നിങ്ങളുടെ താടി ഇങ്ങനെയാണോ? മുഖം നോക്കി ധനയോഗം അറിയാം

മുഖം നോക്കി ലക്ഷണം പറയുന്നവരെ നാം കണ്ടിട്ടുണ്ടല്ലേ. മുഖം മനസ്സിന്റെ കണ്ണാടിയാണെന്നും പറയാറുണ്ട്. ജ്യോതിഷപരമായി ചിന്തിച്ചാൽ മനസ്സിന്റെ മാത്രമല്ല ഭാവിയെ സംബന്ധിച്ചുള്ള കാര്യങ്ങളും പറയുമെന്നാണ് സാമുദ്രിക ശാസ്ത്രത്തിൽ വ്യക്തമാക്കുന്നത്. ജ്യോതിഷത്തിന്റെ തന്നെ ശാഖയായ സാമുദ്രിക ശാസ്ത്രം എന്നത് മുഖ വായന (മുഖ് സാമുദ്രിക്), പ്രഭാവലയം, ശരീരത്തിന്റെ മുഴുവന്‍ വിശകലനം എന്നിവ സംബന്ധിച്ച് പറയുന്നു. ഇതിലൂടെ ഒരു വ്യക്തിയുടെ സ്വഭാവ സവിശേഷതകളും ഭാവിയിലെ കാര്യങ്ങള്‍ സംബന്ധിച്ച സൂചനകളും ലഭിക്കും. എന്നാൽ, മുഖലക്ഷണത്തിലൂടെ സ്വഭാവ സവിശേഷതകള്‍ മാത്രമല്ല, അവരുടെ ജീവിതത്തില്‍ ഉണ്ടാകുന്ന ഭാഗ്യനിര്‍ഭാഗ്യങ്ങള്‍, സമ്പല്‍സമൃദ്ധി, ഐശ്വര്യം, വിവാഹം, കുടുംബ ജീവിതം എന്നിങ്ങനെയുള്ള കാര്യങ്ങള്‍ വരെ മനസ്സിലാക്കാം.

*പവിഴ ചുണ്ടുകള്‍: ചുണ്ടുകളുടെ മുകള്‍ഭാഗം പവിഴ രൂപം പോലെയാണെങ്കില്‍ അവര്‍ക്ക് ഐശ്വര്യവും സമൃദ്ധിയും എപ്പോഴും അനുഭവിക്കുന്നവരാകും. സാമ്പത്തികമായി നല്ല ജീവിതവും അംഗീകാരവും സ്ഥാനമാനങ്ങളും അനുഭവിക്കാന്‍ യോഗമുള്ളവരാണ്. സമ്പത്തും സൗഭാഗ്യവും ജീവിതത്തില്‍ വിജയവും നേടുന്ന ഇവര്‍ സുന്ദരരൂപങ്ങള്‍ക്ക് ഉടമകളുമാകും. ഇവര്‍ക്ക് ഒരിക്കലും ദാരിദ്ര ദു:ഖം അനുഭവിക്കേണ്ടി വരില്ല.

*ഉയര്‍ന്നതും വിശാലവുമായ നെറ്റിത്തടം: മുഖലക്ഷണത്തില്‍ ഒരു വ്യക്തിയുടെ മുഖം നിരീക്ഷിക്കുമ്പോള്‍ അത് ശ്രദ്ധിക്കുന്ന നെറ്റിത്തടമാണ്. സമ്പല്‍സമൃദ്ധികള്‍ അനുഭവിക്കാന്‍ യോഗമുണ്ടോയെന്നത് ഒരാളുടെ നെറ്റിത്തടം നിരീക്ഷിച്ചാല്‍ മനസ്സിലാക്കാം. ഉയര്‍ന്നതും വിശാലവുമായ നെറ്റിത്തടമുള്ള വ്യക്തികളെ തേടി സമ്പത്തും സമൃദ്ധിയും ഐശ്വര്യവും തേടിയെത്തുമെന്നാണ് സാമുദ്രിക ശാസ്ത്രത്തില്‍ പറയുന്നത്.

*മാംസളമായ ചെവി: വലുതായാലും ചെറുതായാലും മാംസളമായ ചെവികളാണെങ്കില്‍ ഊര്‍ജ്ജസ്വലരും തൊഴിലില്‍ ആത്മാര്‍ത്ഥയുള്ളവരും അതിന് തക്ക പ്രതിഫലം അനുഭവിക്കാന്‍ യോഗമുള്ളവരുമാണ്. തൊഴില്‍പരമായി നന്നായി സമ്പാദിക്കാന്‍ ഇവര്‍ക്ക് സാധിക്കും. ചെവികള്‍ മാംസളവും നീളമുള്ളതും മുഖത്തിനോട് കൂടുതല്‍ ചേര്‍ന്ന് വരുകയുമാണെങ്കില്‍ ഇവര്‍ക്ക് പല തരത്തില്‍ സമ്പത്ത് വന്നുഭവിക്കും.

*തടിച്ചതും മാംസളവുമായ മൂക്ക്: തടിച്ചതും മാംസളവുമായ മൂക്ക് സമ്പത്ത് വന്നുഭവിക്കുമെന്നതിന്റെ അടയാളമാണ്. സമ്പത്ത് വന്നുഭവിക്കുക മാത്രമല്ല, അത് നല്ല രീതിയില്‍ അുഭവിക്കാനുള്ള യോഗവും ഇത്തരക്കാർക്ക് ഉണ്ട്. കൃത്യമായ ആകൃതിയില്‍ മൂക്കാണെങ്കിലും ധനയോഗത്തെയാണ് സൂചിപ്പിക്കുന്നത്. അതേസമയം ഇരു നാസാദ്വാരങ്ങളും വ്യത്യസ്തങ്ങളാണെങ്കില്‍ അത് നിര്‍ഭാഗ്യകരമായ ജീവിതത്തെയാണ് അടയാളപ്പെടുത്തുന്നത്.

*ഉരുണ്ടതും മാംസളവുമായ താടി: മുഖത്തില്‍ കീഴ്ചുണ്ടിനു താഴെയുള്ള ഭാഗമായ താടി, ഉരുണ്ടതും മാംസളവുമായ കണ്ടാല്‍ അതിനര്‍ത്ഥം അവര്‍ സമ്പത്ത് സൗഭാഗ്യങ്ങളാല്‍ അനുഗ്രഹിക്കപ്പെട്ടവരാണെന്നാണ്. ഇവര്‍ക്ക് സമ്പത്ത് അനുഭവിക്കാനും അത് സമ്പാദിച്ച് ഭാവിയിലേക്ക് ഉപയോഗപ്പെടുത്താനും യോഗമുണ്ട്. എപ്പോഴും ഭാഗ്യത്താല്‍ അനുഗ്രഹിക്കപ്പെട്ടിരിക്കുന്ന ഇവര്‍ക്ക് ജീവിതാവസാനം വരെയും ധനയോഗമുണ്ട്.

*കൃത്യമായ ആകൃതിയിലുള്ള മുഖം: മുഖം മുഴുവനായി നിരീക്ഷിക്കുമ്പോള്‍ കൃത്യമായ മനോഹര ആകൃതിയിലുള്ളവരാണെങ്കില്‍ അവര്‍ ധനയോഗമുള്ളവരാണ്. കൃത്യമായ ആകൃതി എന്നാല്‍, മുഖത്തിന്റെ ഇരു ഭാഗങ്ങളും, മൂക്കും ചെവിയും കണ്ണും പുരികവും ഒക്കെ ഒരേ ആകൃതിയിലും ആകര്‍ഷക രൂപവുമാണ് ഉദ്ദേശിക്കുന്നത്. ഇവര്‍ക്ക് ഭാഗ്യവും അതിലൂടെ സമ്പത്തും വന്നു ചേരും.

Read Also:ശോകമകറ്റാൻ അശോകം; ഭാഗ്യവും കൊണ്ടു വരും

spot_imgspot_img
spot_imgspot_img

Latest news

നിക്കാഹ് കഴിഞ്ഞിട്ട് മൂന്നു ദിവസം, പതിനെട്ടുകാരി ജീവനൊടുക്കി; കൈ ഞരമ്പ് മുറിച്ച് ആൺസുഹൃത്ത്

പിതാവിന്റെ സഹോദരന്റെ വീട്ടിലായിരുന്നു ഷൈമ താമസിച്ചിരുന്നത് മലപ്പുറം: മലപ്പുറത്ത് പതിനെട്ടുകാരിയെ മരിച്ച നിലയിൽ...

300 രൂപകൊടുത്ത് വാങ്ങിയ ടീ ഷർട്ട് ഇട്ടുനോക്കി; യുവാവിനെ കഴുത്തറുത്ത് കൊലപ്പെടുത്തി സുഹൃത്തുക്കൾ

ഞായറാഴ്ച വൈകീട്ടാണ് സംഭവം നാഗ്പുര്‍: പുതിയതായി വാങ്ങിയ ടീഷർട്ട് ഇട്ട് നോക്കിയതിന് യുവാവിനെ...

‘കബാലി’ നിർമാതാവ് കെ പി ചൗധരിയെ മരിച്ച നിലയിൽ കണ്ടെത്തി

ലഹരിക്കേസുമായി ബന്ധപ്പെട്ട് 2023ൽ ചൗധരിയെ അറസ്റ്റ് ചെയ്തിരുന്നു പനജി: തെലുങ്ക് സിനിമ നിർമാതാവ്...

മിഹിറിന്റെ മരണം; ആത്മഹത്യ പ്രേരണ കുറ്റം ചുമത്തി പൊലീസ്

നിലവിൽ പ്രതിപ്പട്ടികയിൽ ആരെയും പോലീസ് ഉൾപ്പെടുത്തിയില്ല കൊച്ചി: തൃപ്പൂണിത്തുറയിലെ പതിനഞ്ചുകാരൻ മിഹിർ അഹമ്മദിന്റെ...

‘ഉപ്പുമാവ് മാറ്റിയിട്ട് ബിര്‍നാണീം പൊരിച്ച കോഴീം തരണം’; ശങ്കുവിന്റെ ആവശ്യം അംഗീകരിക്കും

ശങ്കു എന്ന കുഞ്ഞിന്റെ വീഡിയോ വ്യാപകമായി പ്രചരിച്ചിരുന്നു തിരുവനന്തപുരം: അങ്കണവാടിയില്‍ ഉപ്പുമാവിന് പകരമായി...

Other news

വളർത്തു നായയെ വെട്ടിക്കൊന്ന് സിറ്റൗട്ടിൽ ഇട്ടു; അയൽവാസിയായ യുവാവിനെതിരെ പരാതി

തിരുവനന്തപുരം: നെയ്യാറ്റിൻകര മരിയാപുരത്ത് വളർത്തു നായയെ വെട്ടിക്കൊലപ്പെടുത്തിയതായി ആക്ഷേപം. മരിയാപുരം സ്വദേശി...

ബൈക്കിൽ സഞ്ചരിക്കുന്നതിനിടെ തെരുവുനായ്ക്കൾ കുറുകെ ചാടി; നദിയിൽ വീണ യാത്രക്കാരന് ഗുരുതര പരിക്ക്

ഇന്ന് വൈകിട്ട് 4.30 നാണ് അപകടം തിരുവനന്തപുരം: ബൈക്കിൽ സഞ്ചരിക്കുന്നതിനിടെ...

കവുങ്ങിൽ കയറുന്നതിനിടെ യന്ത്രത്തിൽ കാൽ കുടുങ്ങി തലകീഴായി തൂങ്ങി വയോധികൻ; ഒടുവിൽ രക്ഷകരായി അവരെത്തി

കോഴിക്കോട്: അടയ്ക്ക പറിക്കാൻ കവുങ്ങിൽ കയറുന്നതിനിടെ യന്ത്രത്തിൽ കാൽ കുടുങ്ങി തലകീഴായി...

പീഡന ശ്രമം ചെറുക്കുന്നതിനിടെ കെട്ടിടത്തിൽ നിന്ന് താഴേക്ക് ചാടി; ലോഡ്ജ് ജീവനക്കാരിക്ക് ഗുരുതര പരിക്ക്

സ്വകാര്യ ലോഡ്ജിലെ ജീവനക്കാരിയ്ക്ക് നേരെയാണ് പീഡന ശ്രമം നടന്നത് കോഴിക്കോട്: പീഡനശ്രമത്തിൽ നിന്ന്...

ബോഗി മാറി കയറി, 70കാരനായ വയോധികനെ ടിടിഇ മർദ്ദിച്ചു; സംഭവം കോട്ടയത്ത്

കോട്ടയം: ട്രെയിനിൽ വെച്ച് 70കാരനായ വയോധികനെ ടിടിഇ മർദ്ദിച്ചു. തിരുവനന്തപുരത്ത് നിന്നും...

നിക്കാഹ് കഴിഞ്ഞിട്ട് മൂന്നു ദിവസം, പതിനെട്ടുകാരി ജീവനൊടുക്കി; കൈ ഞരമ്പ് മുറിച്ച് ആൺസുഹൃത്ത്

പിതാവിന്റെ സഹോദരന്റെ വീട്ടിലായിരുന്നു ഷൈമ താമസിച്ചിരുന്നത് മലപ്പുറം: മലപ്പുറത്ത് പതിനെട്ടുകാരിയെ മരിച്ച നിലയിൽ...

Related Articles

Popular Categories

spot_imgspot_img