തൃശൂർ: തൃശൂരിൽ വാഹനാപകടത്തിൽ യുവതി മരിച്ചു. വെള്ളാങ്ങല്ലൂര്‍ ചാമക്കുന്ന് സ്വദേശിനി ഷൈജ (39) ആണ് മരിച്ചത്. ഇരിങ്ങാലക്കുട കോമ്പാറയിലാണ് സംഭവം.
ഷൈജ സഞ്ചരിച്ചിരുന്ന സ്കൂട്ടറും കാറും തമ്മിൽ കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. കാർ സ്വകാര്യ ബസിനെ മറികടക്കുന്നതിനിടെ എതിരെ വന്നിരുന്ന ഷൈജയുടെ സ്കൂട്ടറിൽ ഇടിക്കുകയായിരുന്നു.
കുട്ടിയെ സ്കൂളിൽ നിന്നും തിരികെ കൊണ്ട് വരുവാൻ പോകുന്ന വഴിയാണ് അപകടമുണ്ടായത്. പരിക്കേറ്റ ഷൈജയെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.