് കേന്ദ്രം; പെട്രോളിന് 24 രൂപയും ഡീസലിന് 30 രൂപയും നഷ്ടമെന്ന് മന്ത്രി

പെട്രോൾ, ഡീസൽ എക്സൈസ് നികുതി വെട്ടിക്കുറച്ച് കേന്ദ്രം; പെട്രോളിന് 24 രൂപയും...

പശ്ചിമേഷ്യൻ സംഘർഷം; മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ച് പ്രധാനമന്ത്രി

പശ്ചിമേഷ്യൻ സംഘർഷം; മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ച് പ്രധാനമന്ത്രി ഡൽഹി: പശ്ചിമേഷ്യൻ സംഘർഷം രൂക്ഷമാകുന്നതിനിടെ,...

Other news

കണ്ണീർ വഴികൾ താണ്ടി മായ മൗഷ്മിയുടെ തിരിച്ചുവരവ്!

കണ്ണീർ വഴികൾ താണ്ടി മായ മൗഷ്മിയുടെ തിരിച്ചുവരവ്! തിരുവനന്തപുരം: ഒരു കാലത്ത് മലയാള...

ഓരോ രാശിക്കാരും ഇന്ന് ശ്രദ്ധിക്കേണ്ട കാര്യങ്ങളും അനുഭവയോഗമായ ഫലങ്ങളും അറിയാൻ

ഓരോ രാശിക്കാരും ഇന്ന് ശ്രദ്ധിക്കേണ്ട കാര്യങ്ങളും അനുഭവയോഗമായ ഫലങ്ങളും അറിയാൻ തിരുവനന്തപുരം: ഇന്നത്തെ...

കാത്തിരിപ്പിന് വിരാമം!  ഐ.സി.സിയുടെ പ്രായപരിധി കടന്ന് വൈഭവ് ഇനി അന്താരാഷ്ട്ര ക്രിക്കറ്റിലേക്ക്

കാത്തിരിപ്പിന് വിരാമം!  ഐ.സി.സിയുടെ പ്രായപരിധി കടന്ന് വൈഭവ് ഇനി അന്താരാഷ്ട്ര ക്രിക്കറ്റിലേക്ക് മുംബൈ: ക്രിക്കറ്റിൽ...

‘പാർട്ടി, ഗേൾസ്, മണി…’ അഭിഷേക് ശര്‍മക്കെതിരെ യോഗ്‌രാജ് സിംഗിന്റെ രൂക്ഷ വിമർശനം

‘പാർട്ടി, ഗേൾസ്, മണി…’ അഭിഷേക് ശര്‍മക്കെതിരെ യോഗ്‌രാജ് സിംഗിന്റെ രൂക്ഷ വിമർശനം ന്യൂഡൽഹി:...

പി ശ്രീകുമാര്‍ കേരള ഹൈക്കോടതി അഡീഷണൽ സോളിസിറ്റർ ജനറൽ

പി ശ്രീകുമാര്‍ കേരള ഹൈക്കോടതി അഡീഷണൽ സോളിസിറ്റർ ജനറൽ ഡൽഹി: കേരള ഹൈക്കോടതിയിലെ...

മനുഷ്യത്വം മരവിച്ച ക്രൂരത!

മനുഷ്യത്വം മരവിച്ച ക്രൂരത! മുംബൈ: മോഷണം നടത്തിയെന്ന സംശയത്തിന്റെ പേരിൽ സ്വന്തം...

Related Articles

Popular Categories

spot_imgspot_img