കേടായെന്ന് കരുതി കളയാൻ നിൽക്കേണ്ട; അടുക്കള ഇനി പഴയ കുക്കർ ഭരിക്കും; ഇതൊന്ന് പരീക്ഷിച്ച് നോക്കൂ

മിക്ക വീടുകളിലും ഏറെക്കാലമായി ഉപയോഗിക്കാതെ ഇരിക്കുന്ന പാത്രങ്ങൾക്കൊപ്പം ഒരു കുക്കർ എങ്കിലും ഉണ്ടാകും. ചിലർ പുതിയത് വാങ്ങുന്ന സമയത്ത് പഴയ കുക്കർ വിൽക്കാറുണ്ട്. എന്നാൽ ചിലരാണെങ്കിൽ അത് വീട്ടിൽ തന്നെ സൂക്ഷിക്കും. എന്നാൽ ഉപയോഗ്യ ശൂന്യമായി തട്ടിൻപുറത്ത് കിടക്കുന്ന പഴയ കുക്കറിനെ ഒന്ന് പൊടി തട്ടി എടുത്തോളൂ. അതുകൊണ്ട് വേറെയും ചില ഉപയോഗങ്ങളുണ്ട്.(How to use old pressure cooker)

  1. പ്രാതലിനായി ഇഡ്ഡലി ഉണ്ടാക്കുന്നവർ നേരിടുന്ന പ്രധാനപ്രശ്നങ്ങളിൽ ഒന്നാണ് മാവ് പൊങ്ങി വരാത്തത്. തണുപ്പുകാലങ്ങളിൽ ഇഡ്ഡലി മാവ് പൊങ്ങി വരാനും ഇഡ്ഡലി സോഫ്റ്റ് ആവാനും വളരെയധികം ബുദ്ധിമുട്ടാണ്. വീട്ടിൽ ഉപയോഗിക്കാതെ ഇരിക്കുന്ന കുക്കറിൽ മാവ് ഒഴിച്ച് അടച്ചു വെക്കുകയാണെങ്കിൽ മാവ് നല്ല രീതിയിൽ പൊങ്ങി വരും.
  2. രാവിലെ വീട്ടിലെ അംഗങ്ങൾക്കുള്ള ചായ തിളപ്പിക്കുന്നത് ഒരുമിച്ചായിരിക്കും. എന്നാൽ പലരും ഉറക്കമുണരുന്ന സമയം വ്യത്യസ്തമായതുകൊണ്ട് ഓരോ സമയത്തും ഈ ചായ ചൂടാക്കേണ്ടി വരാറുണ്ട്. എന്നാലിനി തിളപ്പിച്ച് വെക്കുന്ന ചായ കുക്കറിൽ സൂക്ഷിക്കാം. 2-3
    മണിക്കൂർ വരെ കുക്കറിലുള്ള ചായയ്ക്ക് ചൂട് നിൽക്കും.
  3. വീട്ടിൽ വാങ്ങുന്ന പഴങ്ങളിൽ ചിലത് പകമാവാത്തതും ഉണ്ടാകാറുണ്ട്. എന്നാലിനി ഇവ എളുപ്പത്തിൽ പഴുപ്പിക്കാം. പഴയ കുക്കറിൽ ഒരു പേപ്പർ വിരിച്ചു കൊടുത്ത ശേഷം പഴങ്ങൾ നിരത്തുക. ശേഷം ഒരു ചെറിയ പാത്രത്തിൽ ഒരു കഷ്ണം കടലാസ്സ് കത്തിച്ച ശേഷം കുക്കർ മൂടി വെക്കുക. 7-8 മണിക്കൂറിനുള്ളിൽ ഇവ പഴുത്തു കിട്ടും.
  4. തണുപ്പ് കാലങ്ങളിൽ വറ്റൽമുളക് വേഗം പൂപ്പൽ ബാധിച്ച് കേടുവരാറുണ്ട്. എന്നാൽ അവയുടെ ഞെട്ട് കളഞ്ഞ ശേഷം കഴുകി വൃത്തിയാക്കി കുക്കറിൽ നിരത്തുക. അതിലേക്ക് കുറച്ചു ഉപ്പു വിതറി രണ്ടു മിനുട്ട് നേരം ചെറുതീയിൽ ചൂടാക്കുക. ശേഷം വൃത്തിയുള്ള പാത്രത്തിൽ ഒരു നുള്ള് ഉപ്പുവിതറി അടച്ചുവെക്കുക. ഏറെക്കാലം കേടുവരാതെ ഇരിക്കും.
  5. ഫ്രിഡ്‌ജിൽ കട്ടപിടിച്ച് ഇരിക്കുന്ന ഇറച്ചി പാചകം ചെയ്യാൻ എടുക്കുന്ന സമയത്ത് വേർപ്പെടുത്താൻ ഏറെ ബുദ്ധിമുട്ടാണ്. പെട്ടെന്നൊരു വിരുന്നുകാർ വന്നാൽ കറി ഉണ്ടാക്കുന്ന സമയത്താവും പലരും ഈ ബുദ്ധിമുട്ട് അനുഭവിക്കുന്നത്. എന്നാൽ ഇനി പഴയ കുക്കർ കൊണ്ട് ഈ പ്രശ്നം എളുപ്പത്തിൽ പരിഹരിക്കാം. കുക്കറിലേക്ക് കുറച്ചു തിളച്ച വെള്ളം ഒഴിക്കുക. ശേഷം ഇതിലേക്ക് ഒരു പ്ലേറ്റ് വെക്കുക. ഇറച്ചി അടങ്ങിയ പാത്രം ഇതിലേക്ക് ഇറക്കി വെച്ച ശേഷം 5 മിനുട്ട് മൂടി വെക്കുക. ഇറച്ചി എളുപ്പത്തിൽ വിട്ടു കിട്ടും.
  6. ചപ്പാത്തി മാവ് സോഫ്റ്റ് ആവാൻ കുക്കറിലേക്ക് കുറച്ചു തിളച്ച വെള്ളം ഒഴിക്കുക. ശേഷം ഇതിലേക്ക് ഒരു പ്ലേറ്റ് വെക്കുക. മാവ് അടങ്ങിയ പാത്രം ഇതിലേക്ക് ഇറക്കി വെച്ച് 5 മിനുട്ടിനു ശേഷം എടുത്താൽ മാവ് നല്ല സോഫ്റ്റ് ആയിട്ടുണ്ടാകും.
  7. ഭക്ഷണകാര്യത്തിൽ ചിട്ട പാലിക്കുന്നവർ എണ്ണയിൽ കാച്ചിയെടുക്കുന്ന പപ്പടത്തിനോട് നോ പറയാറുണ്ട്. ഇവർക്കായി എളുപ്പത്തിൽ കുക്കർ ഉപയോഗിച്ച് പപ്പടം ചുട്ടെടുക്കാം. ഇതിനായി ചൂടാക്കിയ പഴയ കുക്കറിലേക്ക് കുറച്ചു ഉപ്പു വിതറുക, ശേഷം ഒരു ചെറിയ പാത്രം വെച്ച് ഇതിലേക്ക് പപ്പടം വെക്കുക. തിരിച്ചും മറിച്ചും കൊടുക്കുക. 4-5 മിനിറ്റ് കൊണ്ട് പപ്പടം ചുട്ടെടുക്കാം.
  8. എണ്ണ ഒഴിവാക്കി കൊണ്ട് മീൻ, ഇറച്ചി എന്നിവ പൊരിക്കാനും പഴയ കുക്കർ ഉപയോഗിക്കാം. കുക്കറിൽ ഒരു വാഴയില നിരത്തിയ ശേഷം മീൻ വെക്കുക. രണ്ടോ മൂന്നോ തുള്ളി വെളിച്ചെണ്ണ ഒഴിച്ച് കൊടുത്ത് അടച്ചുകൊടുത്ത് വേവിച്ചെടുക്കുക. ചട്ടിയിൽ പൊരിച്ച അതെ രുചിയിൽ മീനും ഇറച്ചിയും കുക്കറിൽ ഉണ്ടാക്കാം.
  9. അടുക്കളയിൽ ഉപയോഗിക്കുന്ന ടവ്വലുകൾ പഴയ കുക്കറിൽ ഇട്ടു എളുപ്പത്തിൽ കഴുകി എടുക്കാം. കുക്കറിൽ കുറച്ചു വെള്ളം എടുത്ത് ഡിഷ് വാഷ് ഒഴിക്കുക. ശേഷം ഒരു മുറി ചെറുനാരങ്ങ ഇടുക. ഇനി ടവൽ മുക്കിവെച്ച് കുക്കർ അടച്ചു വെച്ച് രണ്ടു മിനിറ്റ് ചൂടാക്കുക. ഇനി നല്ല വെള്ളത്തിൽ കഴുകി എടുത്താൽ തുണി നല്ല വൃത്തിയിൽ ലഭിക്കും. നേരത്തെ ചൂടാക്കിയ കുക്കറിൽ വിരിച്ച് അടച്ചു വെച്ച ശേഷം ഈ ടവ്വലുകൾ ഉണക്കി എടുക്കാം. മറ്റു ചെറിയ വസ്ത്രങ്ങളും ഇങ്ങനെ ഉണക്കി എടുക്കാം.
spot_imgspot_img
spot_imgspot_img

Latest news

സന്തോഷത്തിന്റെയും സമൃദ്ധിയുടേയും നിറവിൽ ഇന്ന് തിരുവോണം: ആഘോഷത്തിമിർപ്പിൽ ലോക മലയാളികൾ

സന്തോഷത്തിന്റെയും സമൃദ്ധിയുടേയും നിറവിൽ ഇന്ന് തിരുവോണം: ആഘോഷത്തിമിർപ്പിൽ ലോക മലയാളികൾ സന്തോഷത്തിന്റെയും സമൃദ്ധിയുടേയും...

അമേരിക്ക ഇന്ത്യയോട് മാപ്പു പറയണമെന്ന് എഡ്വേഡ് പ്രൈസ്

അമേരിക്ക ഇന്ത്യയോട് മാപ്പു പറയണമെന്ന് എഡ്വേഡ് പ്രൈസ് വാഷിങ്ടൺ: ഇരുപത്തൊന്നാം നൂറ്റാണ്ടിന്റെ ആഗോള...

വീട് ജപ്തി ചെയ്തു; ഒരു കുടുംബം പെരുവഴിയിൽ

വീട് ജപ്തി ചെയ്തു; ഒരു കുടുംബം പെരുവഴിയിൽ കൊച്ചി ∙ ലോൺ തിരിച്ചടവ്...

എണ്ണ വില ബാരലിന് 4 ഡോളർ കുറയും

എണ്ണ വില ബാരലിന് 4 ഡോളർ കുറയും ന്യൂഡല്‍ഹി: റഷ്യയിൽ നിന്ന് ഇന്ത്യയിലേക്കുള്ള...

കൂടുതൽ യുവതികൾ ഗർഭഛിദ്രത്തിന് ഇരയായി

കൂടുതൽ യുവതികൾ ഗർഭഛിദ്രത്തിന് ഇരയായി തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് മുൻ അധ്യക്ഷനും എംഎൽഎയുമായ...

Other news

Related Articles

Popular Categories

spot_imgspot_img